പുരാതന ക്ഷേത്രങ്ങളിൽ ഒന്നാണ് ചെങ്ങന്നൂർ മുനിസിപ്പാലിറ്റിയിൽ സ്ഥിതിചെയ്യുന്ന പാണ്ഡവൻപാറ ശ്രീകൃഷ്ണക്ഷേത്രം. ഇത് ധാരാളം പ്രത്യേകതകളുള്ള പാറക്കൂട്ടം നിറഞ്ഞ ഒരു കുന്നിൻ മുകളിലാണ്. ഇതിനടുത്താണ് കൗരവരുടെ പേരിൽ അറിയപ്പെടുന്ന നൂറ്റുവർ പാറ.

പാണ്ഡവൻപാറക്ഷേത്രം

ഐതിഹ്യം

തിരുത്തുക
 
പാണ്ഡവൻപാറയിൽ ഭീമന്റെ കാലടി പതിഞ്ഞ കല്ല്

അജ്ഞാത വാസകാലത്ത് പഞ്ചപാണ്ഡവർ ചെങ്ങന്നൂരിനടുത്തുള്ള പാണ്ഡവൻ പാറ എന്ന ഈ കുന്നിൽ താമസിച്ചെന്നും അവിടെ നിന്നും ഓരോരുത്തരും അടുത്തുള്ള ഓരോ ക്ഷേത്രങ്ങളിൽ ആരാധന നടത്തിയെന്നുമാണ് ഐതിഹ്യം. അതിൽ യുധിഷ്ഠിരൻ തൃച്ചിറ്റാറ്റും ഭീമൻതൃപ്പുലിയൂരും അർജ്ജുനൻ തിരുവാറന്മുളയിലും നകുലൻ തിരുവൻ വണ്ടൂരും സഹദേവൻ തൃക്കൊടിത്താനത്തുമായിരുന്നു ആരാധനകൾ നടത്തിയത് എന്നു വിശ്വസിക്കപ്പെടുന്നു. കൂടാതെ മുതുകുളത്തിനടുത്തുള്ള പാണ്ഡവർകാവ് എന്ന ക്ഷേത്രത്തിൽ കുന്തിയും ആരാധന നടത്തിയിരുന്നതായി വിശ്വസിക്കപ്പെടുന്നു. ഒരു ദിവസം തന്നെ ഈ ആറു ക്ഷേത്രങ്ങളിലും ദർശനം നടത്തുന്നത് ഭക്തജനങ്ങൾ പുണ്യമായി കരുതുന്നു.

പാണ്ഡവന്മാർ ഇവിടെ താമസിച്ചിരുന്നതിന്റെ തെളിവായി ഒരുപാട് അടയാളങ്ങൾ ഈ പാറക്കൂട്ടങ്ങളിൽ ഇവിടുത്തുകാർ കാണിക്കുന്നു. വിചിത്ര ആകൃതികളുള്ള പാറകളുടെ ഒരു സഞ്ചയമാണ് പാണ്ഡവൻ പാറ.

പ്രത്യേകതയുള്ള കല്ലുകൾ

തിരുത്തുക
 
പാണ്ഡവൻപാറയിലെ കസേരക്കല്ല്
 
പാണ്ഡവൻപാറയിലെ പടിപ്പുരക്കല്ല്
പടിപ്പുര
പാറക്കൂട്ടത്തിൽ ഒരു പടിപ്പുര ദർശിക്കുന്നു.
കസേരക്കല്ല്
പാണ്ഡവർ ഇരുന്നതാണത്രെ ഈ കസേരയിൽ
കാലടിക്കല്ല്
ഭീമന്റെ കാലടിപതിഞ്ഞ കല്ല്

എത്തിച്ചേരാൻ

തിരുത്തുക

ചെങ്ങന്നൂരിൽ നിന്നും ചെറിയനാട് റൂട്ടിൽ പുറപ്പെട്ട് 1.1 കിമി മാറിയാണ് പാണ്ഡവൻ പാറ. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും വരുമ്പോൾ ഓവർബ്രിഡ്ജ് തൊട്ടു മുമ്പ് ഉടൻ ഇടത്തോട്ട് തിരിയണം. (ചെറിയ റോഡായതു കാരണം അന്വേഷിക്കുന്നത് ഉത്തമം.)

ചിത്രശാല

തിരുത്തുക

അവലംബങ്ങൾ

തിരുത്തുക

സ്രോതസ്സുകൾ

തിരുത്തുക
  1. കേരളാ ടൂറിസം
  2. മാതൃഭൂമി Archived 2013-11-03 at the Wayback Machine.
  3. ഏഷ്യാനെറ്റ്‌ യുട്യൂബ് കണ്ണി
"https://ml.wikipedia.org/w/index.php?title=പാണ്ഡവൻ_പാറ&oldid=3636410" എന്ന താളിൽനിന്ന് ശേഖരിച്ചത്