പഴനി മുളവാലൻ
പാലക്കാടിന് തെക്കോട്ട് മാത്രം കാണുവാൻ സാധിക്കുന്ന പാൽത്തുമ്പി കുടുംബത്തിൽ ഉള്ള ഒരു മുളവാലൻ സൂചിത്തുമ്പിയാണ് പഴനി മുളവാലൻ (ശാസ്ത്രീയനാമം: Esme cyaneovittata).[2][1][3] ഇത് പശ്ചിമഘട്ടത്തിലെ ഒരു തദ്ദേശീയ തുമ്പിയാണ്.[1]
പഴനി മുളവാലൻ | |
---|---|
ആൺതുമ്പി | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | E. cyaneovittata
|
Binomial name | |
Esme cyaneovittata Fraser, 1922
|
രൂപ വിവരണം
തിരുത്തുകകറുപ്പിൽ ഇളം നീല നിറത്തിലുള്ള സൂചിത്തുമ്പി. കണ്ണുകളുടെ മുകൾഭാഗം കറുത്ത നിറവും കീഴ്ഭാഗം ഇളം നീല നിറവുമാണ്. ഇവയുടെ ചുണ്ടുകൾക്ക് തിളങ്ങുന്ന നീല കലർന്ന കറുത്ത നിറമാണ്. ഉരസ്സിൽ ഉളം നീല നിറത്തിലുള്ള നേർത്ത വരകളുണ്ട്. കറുത്ത നിറമുള്ള ഉദരത്തിന്റെ മൂന്ന് മുതൽ ഏഴു വരെയുള്ള ഖണ്ഡങ്ങളിൽ ചെറിയ ഇളം നീല വളയങ്ങൾ ദൃശ്യമാണ്. ഉദരത്തിന്റെ അവസാന രണ്ടു ഖണ്ഡങ്ങളിൽ ഇളം നീല നിറമാണ്. സുതാര്യമായ ചിറകുകളാണ് ഇവയ്ക്കുള്ളത്.[4][5][6]
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ 1.0 1.1 1.2 "Esme cyaneovittata". IUCN Red List of Threatened Species. 2011. IUCN: e.T175170A7116857. 2011. Retrieved 2017-03-12.
{{cite journal}}
: Unknown parameter|authors=
ignored (help) - ↑ "World Odonata List". Slater Museum of Natural History. Archived from the original on 2021-10-05. Retrieved 2017-03-09.
- ↑ കേരളത്തിലെ തുമ്പികൾ (Dragonflies and Damselflies of Kerala), David V. Raju, Kiran C. G. (2013)
- ↑ C FC Lt. Fraser (1933). The Fauna of British India, including Ceylon and Burma, Odonata Vol. I. Red Lion Court, Fleet Street, London: Taylor and Francis.
- ↑ Subramanian, K. A. (2005). Dragonflies and Damselflies of Peninsular India - A Field Guide.
- ↑ "Esme cyaneovittata Fraser, 1922". India Biodiversity Portal. Retrieved 2017-03-12.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- പഴനി മുളവാലൻ എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.
- പഴനി മുളവാലൻ എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)