കേരളത്തിൽ വയനാട് ജില്ലയിലും പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിലും അധിവസിക്കുന്ന കുറുമ്പർ എന്ന ആദിവാസി ജന വിഭാഗത്തിൻ്റെ പാരമ്പര്യ നൃത്ത രൂപമാണ് കുറുമ്പ നൃത്തം അല്ലെങ്കിൽ കുറുമ്പർ നൃത്തം എന്നെല്ലാം അറിയപ്പെടുന്നത്. വിവാഹം, ജനനം, തിരണ്ടുകല്ല്യാണം, മരണം തുടങ്ങിയ സന്ദർഭങ്ങളിലും ഊരുകളിലെ ആഘോഷവേളകളിലും അവതരിപ്പിച്ചിരുന്ന നാടൻ കലയായ ഈ നൃത്തം ഇപ്പോൾ നാടൻ കലാ മേളകളുടെയും മറ്റും ഭാഗമായി പൊതു ചടങ്ങുകളിലും അവതരിപ്പിച്ചു വരുന്നുണ്ട്.

കുറുമ്പ നൃത്തം
Genreഗോത്ര നൃത്തം
Originകേരളം, ഇന്ത്യ

കേരളത്തിൽ വയനാട് ജില്ലയിലും പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിലും അധിവസിക്കുന്ന കുറുമ്പർ എന്ന ആദിവാസി ജന വിഭാഗത്തിൻ്റെ പാരമ്പര്യ നൃത്ത രൂപമാണ് കുറുമ്പ നൃത്തം.[1] കാട് കരിച്ച് കൃഷിചെയ്തിരുന്ന കുറുമ്പർ, കൃഷി ചെയ്യുമ്പോഴും കാട് വെട്ടുമ്പോഴും എല്ലാം നൃത്തം ചെയ്തിരുന്നു.[1] വിവാഹം, ജനനം, തിരണ്ടുകല്ല്യാണം (ആദ്യ ആർത്തവം), മരണം തുടങ്ങിയ സന്ദർഭങ്ങളിലും ഊരുകളിലെ ആഘോഷവേളകളിലും കുറുമ്പർ ഈ നൃത്തരൂപം നടത്തിവരാറുണ്ട്.[1] വയനാട്ടിലെ കാട്ടുനായ്ക്കർ വിഭാഗക്കാരും കുറുമ്പ നൃത്തം അവതരിപ്പിക്കുന്നതായി പറയുന്നു.[2]

കുറുമ്പരുടെ വിവാഹ അവസരങ്ങളിൽ വിവാഹത്തിന് മുമ്പ് ആദ്യം വധുവിന്റെയും വരന്റെയും ബന്ധുക്കൾ ഈ നൃത്തം ചെയ്യുന്നു.[3] പിന്നീട് വധുവും വരനും വിവാഹശേഷം നൃത്തം ചെയ്യുന്നു.[3] പിന്നീട് വിവാഹ ശേഷം വധു വരനോടൊപ്പം വരന്റെ വീട്ടിൽ എത്തുമ്പോൾ വീണ്ടും നൃത്തം ചെയ്യുന്നു.[3]

വിശേഷ വേളകളിലും ഊരുകളിലെ ആഘോഷവേളകളിലും അവതരിപ്പിച്ചിരുന്ന നാടൻ കലയായ കുറുമ്പ നൃത്തം ഇപ്പോൾ നാടൻ കലാ മേളകളുടെയും മറ്റും ഭാഗമായി പൊതു ചടങ്ങുകളിലും അവതരിപ്പിച്ചു വരുന്നുണ്ട്.[4][5]

  1. 1.0 1.1 1.2 കിർടാഡ്സ്, ആദികലാകേന്ദ്രം (2013). പട്ടിക വർഗ്ഗ കലാരൂപങ്ങൾ, കലാസമിതികൾ, കലാകാരന്മാർ, കരകൗശലവിദഗ്ദ്ധർ - പേരുവിവര സൂചിക ഭാഗം 1. കോഴിക്കോട്: കേരള പട്ടികജാതി പട്ടികവർഗ്ഗ ഗവേഷണ പരിശീലന വികസന പഠനവകുപ്പ്.
  2. "Kurumbar Nritham in India". Retrieved 2023-04-15.
  3. 3.0 3.1 3.2 "Kurumbar Nritham, Tribal dances, Wayanad, Kerala, India" (in ഇംഗ്ലീഷ്). Retrieved 2023-04-15.
  4. "തലമുറയുടെ താളം പിടിച്ച് ഊരാളിക്കൂത്തും യുവതയുടെ ചുവടുമായി ചവിട്ടുകളിയും ഗദ്ദിക മേള അഞ്ചുനാൾ പിന്നിട്ടു | I&PRD : Official Website of Information Public Relations Department of Kerala". Retrieved 2023-04-15.
  5. "ഗോത്ര താളത്തിൽ ലയിച്ച് സരസ് മേള". 2018-04-01. Retrieved 2023-04-15.
"https://ml.wikipedia.org/w/index.php?title=കുറുമ്പ_നൃത്തം&oldid=3913254" എന്ന താളിൽനിന്ന് ശേഖരിച്ചത്