കേരളത്തിലെ ഒരു സ്വാതന്ത്യസമര സേനാനിയും പ്രമുഖ പത്രപ്രവർത്തകനുമായിരുന്നു[1]. പാമ്പൻ മാധവൻ. കണ്ണൂർ സ്വദേശിയായിരുന്നു ഇദ്ദേഹം. 1947 മുതൽ മസ്ദൂർ എന്ന പേരിൽ ഒരു പത്രം പ്രസിദ്ധീകരിച്ചിരുന്നു.

പാമ്പൻ മാധവൻ
PambanMadhavan.jpeg
വ്യക്തിഗത വിവരണം
ജനനം10 ഒക്ടോബർ 1912
കണ്ണൂർ,കേരളം, ഇന്ത്യ
മരണം5 മാർച്ച് 1992
കണ്ണൂർ,കേരളം, ഇന്ത്യ
പൗരത്വംഇന്ത്യൻ
ദേശീയതഇന്ത്യൻ
രാഷ്ട്രീയ പാർട്ടിഇന്ത്യൻ നാഷണൽ കോൺഗ്രസ്
വസതികണ്ണൂർ


രാഷ്ട്രീയ ജീവിതംതിരുത്തുക

 
പയ്യാമ്പലത്തുള്ള പാമ്പൻ മാധവന്റെ ശവകുടീരം

സ്വാതന്ത്ര്യാനന്തര കാലത്തെ കണ്ണൂർ ജില്ലയിലെ പ്രധാന ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രധാന നേതാവായിരുന്നു പാമ്പൻ മാധവൻ. സി.കണ്ണൻ, ടി,സി.ജനാർദ്ദനൻ, പി.അനന്തൻ, കെ.പി.ഗോപാലൻ, എ.കെ.കുഞ്ഞമ്പുനായർ, കെ.വി.അച്ചുതൻ, ഒറക്കൻ കണ്ണൻ, പി.വി.ചാത്തുനായർ, കെ.വി.കുമാരൻ, ഇ.വി.ഉത്തമൻ എന്നിവർക്കാപ്പം വടക്കെ മലബാർ പ്രദേശത്തെ കൈത്തറി തൊഴിലാളികളെ സംഘടിപ്പിക്കാൻ പ്രയത്നിച്ചിരുന്നു[2]. പിന്നീട് കോൺഗ്രസ്സിൽ നിന്നും രാഷ്ട്രീയമായി അകന്നു[1]. ഇന്ത്യാചരിത്രത്തെ കുറിച്ചും ഭരണഘടനയെ കുറിച്ചും നല്ല അറിവുള്ള വ്യക്തിയായിരുന്നു പാമ്പൻ മാധവൻ[1].


ജീവിതരേഖതിരുത്തുക

കണ്ണൂരിലാണ് പാമ്പൻ മാധവൻ ജനിച്ചത്.

അവലംബംതിരുത്തുക"https://ml.wikipedia.org/w/index.php?title=പാമ്പൻ_മാധവൻ&oldid=3636460" എന്ന താളിൽനിന്ന് ശേഖരിച്ചത്