ജെനിൻ

(Jenin എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വെസ്റ്റ് ബാങ്കിലുള്ള ഒരു പലസ്തീൻ പട്ടണമാണ് ജെനിൻ (/dʒəˈniːn/; അറബി: جنين (സഹായം·വിവരണം) Ǧinīn) . 2007 ലെ കണക്കുകളനുസരിച്ച് ഈ പട്ടണത്തിലെ ജനസംഖ്യ39,004 .[1] പാലസ്തീനിയൻ അതോറിറ്റിയുടെ ഭരണത്തിൻ കീഴിലാണ് ഈ പ്രദേശം.

Jenin
Arabic transcription(s)
 • Arabicجنين
 • LatinJinin (official)
Janin (unofficial)
Hebrew transcription(s)
 • Hebrewג'נין
Jenin is located in the Palestinian territories
Jenin
Jenin
Location of Jenin within Palestine
Coordinates: 32°27′40″N 35°18′00″E / 32.46111°N 35.30000°E / 32.46111; 35.30000
Palestine grid178/207
StateState of Palestine
GovernorateJenin
ഭരണസമ്പ്രദായം
 • Head of MunicipalityHadem Rida
വിസ്തീർണ്ണം
 • ആകെ37,342 dunams (37.3 ച.കി.മീ. or 14.4 ച മൈ)
ജനസംഖ്യ
 (2007)[1]
 • ആകെ39,004
 • ജനസാന്ദ്രത1,000/ച.കി.മീ.(2,700/ച മൈ)
 (plus 10,371 in Jenin refugee camp)
Name meaningThe spring of gardens[2]

ചരിത്രം

തിരുത്തുക

പുരാതന കാലത്ത് ജനിൻ പട്ടണം "ഐൻ-ജെനിൻ" അല്ലെങ്കിൽ "ടെൽ ജെനിൻ"[3] എന്ന പേരിലാണറിയപ്പെട്ടിരുന്നത്.

BCE പതിന്നാലാം ശതകത്തിൽ കളിമൺ ഫലകങ്ങളി‍ൽ എഴുതപ്പെട്ട "അമാർനാ" കത്തുകളിൽപ്പറയുന്ന "ജിന" എന്ന സ്ഥലം ജനിൻ പട്ടണമാണെന്നു തിരിച്ചറിയപ്പെട്ടിട്ടുണ്ട്.[4]

BCE എട്ടാം ശതകത്തിൽ നിർമ്മിക്കപ്പെട്ടതെന്നു വിശ്വസിക്കപ്പെടുന്ന ഫിനിഷ്യൻ വംശജർ ഉപയോഗിച്ച നാലു ചുട്ട കളിമണ്ണുകൊണ്ടു നിർമ്മിച്ച വിളക്കുകൾ പുരാവസ്തു ശാസ്ത്രജ്ഞൻ ജി.ഐ. ഹാർഡിങ്ങിൻറെ നേതൃത്വത്തിൽ ഇവിടെ നിന്നു കണ്ടെടുത്തിരുന്നു. ഫിനീഷ്യയുമായി ജെനിൻ നിവാസികൾ അന്നത്തെക്കാലത്തു നടത്തിയ കൊടുക്കൽ വാങ്ങലുകൾ വെളിവാക്കുന്നതാണ് ഈ കണ്ടുപിടിത്തം.[5] റോമൻ കാലഘട്ടത്തിൽ ജെനിൻ പട്ടണം അറിയപ്പെട്ടിരുന്നത് "ജിനിയ," എന്നായിരുന്നു. അക്കാലത്ത് സമാറിറ്റൻസ് (Heb. כותים) മാത്രമായിരുന്നു ഇവിടെ അധിവസിച്ചിരുന്നത്. ജെറുസലേമിലേയ്ക്കുള്ള വാർഷിക തീർത്ഥയാത്രയ്ക്കിടെ ഗലീലിയിൽ നിന്നുള്ള തീർത്ഥാടകർ ഈ പട്ടണത്തിലൂടെ സഞ്ചരിച്ചിരുന്നു.[6]

മംലൂക്ക് കാലഘട്ടം

തിരുത്തുക

മദ്ധ്യ കാലഘട്ടത്തിലെ ഭൂമിശാസ്ത്രജ്ഞനായിരുന്ന "ഡിമാഷ്കി" എ.ഡി. 1300 കാലഘട്ടത്തിൽ രേഖപ്പെടുത്തിയതു പ്രകാരം, തുർക്കികളുടെ മുന്നേറ്റത്തോടെ രാജ്യം നാല് ഉപ രാജ്യങ്ങൾ അഥവാ "മംലക്കത്ത്" ആയി തിരിക്കപ്പെടുകയും "സഫാദ്" ആസ്ഥാനമായിരുന്ന ഉപ രാജ്യത്തിലെ ഒരു സ്ഥലമായി ജെനിൻ മാറുകയും ചെയ്തു. ഗ്രീക്ക് വംശത്തിൽപ്പെട്ട അറബി ജീവിചരിത്രകാരനായിരുന്ന യഖൂത്ത് അൽ ഹമാവിയുടെ (ജീവിതകാലം - 1179 മുതൽ 1229 വരെ) വിവരണത്തിൽ ജോർദ്ദാൻ പ്രോവിൻസിലെ നെബുലസിനും ബൈസനുമിടയ്ക്കുള്ള മനോഹരമായ ചെറുപട്ടണമായിരുന്നു ജനിൻ. യഥേഷ്ടം ജലവും അനേകം അരുവികളും അക്കാലത്ത് ഇവിടെ കാണപ്പെട്ടിരുന്നു. അക്കാലത്ത് പല തവണ അദ്ദേഹം അവിടം സന്ദർശിച്ചിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.

ഭൂമിശാസ്ത്രം

തിരുത്തുക

പട്ടണിൻറെ അക്ഷാംശ രേഖാംശങ്ങൾ 32°27′40″N 35°18′00″E എന്നിങ്ങനെയാണ്. വെസ്റ്റ് ബാങ്കിൻറെ ഏറ്റവു വടക്കുള്ള പർവ്വതമായി ജബൽ നെബ്ലസിൻറ താഴ്വരയിലാണ് പട്ടണം സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്ന് വടക്ക് നെബ്ലസിലേയ്ക്ക് 42 കിലോമീറ്ററും തെക്ക് അഫുലയിലേയ്ക്ക് 18 കിലോമീറ്ററും തെക്കുകിഴക്ക് ഹൈഫയിലേയ്ക്ക് 51 കിലോമീറ്റർ ദൂരവുമാണ് ഇവിടെ നിന്നുള്ളത്.

ജനസംഖ്യ

തിരുത്തുക

2007 ലെ സെൻസസ് പ്രകാരം ജെനിൻ പട്ടണത്തിലെ ജനസംഖ്യ 39,004,[7] the Jenin Refugee Camp of 10,371[7] ആണ്. ഇതിൽ 9,571 രജിസ്റ്റർ ചെയ്ത അഭയാർത്ഥികളുമുണ്ട്.[8]

Year Population Jenin City
1821 ~1,500-2,000[9]
1838 ~2,000[10]
1870 ~2,000[11]
1882 ~3,000[12]
1922 2,637[13]
1931 2,706 + 68[14]
1945 3,990[15]
1997 26,681[16]
2007 39,004[7]
  1. 1.0 1.1 2007 Locality Population Statistics Archived 2019-04-09 at the Wayback Machine.. Palestinian Central Bureau of Statistics
  2. Palmer, 1881, p. 147
  3. Mariam Shahin (2005). Palestine:A Guide. Interlink Books. p. 183. ISBN 1-56656-557-X.
  4. Shmuel Aḥituv (1984). Canaanite Toponyms in Ancient Egyptian Documents. The Magnes Press. p. 103.
  5. Hadidi, 1995, p. 92.
  6. Josephus, Antiquities (Book xx, chapter vi, verse 1).
  7. 7.0 7.1 7.2 2007 Locality Population Statistics Archived 2019-04-09 at the Wayback Machine.. Palestinian Central Bureau of Statistics
  8. UNWRA Census
  9. Scholz, 1822, p. 266, cited in Robinson and Smith, 1841, vol 3, p. 155
  10. Robinson and Smith, 1841, vol 3, p. 155
  11. Guérin, 1874, p. 328
  12. Conder and Kitchener, 1882, SWP II, p. 44
  13. Barron, 1923, Table IX, Sub-district of Jenin, p. 29
  14. Mills, 1932, p. 68
  15. Government of Palestine, Department of Statistics. Village Statistics, April, 1945. Quoted in Hadawi, 1970, p. 54
  16. "Palestinian Population by Locality, Subspace and Age Groups in Years [Jenin Governorate]" (PDF). Palestinian Central Bureau of Statistics (PCBS). 1997. p. 21. Retrieved December 25, 2010.
"https://ml.wikipedia.org/w/index.php?title=ജെനിൻ&oldid=4089310" എന്ന താളിൽനിന്ന് ശേഖരിച്ചത്