മലപ്പുലയാട്ടം

മലപ്പുലയുരുടെ നൃത്തരൂപമാണ് മലപ്പുലയാട്ടം

കേരളത്തിൽ ഇടുക്കി ജില്ലയിലെ മലപ്പുലയൻ ആദിവാസി വിഭാഗത്തിൽപ്പെട്ടവർ അവതരിപ്പിക്കുന്ന ഒരു ഗോത്രകലയാണ് മലപ്പുലയാട്ടം. ഇവരുടെ ജാതിയുമായി ബന്ധപ്പെട്ട ഉത്സവങ്ങളിൽ മാരിയമ്മൻ, കാളിയമ്മൻ, മീനാക്ഷി എന്നീ ദേവതകളെ ആരാധിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ നൃത്തരൂപം അവതരിപ്പിക്കുന്നത്. ചിക്കുവാദ്യം, ഉറുമി (തുടി പോലുള്ള വാദ്യം), കിട്ടുമുട്ടി, കുഴൽ, കട്ടവാദ്യം എന്നീ ഉപകരണങ്ങൾ പക്കമേളത്തിൽ ഉപയോഗിക്കുന്നു [1]. ആണുങ്ങളും പെണ്ണുങ്ങളും, പരമ്പരാഗത വേഷമണിഞ്ഞാണ് ആട്ടം നടത്തുന്നത്. കുഴൽ വിളിയോടെയാണ് ആട്ടം തുടങ്ങുന്നത്. വൃത്താകൃതിയിൽ നിന്നു കൈകൊട്ടിയും ശരീരം പ്രത്യേക രീതിയിൽ ചലിപ്പിച്ചുമാണ് നൃത്തം ചെയ്യുന്നത്. സന്ധ്യക്ക് തുടങ്ങുന്ന കലാപ്രകടനം പുലരുന്നതു വരെ നീണ്ടു നിൽക്കും. നൃത്തത്തിന് പാട്ടു പാടാറില്ല. താളത്തിന്റെ മുറുക്കത്തിനനുസരിച്ച് നൃത്തത്തിന്റെ വേഗത കൂടിവരുന്നു. ഇടക്ക് കോലുകൾ ഉപയോഗിച്ചുള്ള കളിയും ഉണ്ട്.

മലപ്പുലയാട്ടം

അത്യധികം ശാരീരികാധ്വാനമുള്ള കളിയാണ് മലപ്പുലയാട്ടം. മുറുകിയ താളത്തിൽ ദൃശ്യരൂപങ്ങളുടെ നൈരന്തര്യം തീർത്തു കൊണ്ട് ആടിത്തിമർക്കുന്ന ഇത് ചാരുതയാർന്ന ഗോത്രനൃത്തമാണ്.[2].

"https://ml.wikipedia.org/w/index.php?title=മലപ്പുലയാട്ടം&oldid=3507197" എന്ന താളിൽനിന്ന് ശേഖരിച്ചത്