കല്ലൻ തുമ്പികളിൽ ഒരിനമാണ് പവിഴവാലൻ വയലി അഥവാ പവിഴവാലൻ വ്യാളി[2] - Crimson-tailed Marsh Hawk (ശാസ്ത്രീയനാമം:- Orthetrum pruinosum). ആൺതുമ്പികളുടെ ഉരസ്സിന്റെ മുകൾഭാഗം നീലനിറത്തിലും ഉദരം പവിഴവർണ്ണത്തിലും കാണപ്പെടുന്നു. പെൺതുമ്പികളുടെ ഉരസ്സിൽ ചുവപ്പുകലർന്ന തവിട്ടു നിറവും അതിൽ വരകളും കാണാം. ഇവയുടെ മറ്റു ഭാഗങ്ങൾ മങ്ങിയ നിറത്തിൽ കാണപ്പെടുന്നു. കുളങ്ങളുടെയും വയലുകളുടെയും സമീപം ഇവ സാധാരണയായി കാണപ്പെടുന്നു. ഇടനാട് മേഖലയിലും വനപ്രദേശങ്ങളിലുമാണ് ഇവ കൂടുതലായി കാണുന്നത്. ഇന്ത്യയടക്കമുള്ള മിക്ക ഏഷ്യൻ രാജ്യങ്ങളും ഇവയുടെ ആവാസമേഖലകളാണ്[1][3][4][5][6][7].

പവിഴവാലൻ വയലി
Crimson-tailed Marsh Hawk
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Suborder:
Family:
Genus:
Species:
O. pruinosum
Binomial name
Orthetrum pruinosum
(Burmeister, 1839)
Synonyms
  • Libellula petalura Brauer, 1865
  • Orthetrum petalura Kirby, 1890
Crimson-tailed Marsh Hawk , Orthetrum pruinosum

ഉപവർഗങ്ങൾ

തിരുത്തുക

ഇതും കാണുക

തിരുത്തുക
  1. 1.0 1.1 Sharma, G. (2010). "Orthetrum pruinosum". IUCN Red List of Threatened Species. 2010: e.T167097A6301540. doi:10.2305/IUCN.UK.2010-4.RLTS.T167097A6301540.en.
  2. C.G., Kiran; Raju, David V. (2013). Dragonflies & Damselflies of Kerala. Tropical Institute of Ecological Sciences. p. 100. ISBN 978-81-920269-1-6.
  3. C FC Lt. Fraser (1936). The Fauna of British India, including Ceylon and Burma, Odonata Vol. III. Red Lion Court, Fleet Street, London: Taylor and Francis. pp. 311–313.
  4. C FC Lt. Fraser (1924). A Survey of the Odonate (Dragonfly) Fauna of Western India and Descriptions of Thirty New Species (PDF). p. 432.
  5. "Orthetrum pruinosum Burmeister, 1839". India Biodiversity Portal. Retrieved 2017-02-15.
  6. "Orthetrum pruinosum Burmeister, 1839". Odonata of India, v. 1.00. Indian Foundation for Butterflies. Retrieved 2017-02-15.
  7. "Molecular phylogeny of Orthetrum dragonflies reveals cryptic species of Orthetrum pruinosum". Nature (journal). Scientific Reports 4. Nature Publishing Group: Article number: 5553. 2014. doi:10.1038/srep05553. {{cite journal}}: |access-date= requires |url= (help); Unknown parameter |authors= ignored (help)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പവിഴവാലൻ_വയലി&oldid=3370215" എന്ന താളിൽനിന്ന് ശേഖരിച്ചത്