ഹൈദരലി ശിഹാബ് തങ്ങൾ
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിൻറെ കേരളസംസ്ഥാന അദ്ധ്യക്ഷനും കേരളത്തിലെ ഇസ്ലാമിക ആത്മീയ സംഘടന സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ഉപാദ്ധ്യക്ഷനും എസ് വൈഎസ് സംസ്ഥാന പ്രസിഡൻറുമായിരുന്നു ഹൈദരലി ശിഹാബ് തങ്ങൾ[1],[2] ആത്മീയാചാര്യനായി ഗണിക്കപ്പെടുന്ന ഇദ്ദേഹം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ എന്ന് അറിയപ്പെടുന്നു.[3].
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ | |
---|---|
വ്യക്തിഗത വിവരങ്ങൾ | |
ജനനം | മലപ്പുറം, കേരളം, ഇന്ത്യ | ജൂൺ 15, 1947
മരണം | മാർച്ച് 6, 2022 അങ്കമാലി, എറണാകുളം ജില്ല, കേരളം, ഇന്ത്യ | (പ്രായം 74)
ദേശീയത | ഇന്ത്യൻ |
രാഷ്ട്രീയ കക്ഷി | മുസ്ലീം ലീഗ് |
Relations | മുഹമ്മദലി ശിഹാബ് തങ്ങൾ (സഹോദരൻ)
ഉമറലി ശിഹാബ് തങ്ങൾ (സഹോദരൻ)
|
തൊഴിൽ | രാഷ്ട്രീയ പ്രവർത്തകൻ, ഇസ്ലാമിക പണ്ഡിതൻ |
പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങളുടെ മൂന്നാമത്തെ മകനാണ് ഹൈദരലി. പരേതരായ മുഹമ്മദലി ശിഹാബ് തങ്ങൾ, ഉമറലി ശിഹാബ് തങ്ങൾ എന്നിവർ സഹോദരങ്ങളാണ്.
18 വർഷത്തോളം മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാപ്രസിഡന്റായിരുന്ന ഹൈദരലി, കേരളീയ മുസ്ലിംകൾക്കിടയിൽ നല്ല സ്വാധീനമുള്ള വ്യക്തിത്വമാണ്[അവലംബം ആവശ്യമാണ്]. കേരളത്തിലെ ഒരുപാട് മുസ്‌ലിം മഹല്ലുകളുടെ ഖാദിയായ ഇദ്ദേഹം [4] ദാറുൽ ഹുദാ ഇസ്‍ലാമിക് യൂനിവേഴ്‍സിറ്റി, കടമേരി റഹ്മാനിയ്യ അറബിക് കോളേജ്, നന്തി ദാറുസ്സലാം അറബിക് കോളേജ് അടങ്ങിയ ഉന്നത മതകലാലയങ്ങളുടെ അധ്യക്ഷ സ്ഥാനവും വഹിക്കുന്നു. [5]
ജ്യേഷ്ഠൻ മുഹമ്മദലി ശിഹാബ് തങ്ങളുടെ മരണത്തെത്തുടർന്ന് 2009 ഓഗസ്റ്റ് മാസത്തിൽ മുസ്ലീം ലീഗ് സംസ്ഥാനപ്രസിഡന്റായി ചുമതലയേറ്റ തങ്ങൾ, ആമാശയ അർബുദം ബാധിച്ച് 2022 മാർച്ച് 6-ന് അങ്കമാലിയിലെ ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ വച്ച് അന്തരിച്ചു. 74 വയസ്സായിരുന്നു അദ്ദേഹത്തിന്.
അവലംബങ്ങൾ
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2009-08-19. Retrieved 2013-03-17.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-06-26. Retrieved 2016-05-21.
- ↑ "IUML launches campaign". The Hindu. 11 February 2006. Retrieved 2008-11-10.
- ↑ "IUML plans to appoint Hyderali as party chief". Gulf Times. 11 September 2005. Retrieved 2008-11-10.
- ↑ "ദാറുൽ ഹുദാ സർവകലാശാല ചാൻസലറുടെ ഔദ്യോഗിക വെബ് വിലാസം". Retrieved 2011-12-23.