പളിയ നൃത്തം
കേരളത്തിൽ ഇടുക്കി ജില്ലയിലെ കുമളിയിൽ അധിവസിക്കുന്ന പളിയർ എന്ന ആദിവാസി ജന വിഭാഗത്തിൻ്റെ പാരമ്പര്യ നൃത്ത രൂപമാണ് പളിയ നൃത്തം. മഴയ്ക്കു വേണ്ടിയും രോഗശമനത്തിനായുമൊക്കെയാണ് ഈ നൃത്തം പരമ്പരാഗതമായി അവതരിപ്പിച്ചിരുന്നത്. മാരിയമ്മൻ ക്ഷേത്രത്തിൽ ഉത്സവത്തിന് അവതരിപ്പിച്ചിരുന്ന നാടൻ കലയായ ഈ നൃത്തം ഇപ്പോൾ നാടൻ കലാ മേളകളുടെയും മറ്റും ഭാഗമായി പൊതു ചടങ്ങുകളിലും അവതരിപ്പിച്ചു വരുന്നുണ്ട്.
Genre | ഗോത്ര നൃത്തം |
---|---|
Origin | കേരളം, ഇന്ത്യ |
നൃത്തം
തിരുത്തുകകേരളത്തിൽ ഇടുക്കി ജില്ലയിലെ കുമളിയിൽ അധിവസിക്കുന്ന പളിയർ എന്ന ആദിവാസി ജന വിഭാഗത്തിൻ്റെ പാരമ്പര്യ നൃത്ത രൂപമാണ് പളിയ നൃത്തം.മാരിയമ്മയെ ആരാധിക്കുന്ന പളിയർ അവരുടെ കുലദേവതയായ മാരിയമ്മയുടെ ക്ഷേത്രത്തിലെ ഉത്സവത്തിന് അവതരിപ്പിക്കുന്ന കലാരൂപമാണ് പളിയനൃത്തം.[1]
പളിയ വിഭാഗം ആരാധിക്കുന്ന അമ്മദൈവമായ എളാത്ത് പളച്ചി എന്ന ദേവതയെ ആരാധിക്കുന്നതിനായി അവതരിപിക്കുന്ന കലാരൂപമാണ് പളിയ നൃത്തം എന്നും പറയപ്പെടുന്നു.[2] മഴയ്ക്കു വേണ്ടിയും രോഗശമനത്തിനായുള്ളതുമായ പ്രാർഥനാഗീതങ്ങളാണ് പളിയ നൃത്തത്തിൽ ഉപയോഗിക്കുന്നത്.[2]
ഉപകരണങ്ങൾ
തിരുത്തുകമുളഞ്ചെണ്ട, നഗര, ഉടുക്ക്, ഉറുമി, ജാര, ജനക എന്നിവയാണ് പളിയനൃത്തത്തിൽ പശ്ചാത്തല സംഗീതത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങൾ.[1]
അനുഷ്ഠാനേതരം
തിരുത്തുകക്ഷേത്രത്തിൽ ഉത്സവത്തിൻ്റെ അവതരിപ്പിച്ചിരുന്ന നാടൻ കലയായ പളിയ നൃത്തം ഇപ്പോൾ നാടൻ കലാ മേളകളുടെയും മറ്റും ഭാഗമായി പൊതു ചടങ്ങുകളിലും അവതരിപ്പിച്ചു വരുന്നുണ്ട്.[3][4]
സംസ്ഥാന സ്കൂൾ കലോത്സവം
തിരുത്തുക2024 മുതൽ സംസ്ഥാന സ്കൂൾ കലോത്സവത്തിലെ ഒരു മത്സര ഇനമായി ഈ തദ്ദേശീയ കലാരൂപ രൂപത്തെ ഉൾപ്പെടുത്തി. [5]ഇരുള നൃത്തം, മലപ്പുലയ ആട്ടം, പളിയ നൃത്തം, മംഗലം കളി, പണിയ നൃത്തം എന്നിവയാണ് പുതുതായി ഉൾക്കൊള്ളിച്ചിട്ടുള്ളത്.
സംസ്ഥാന സ്കൂൾ കലോത്സവം
തിരുത്തുക2024 മുതൽ സംസ്ഥാന സ്കൂൾ കലോത്സവത്തിലെ ഒരു മത്സര ഇനമായി ഈ തദ്ദേശീയ കലാരൂപ രൂപത്തെ ഉൾപ്പെടുത്തി. [6]ഇരുള നൃത്തം, മലപ്പുലയ ആട്ടം, പളിയ നൃത്തം, മംഗലം കളി, പണിയ നൃത്തം എന്നിവയാണ് പുതുതായി ഉൾക്കൊള്ളിച്ചിട്ടുള്ളത്.
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ 1.0 1.1 "മലപ്പുലയാട്ടവും പളിയനൃത്തവും". Retrieved 2023-04-14.
- ↑ 2.0 2.1 കിർടാഡ്സ്, ആദികലാകേന്ദ്രം (2013). പട്ടിക വർഗ്ഗ കലാരൂപങ്ങൾ, കലാസമിതികൾ, കലാകാരന്മാർ, കരകൗശലവിദഗ്ദ്ധർ - പേരുവിവര സൂചിക ഭാഗം 1. കോഴിക്കോട്: കേരള പട്ടികജാതി പട്ടികവർഗ്ഗ ഗവേഷണ പരിശീലന വികസന പഠനവകുപ്പ്.
- ↑ ഡെസ്ക്, വെബ് (2017-06-21). "താള നൂപുരധ്വനികളിൽ മുഖരിതമായ നാലാം സന്ധ്യ | Madhyamam". Retrieved 2023-04-14.
- ↑ "മറയൂരിൽ 'തളിർമിഴി' ഇന്ന് തുറക്കും" (in ഇംഗ്ലീഷ്). 2023-03-17. Retrieved 2023-04-15.
- ↑ https://www.deshabhimani.com/news/kerala/school-kalolsavam/1143698
- ↑ https://www.deshabhimani.com/news/kerala/school-kalolsavam/1143698