ഇരുള നൃത്തം
പാലക്കാട് ജില്ലയിലെ അട്ടപ്പാടി പ്രദേശത്തെ ഇരുള സമുദായക്കാർ അവതരിപ്പിക്കുന്ന പരമ്പരാഗത നാടൻ കലാരൂപമാണ് ഇരുള നൃത്തം. ഇത് ഒരു ആഘോഷ നൃത്തം മാത്രമല്ല, സാംസ്കാരിക പ്രാധാന്യവും ഉൾക്കൊള്ളുന്നു. കൃഷിയോടനുബന്ധിച്ചും ജനനം, പ്രായപൂർത്തിയായവർ, വിവാഹം, ആഘോഷങ്ങൾ, മരണം എന്നിവയോടനുബന്ധിച്ചുടെല്ലാം ഇവർ നൃത്തം ആടുന്നു. പ്രാദേശിക ദേവതയായ മല്ലീശ്വരയുമായി ബന്ധപ്പെട്ട ആചാരങ്ങളിലും ഗോത്ര അംഗങ്ങളുടെ ശവസംസ്കാര ചടങ്ങുകളിലും ഇത് നടത്തപ്പെടുന്നു. പഴയ ഭക്തി വിഷയങ്ങളിൽ നിന്നാണ് ഗാനങ്ങൾ ഉരുത്തിരിഞ്ഞത്. ഓരോ പ്രകടനവും ഏകദേശം ഒന്നര മണിക്കൂർ നീണ്ടുനിൽക്കും. തമിഴും കന്നടയും മലയാളവും കലർന്ന ഭാഷയാണ് പാട്ടുകളുടെ ഭാഷ. ഗ്രാമങ്ങളിൽ നിന്നുള്ള അംഗങ്ങൾ രാത്രിയിൽ പാട്ടും നൃത്തവുമായി രാവിലെ വരെ ഒത്തുചേരും. അട്ടപ്പാടി ആദിവാസികളുടെ പ്രാദേശിക ദൈവമായ മല്ലീശ്വരനെ ഉണർത്താനാണ് അവർ നൃത്തം ചെയ്യുന്നത്. 15 ഓളം അംഗങ്ങൾ പ്രകടനത്തിലുണ്ടാകും.
കൃഷിയുമായി ബന്ധകെട്ട ആഹ്ലാദ നൃത്തം “കുരുമ്പലം" എന്ന് അറിയകെടുന്നു. ഓരോ അവസരത്തിനും സന്ദർഭത്തിനനുസരിച്ച് വൃത്യസ്തയിനം പാട്ടുകളുണ്ട്. തെക്കുമല, വളളിവള്ളി, ദുൻപാട്ട് എന്നിവ ഇതിൽ ചിലതാണ്. നൃത്തത്തിനും സംഗീതത്തിനും തുല്യപ്രാധാന്യമുള്ള കലാരൂപമാണിത്. കലാകാരന്മാർ തുകൽ, മുള മരം മുതലായവ കൊണ്ട് നിർമ്മിച്ച വാദ്യങ്ങളുടെ താളത്തിൽ നൃത്തം ചെയ്യുന്നു. പശ്ചാത്തല സംഗീതത്തിലെ പ്രധാന ഉപകരണം 'കോഗൽ' (ഒരു തരം കുഴൽ) ആണ്. തമിഴ് വാക്കുകളേറിയ ഇരുളഭാഷയിലെ പാട്ടിനൊഷം തവിൽ, പറൈ, പീക്കി, ജാലറ എന്നി ഉപകരണങ്ങൾ ഉപയോഗിക്കുന്നു. [1]
സംസ്ഥാന സ്കൂൾ കലോത്സവം
തിരുത്തുക2024 മുതൽ സംസ്ഥാന സ്കൂൾ കലോത്സവത്തിലെ ഒരു മത്സര ഇനമായി ഈ തദ്ദേശീയ കലാരൂപ രൂപത്തെ ഉൾപ്പെടുത്തി. [2]ഇരുള നൃത്തം, മലപ്പുലയ ആട്ടം, പളിയ നൃത്തം, മംഗലം കളി, പണിയ നൃത്തം എന്നിവയാണ് പുതുതായി ഉൾക്കൊള്ളിച്ചിട്ടുള്ളത്.