പലസ്തീൻ നാഷണൽ അതോറിറ്റി

(പലസ്തീൻ അതോറിറ്റി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആധുനിക ലോകരാഷ്ട്രീയത്തിലെ ഏറ്റവും സങ്കീർണമായ പ്രശ്നങ്ങളിലൊന്നാണ് പലസ്തീൻ. ഓസ്‌ലോ കരാറിനെ തുടർന്ന് 1994 ൽ നിലവിൽ വന്ന പലസ്തീൻ നാഷണൽ അതോറിറ്റിയാണ് പലസ്തീനിൽ ഭരണം നടത്തുന്നത്. അറബിയിൽ അസ്സുൽത്താ അൽ-വതനിയ്യാ അൽ-ഫിലിസ്തിനിയ്യ എന്നറിയപ്പെടുന്ന അതോറിറ്റി ഗാസാ മുനമ്പും വെസ്റ്റ് ബാങ്കിന്റെ കുറേ ഭാഗവും നിയന്ത്രിക്കുന്ന ഇടക്കാല സംവിധാനമാണ്. ഓസ്‌ലോ കരാറനുസരിച്ച് പലസ്തീനെ എ, ബി, സി എന്നീ ഏരിയകളായി തിരിച്ചിട്ടുണ്ട്. പലസ്തീൻ നഗരമേഖലകളായ 'ഏരിയ എ'യിലെ സുരക്ഷാകാര്യങ്ങളിലും സിവിലിയൻ പ്രശ്നങ്ങളിലും അതോറിറ്റിയ്ക്ക് നിയന്ത്രണമുണ്ട്. ഗ്രാമപ്രദേശമായ 'ബി'യിൽ സിവിലിയൻ നിയന്ത്രണം മാത്രമേയുള്ളൂ. ജോർദ്ദാൻ താഴ്വര, ഇസ്രായേലി ആവാസകേന്ദ്രങ്ങൾ തുടങ്ങിയവ ഉൾപെടുന്ന 'ഏരിയ സി' ഇസ്രായേലിന്റെ പൂർണനിയന്ത്രണത്തിലാണ്.

പലസ്തീൻ നാഷണൽ അതോറിറ്റി
(ഔദ്യോഗികമായി 'സ്റ്റേറ്റ് ഓഫ് പലസ്തീൻ' )

السلطة الفلسطينية
As-Sulṭah Al-Filasṭīniyyah
Flag of പലസ്തീൻ
Flag
മുദ്ര of പലസ്തീൻ
മുദ്ര
ദേശീയ ഗാനം: Fida'i
ഫലസ്തീൻ അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങൾ കാണിക്കുന്ന ഭൂപടം (സംയുക്ത നിയന്ത്രണം ഉള്ളവ ഉൾപ്പടെ) (red) as of 2006.
ഫലസ്തീൻ അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങൾ കാണിക്കുന്ന ഭൂപടം
(സംയുക്ത നിയന്ത്രണം ഉള്ളവ ഉൾപ്പടെ) (red) as of 2006.
തലസ്ഥാനംറമല്ല (വെസ്റ്റ് ബാങ്ക്)
ജറുസലേം
(പ്രഖ്യാപിത തലസ്ഥാനം.)
[1]
വലിയ നഗരങ്ങൾ
ഔദ്യോഗിക ഭാഷs[2]അറബി
ഭരണസമ്പ്രദായംProvisional (semi-presidential)[3]
മഹമൂദ് അബ്ബാസ്a
റാമി ഹംദല്ല
Establishment
• സ്ഥാപിതം
4 മെയ് 1994
ജനസംഖ്യ
• 2012 (July) estimate
2,124,515[4]c (126th)
ജി.ഡി.പി. (PPP)2009 estimate
• ആകെ
$12.79 billion[4] ( –)
• പ്രതിശീർഷം
$2,900[4] ()
നാണയവ്യവസ്ഥഇസ്രായേലി ഷെക്കൽ (NIS)[5] (ILS)
സമയമേഖലUTC+2 ( )
• Summer (DST)
UTC+3 ( )
കോളിംഗ് കോഡ്
ഇൻ്റർനെറ്റ് ഡൊമൈൻ
Notes a b c
  • a Abbas's term expired on 9 January 2009, creating a constitutional crisis. Abbas unilaterally extended his term by one year, while Duwaik, as the Speaker of the Palestinian Legislative Council, assumed the office as well.
  • b Haniyeh was dismissed by President Abbas in favor of Fayad. Along with the Palestinian Legislative Council, however, Haniyeh does not acknowledge the legitimacy of his dismissal. Since 14 June 2007, Haniyeh has exercised de facto authority in the Gaza Strip, whereas Fayad's government retains authority in the West Bank.
  • c According to the CIA World Factbook, 83% of the West Bank's population of 2,622,544 (2012) are Arabs; 311,100 of its population are Israeli settlers; and approximately 186,929 Israeli settlers live in East Jerusalem.


പലസ്തീനിയൻ നാഷണൽ അഥോറിറ്റിയാൽ പ്രഖ്യാപിക്കപ്പെട്ടതും 100-ലധികം രാജ്യങ്ങൾ അംഗീകരിച്ചതുമായ ഫലസ്തീൻ രാജ്യത്തെയും (State of Palestine) ഈ പേരുകൊണ്ട് വിവക്ഷിക്കിക്കുന്നു.[6]. 2012-ൽ ഐക്യരാഷ്ട്രസഭയിൽ നിരീക്ഷകരാഷ്ട്രപദവി ലഭിച്ചു. പലസ്തീന്റെ ജനനസർട്ടിഫിക്കറ്റ് എന്നാണ് മഹ്‌മൂദ് അബ്ബാസ് ഇതിനെ വിശേഷിപ്പിച്ചത്. ഇസ്രായേൽ-പലസ്തീൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പലസ്തീൻ എന്ന പേരിന്റെ ഉപയോഗം വളരെ വിവാദപരമായ ഒന്നാണ്.[7]

പലസ്തീൻ പ്രദേശങ്ങൾ

തിരുത്തുക

നിലവിലെ കരാർ പ്രകാരം ഗസ്സയും വെസ്റ്റ്ബാങ്കും ആണ് പലസ്തീനിയൻ പ്രദേശങ്ങൾ. ഇതിൽ വെസ്റ്റ്ബാങ്കിൽ ഇസ്രയേൽ നിരവധി കുടിയേറ്റകേന്ദ്രങ്ങൾ നിർമ്മിച്ചുകൊണ്ടിരിക്കുന്നു. നിയമവിരുദ്ധമാണെങ്കിലും തങ്ങൾ അന്താരാഷ്ട്രനിയമങ്ങളെ മാനിക്കുന്നില്ലെന്ന് ഇസ്രയേൽ പ്രഖ്യാപിച്ചു[8].

  1. The Palestinian law, approved by the PLC in May 2002, states in article 3 that "Jerusalem is the Capital of Palestine". Ramallah serves as the administrative capital and the location of government institutions and representative offices of Australia, Brazil, Canada, Colombia, the Czech Republic, Denmark, Finland, Germany, Malta, the Netherlands, South Africa and Switzerland (more). Israel's claim over the whole of Jerusalem was not accepted by the UN which maintains that Jerusalem's status is pending final negotiation between Israel and Palestinians.
  2. The Palestine Basic Law Archived 2012-01-18 at the Wayback Machine., approved by the PLC in March 2003, states in article 4 that "Arabic shall be the official language."
  3. Elections have not been held since 2006 ("The Palestinian Authority".).
  4. 4.0 4.1 4.2 "CIA – The World Factbook". cia.gov. Archived from the original on 2014-05-06. Retrieved 2013-08-31.
  5. According to Article 4 of the 1994 Paris Protocol ([1]). The Protocol allows the Palestinian Authority to adopt additional currencies. In the West Bank, the Jordanian dinar is widely accepted, while the Egyptian pound is often used in the Gaza Strip.
  6. * "International Recognition of the State of Palestine". Palestinian National Authority. 2003. Archived from the original on 2006-04-04. Retrieved 2009-01-09.{{cite web}}: CS1 maint: bot: original URL status unknown (link)
  7. Said and Hitchens, 2001, p. 199.
  8. "ലോകക്കാഴ്ചകൾ" (PDF). മലയാളം വാരിക. 2012 ജൂൺ 01. Archived from the original (PDF) on 2016-03-06. Retrieved 2013 ഫെബ്രുവരി 28. {{cite news}}: Check date values in: |accessdate= and |date= (help)