പലസ്തീൻ (രാജ്യം)

(State of Palestine എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പശ്ചിമേഷ്യയിലെ ഒരു പരമാധികാര[9][10] രാഷ്ട്രമാണ് ഫലസ്തീൻ (അറബി: فلسطين Filasṭīn), അഥവാ ഫലസ്തീൻ രാഷ്ട്രം[i] (അറബി: دولة فلسطين Dawlat Filasṭīn).വെസ്റ്റ് ബാങ്ക് (ഇസ്രയേലുമായും ജോർദാനുമായും അതിർത്തി പങ്കിടുന്ന പ്രദേശം), ഗാസാ മുനമ്പ് (ഇസ്രയേലുമായും ഈജിപ്തുമായും അതിർത്തി പങ്കിടുന്ന പ്രദേശം) എന്നിവയാണ് ഫലസ്തീന്റെ കയ്യിലുള്ള പ്രദേശങ്ങൾ[11].

സ്റ്റേറ്റ് ഓഫ് ഫലസ്തീൻ[i]

دولة فلسطين
Dawlat Filasṭin
Flag of ഫലസ്തീൻ
Flag
Coat of arms of ഫലസ്തീൻ
Coat of arms
ദേശീയ ഗാനം: 
فدائي
Fida'i [അവലംബം ആവശ്യമാണ്]
My Redemption
Location of ഫലസ്തീൻ
തലസ്ഥാനം
വലിയ നഗരംജെറുസലേം (proclaimed)
Gaza (de facto)a
ഔദ്യോഗിക ഭാഷകൾArabic
ഭരണസമ്പ്രദായംDe jure parliamentary democracy[3] operating de facto as a semi-presidential system
• President
മഹമൂദ് അബ്ബാസ്b
• Speaker of Parliament
Salim Zanoun
നിയമനിർമ്മാണസഭNational Council
Sovereignty disputed 
with Israel
15 November 1988
29 November 2012
• Statehood
not in effect [4][5]c[iii]
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
6,220 കി.m2 (2,400 ച മൈ)
ജനസംഖ്യ
• 2010 (July) estimate
4,260,636a (124th)
ജി.ഡി.പി. (PPP)2008a estimate
• Total
$11.95 billiona ()
• Per capita
$2,900a ()
Gini (2009)35.5
medium
എച്ച്.ഡി.ഐ. (2013)Increase 0.670a
medium · 110th
നാണയവ്യവസ്ഥIsraeli shekel (NIS)[അവലംബം ആവശ്യമാണ്][8]
(ILS)
സമയമേഖലUTC+2 ( )
• Summer (DST)
UTC+3 ( )
ഡ്രൈവിങ് രീതിവലതു വശംd
കോളിംഗ് കോഡ്+970
ഐ.എസ്.ഒ. 3166 കോഡ്PS
ഇൻ്റർനെറ്റ് ഡൊമൈൻ.ps
  1. Population and economy statistics and rankings are based on the Palestinian territories.
  2. Also the leader of the state's government.[iv]
  3. The territories claimed are under Israeli occupation.
  4. http://whatsideoftheroad.com/


ആധുനിക ലോകരാഷ്ട്രീയത്തിലെ ഏറ്റവും സങ്കീർണമായ പ്രശ്നങ്ങളിലൊന്നാണ് ഫലസ്തീൻ. പലസ്തീൻ എന്ന് ഫലസ്തീൻ അതോറിറ്റി അവകാശപ്പെടുന്ന പ്രദേശങ്ങളെയാണ് 'ഫലസ്തീൻ ടെറിറ്ററീസ്' എന്നറിയപ്പെടുന്നത്. ജോർദ്ദാൻ നദിക്കു പടിഞ്ഞാറും ചാവുകടലിനു വടക്കുപടിഞ്ഞാറുമായുള്ള വെസ്റ്റ് ബാങ്ക് (5,879 ച.കി.മീ.), മധ്യധരണ്യാഴിയുടെ തീരത്തുള്ള ഗാസാ മുനമ്പ് (363 ച.കി.മീ.), കിഴക്കൻ ജെറുസലേം എന്നിവയടങ്ങിയതാണ് ഫലസ്തീൻ ടെറിറ്ററികൾ. വെസ്റ്റ് ബാങ്കിലാണ് ജെറിക്കോ (എൽ റിഫാ) നഗരം. ഫലസ്തീൻ നാഷണൽ അതോറിറ്റി എന്ന ഇടക്കാല ഭരണസംവിധാനമാണ് പലസ്തീനെ എല്ലായിടത്തും പ്രതിനിധാനം ചെയ്യുന്നത്. ചരിത്രപരമായ പലസ്തീൻ മേഖല മുഴുവൻ അതോറിറ്റി അവകാശപ്പെടുന്നുണ്ടെങ്കിലും അതിൽ കുറച്ചു ഭാഗം മാത്രമേ അവരുടെ കൈവശമുള്ളൂ. പൂർണ്ണ സ്വാതന്ത്രമുള്ള രാഷ്ട്രം എന്ന ലക്ഷ്യമാണിവർക്കുള്ളത്. പശ്ചിമേഷ്യയിൽ മധ്യധരണിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഫലസ്തീൻ ജൂത, ക്രൈസ്തവ ,ഇസ്ലാം മതങ്ങൾക്ക് വിശുദ്ധ ഭൂമിയാണ്. ബൈബിളിൽ പരാമർശിക്കുന്ന ഇസ്രയേൽ രാജ്യവും ജൂദിയായും ഉൾപ്പെടുന്നതായിരുന്നു പുരാതന ഫലസ്തീൻ. ഹീബ്രു ബൈബിളിൽ, ഇസ്രയേൽമണ്ണ്, ഹീബ്രുക്കളുടെ നാട്, തേനും പാലുമൊഴുകുന്ന നാട്, വാഗ്ദത്ത ഭൂമി, ദൈവരാജ്യം എന്നിങ്ങനെയെല്ലാം ഈ പ്രദേശത്തെ വിശേഷിപ്പിക്കുന്നു. ജോർദ്ദാൻ നദിക്ക് പടിഞ്ഞാറുള്ള പ്രദേശത്തെ കാനാൻ ദേശം എന്നു വിളിക്കുന്നു. ആ പ്രദേശത്തിന്റെ തെക്ക് കിഴക്ക് വസിച്ചിരുന്ന ഫിലിസ്ത്യർമാരിൽ നിന്നാണ് പലസ്തീൻ എന്ന പേരുണ്ടായത്. വിവിധ ജനതകളും സാമ്രാജ്യങ്ങളും പൗരാണിക കാലം മുതൽ പലസ്തീനിൽ ആധിപത്യം പുലർത്തിയിരുന്നു. ഈജിപ്ഷ്യന്മാർ, അസിറിയൻമാർ, പേർഷ്യക്കാർ, റോമാക്കാർ തുടങ്ങിയവർ, എ .ഡി.634-ൽ മുസ്ലീമുകൾ പലസ്തീൻ കീഴടക്കി. കുരിശുയുദ്ധക്കാലത്ത് ഒരു ചെറിയ കാലയളവ് ( 1098-1 197) ശേഷം ഒന്നാം ലോകമഹായുദ്ധം വരെ വിവിധ മുസ്ലീം രാജാക്കൻമാരുടെ കൈകളിലായിരുന്നു പലസ്തീൻ,1263-1291 കാലത്ത് ഈജിപ്തിലെ മാമലൂക് സാമ്രാജ്യത്തിന്റെ കീഴിലായി.1516-ൽ ഓട്ടോമൻ തർക്കികൾ ഫലസ്തീൻ കൈവശപ്പെടുത്തി. ജറുസലേമിലെ നഗര ഭിത്തികൾ നിർമ്മിച്ചത് ഇവരായിരുന്നു. ഓട്ടോമൻ ഭരണത്തിന്റെ അവസാന ഘട്ടത്തിൽ ഫലസ്തീനിലേക്ക് കുടിയേറ്റം കൂടിയ തോതിൽ ആരംഭിച്ചു. ജൂതരുടെ കടന്നുവരവ് ഫലസ്തീനെ പ്രശ്ന സങ്കീർണ്ണമാക്കി. ഒന്നാം ലോകമഹായുദ്ധത്തിൽ തുർക്കി തകർന്നതോടെ ഫലസ്തീൻ കുടിയേറ്റം ക്രമാതീതമായി. ജൂതരാഷ്ട്ര രൂപീകരണത്തിനുള്ള സമ്മർദ്ദം ശക്തമായതോടെ 1917 നവംബർ 2 ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ആർതർ ജെയിംസ് ബാൽഫർ ഫലസ്തീനിൽ ജൂത രാഷ്ട്രം സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചു. യുദ്ധത്തിൽ ബ്രിട്ടൺ പലസ്തീൻ പിടിച്ചെടുത്തതു കൊണ്ടാണ് ജൂത രാഷ്ട്രം സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചത്. അറബി രാജ്യം വേണമെന്ന മുസ്ലീം ഭൂരിപക്ഷത്തിന്റെ അഭിപ്രായം പരിഗണിച്ചില്ല. 1920-ൽ ഫലസ്തീന്റെ ഭരണം ലീഗ് ഓഫ് നേഷ്യൻസ് ബ്രിട്ടണ് നൽകി. ജോർദ്ദാൻ നദിക്ക് കിഴക്കും പടിഞ്ഞാറുമുള്ള രണ്ടു മേഖലകളിലായി ബ്രിട്ടൺ പലസ്തീനെ വിഭജിച്ചു.കിഴക്കുള്ള പ്രദേശത്തെ ട്രാൻസ്ജോർദ്ദാനെന്നും പടിഞ്ഞാറുള്ള പ്രദേശത്തെ ജൂത രാഷ്ട്രമായ ഇസ്രയേൽ സ്ഥാപിക്കാനുമായിരുന്നു.ഇതോടെ ജൂത കുടിയേറ്റം വൻ തോതിലായി. നാസികൾ പീഡിപ്പിച്ച യഹൂദർ കൂട്ടത്തോടെ എത്തി. ജൂതപ്രവാഹത്തെ അറബിജനത എതിർത്തു.ബ്രിട്ടീഷ് ഭരണത്തിനെതിരെ 1938-1939 അറബികൾ നടത്തിയ പ്രക്ഷോഭം ആറായിരത്തോളം പേരുടെ മരണത്തിനിടയാക്കി. രണ്ടാം ലോകമഹായുദ്ധം അവസാനിച്ചതോടെ ഫലസ്തീൻ വിടാൻ ബ്രിട്ടൺ തീരുമാനിച്ചു. ഫലസ്തീനെ അറബികൾക്കും ജൂതർക്കുമായി 1947 നവുംബർ 29 ന് ഐക്യരാഷ്ട്രസഭ വിഭജിച്ചു. ജൂതർ ഇത് അംഗീകരിച്ചെങ്കിലും അറബികളും ഫലസ്തീനികളും മറ്റ് അറബി രാഷ്ട്രങ്ങളും ഇത് അംഗീകരിച്ചില്ല അറബി - ജൂത സംഘർഷം യുദ്ധത്തിലേക്ക് വളർന്നു. അറബിരാജ്യങ്ങൾ ഇസ്രയേലിനെ ആക്രമിച്ചുവെങ്കിലും വിജയിച്ചില്ല. ഇതോടെ വൻതോതിൽ അറബികൾ മറ്റ് അറബിരാജ്യങ്ങളിലേക്ക് പാലായനം ചെയ്തു. ഫലസ്തീൻ അഭയാർത്ഥി പ്രശ്നം ആരംഭിച്ചത് അന്നു മുതലാണ്. അറബി രാജ്യത്തിനായി മാറ്റി വച്ചിരുന്ന വെസ്റ്റ്ബാങ്ക് ജോർദ്ദാനും ഗാസാമുനമ്പ് ഈജിപ്തിലും കൂടിച്ചേർക്കപ്പെട്ടു. 1967-ൽ അറബി രാജ്യങ്ങളും ഫലസ്തീനും ചേർന്ന് ഇസ്രയേലിനെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ആറുദിന യുദ്ധംത്തിൽ ഏർപ്പെട്ടു. ഫലമായി ഇസ്രയേൽ വെസ്റ്റ് ബാങ്ക്, ജോർദ്ദാൻ മുനമ്പ്, ഗോലാൻ കുന്നുകൾ, സീനായ് ഉപദ്വീപ് എന്നീ ഫലസ്തീൻ പ്രദേശങ്ങൾ പിടിച്ചെടുത്തു.1978-ലെ ക്യാമ്പ് ഡേവിഡ് സമാധാനാ സന്ധി പ്രകാരം സീനായ് ഉപദ്വീപ് ഈജിപ്തിന് വിട്ടുകൊടുത്തു.

അവലംബം തിരുത്തുക

  1. Baroud, Ramzy (2004). Kogan Page (സംശോധാവ്.). Middle East Review (27th പതിപ്പ്.). London: Kogan Page. പുറം. 161. ISBN 978-0-7494-4066-4.
  2. Bissio, Robert Remo, സംശോധാവ്. (1995). The World: A Third World Guide 1995–96. Montevideo: Instituto del Tercer Mundo. പുറം. 443. ISBN 978-0-85598-291-1.
  3. "Declaration of Independence (1988) (UN Doc)". State of Palestine Permanent Observer Mission to the United Nations. United Nations. 18 November 1988. മൂലതാളിൽ നിന്നും 2014-06-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 8 June 2014.
  4. “the state of Palestine is occupied,” PA official said
  5. Palestine name change shows limitations Archived 2013-04-17 at the Wayback Machine.: "Israel remains in charge of territories the world says should one day make up that state."
  6. "CIA - The World Factbook". cia.gov. മൂലതാളിൽ നിന്നും 2014-05-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-09-01.
  7. "CIA - The World Factbook". cia.gov. മൂലതാളിൽ നിന്നും 2014-06-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-09-01.
  8. According to Article 4 of the 1994 Paris Protocol. The Protocol allows the Palestinian Authority to adopt additional currencies. In the West Bank, the Jordanian dinar is widely accepted; in the Gaza Strip, the Egyptian pound is often used.
  9. Al Zoughbi, Basheer (നവംബർ 2011). "The de jure State of Palestine under Belligerent Occupation: Application for Admission to the United Nations" (PDF). മൂലതാളിൽ നിന്നും 29 ഓഗസ്റ്റ് 2016-ന് ആർക്കൈവ് ചെയ്തത് (PDF). ശേഖരിച്ചത് 29 ജൂലൈ 2016.
  10. Falk, Palma (30 നവംബർ 2012). "Is Palestine now a state?". CBS News. മൂലതാളിൽ നിന്നും 14 ഓഗസ്റ്റ് 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 29 ജൂലൈ 2016.
  11. "Ban sends Palestinian application for UN membership to Security Council". United Nations News Centre. 23 സെപ്റ്റംബർ 2011. മൂലതാളിൽ നിന്നും 10 ഒക്ടോബർ 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 11 സെപ്റ്റംബർ 2015.
"https://ml.wikipedia.org/w/index.php?title=പലസ്തീൻ_(രാജ്യം)&oldid=3961823" എന്ന താളിൽനിന്ന് ശേഖരിച്ചത്