ഇസ്രയേലി പുതിയ ഷെക്കൽ

(Israeli new shekel എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇസ്രയേലി പുതിയ ഷെക്കൽ
שקל חדש (Hebrew)
شيقل جديد (Arabic)
പുതിയ ഷെക്കൽ ബാങ്ക് നോട്ടുകളും നാണയങ്ങളും (ശ്രേണി ബി)
ISO 4217 codeILS
Central bankബാങ്ക് ഓഫ് ഇസ്രയേൽ
 Websiteboi.org.il
User(s) Israel
 Palestinian Authority[1]
Inflation−0.2% (2016)
 Sourceബാങ്ക് ഓഫ് ഇസ്രയേൽ, ആഗസ്ത് 2016[2]
Subunit
1100അഗോറ
Symbol(ഷെക്കൽ)
Pluralഷെക്കൽസ്
ഷെക്ക്വലിം
അഗോറഅഗോറ
അഗോറോത്ത്
Coins10 അഗോറെറ്റ്, ₪½, ₪1, ₪2, ₪5, ₪10
Banknotes₪20, ₪50, ₪100, ₪200

ഇസ്രയേലിലെ കറൻസിയാണ് ഇസ്രയേലി പുതിയ ഷെക്കൽ (ഇംഗ്ലീഷ്: Israeli new shekel; ഹീബ്രുשֶׁקֶל חָדָשׁSheqel H̱adash; അറബി: شيقل جديد shēqel jadīd; sign: ; code: ILS) അഥവാ ഇസ്രയേലി ഷെക്കൽ. ഇസ്രായേലിനെ കൂടാതെ പാലസ്തീൻ മേഖലകളായ ഗാസാ സ്റ്റ്രിപ്പിലും, വെസ്റ്റ് ബാങ്കിലും നിയമപരമായി ഈ കറൻസി ഉപയോഗിക്കുന്നു. പുതിയ ഷെക്കലിനെ 100 അഗോറയായി വിഭജിച്ചിരിക്കുന്നു. 1986 ജനുവരി ഒന്നുമുതൽക്കാണ് പുതിയ ഷെക്കൽ പ്രചാരത്തിൽ വന്നത്. ഉയർന്ന നാണയപ്പെരുപ്പത്തെ തുടർന്ന് പഴയ ഷെക്കലിന് പകരമായി 1000:1 എന്ന അനുപാതത്തിലാണ് പുതിയ ഷെക്കൽ കൊണ്ടുവന്നത്.

പുതിയ ഷെക്കലിന്റെ കറൻസി ചിഹ്നം ⟨ ₪ ⟩, ഷെക്കൽ (ש) ഹദാഷ് (ח) (പുതിയത്) എന്ന വാക്കുകളുടെ ഹീബ്രു അക്ഷരങ്ങൽ ചേർത്ത് രൂപകല്പന ചെയ്തതാണ്. ഷെക്കൽ ചിഹ്നത്തോടൊപ്പം തന്നെ ചുരുക്കെഴുത്തായ NIS, ש"ח അല്ലെങ്കിൽ ش.ج എന്നിവയും തുക സൂചിപ്പിക്കാനാായി എഴുതാറുണ്ട്.

ചരിത്രം

തിരുത്തുക

പുരാതനകാലത്ത് ഇസ്രായേലിൽ പ്രചാരത്തിലിരുന്ന നാണയം "ഷെക്കൽ" (שקל) എന്ന് തന്നെയാണ് അറിയപ്പെട്ടിരുന്നത് . പുരാതൻ ഇസ്രയേലിൽ ഷെക്കൽ എന്നൽ ഭാരത്തിന്റെ ഏതെങ്കിലും ഒരു ഏകകം എന്നോ, അല്ലെങ്കിൽ കറൻസിയുടെ ഏകകം എന്നായിരുന്നു അർത്ഥം. ആദ്യകാലത്ത് ബാർളിയുടെ ഭാരത്തെ സൂചിപ്പിക്കാനായിരിക്കാം ഷെക്കൽ എന്ന വാക്ക് ഉപയോഗിച്ചത്. പുരാതന ഇസ്രയേലിൽ, ഷെക്കൽ എന്നാൽ ഏകദേശം 180 ഗ്രെയിനിന് (11 ഗ്രാൻ അല്ലെങ്കിൽ .35 ട്രോയ് ഔൺസ്) തുല്യമായ അളവായിരുന്നു.[3][4] 1952-ൽ, ആങോ-പാലസ്തീൻ ബാങ്ക് അതിന്റെ പേര് ബാങ്ക് ലൂമി ലെ-യിസ്രയേൽ (ഇസ്രയേൽ നാഷണൽ ബാങ്ക്) എന്ന് മാറ്റുകയുണ്ടായി. അതോടൊപ്പം കറൻസിയുടെ പേരും ഇസ്രയേലി പൗണ്ട് എന്നായി.[5]

നാണയങ്ങൾ

തിരുത്തുക
പുതിയ ഷെക്കൽ നാണയ ശ്രേണി
ചിത്രം മൂല്യം സാങ്കേതിക വിവരങ്ങൾ വിവരണം തിയതി
വ്യാസം കട്ടി മാസ്സ് മിശ്രണം വക്ക് മുൻഭാഗം പിൻഭാഗം പ്രാബല്യത്തിൽ

വന്നത്

പിൻ വലിച്ചത്
  1 അഗോറ 17 മി.മീ 1.2 മി.മീ 2 ഗ്രാം അലുമിനിയം ബ്രോൺസ്92% ചെമ്പ്

6% അലുമിനിയം 2% നിക്കൽ

മൃദുലം പുരാതന ഗാലറി, ഇസ്രയേലിന്റെ ദേശീയ ചിഹ്നം, ഹീബ്രു, അറബി, ഇംഗ്ലീഷ് ഭാഷകളിൽ "ഇസ്രയേൽ" എന്ന് എഴുതിയിരിക്കുന്നു മൂല്യം, തിയതി 4 സെപ്റ്റംബർ 1985 1 April 1991
  5 അഗോററ്റ് 19.5 മി.മീ 1.3 മി.മീ 3 ഗ്രാം Replica of a coin from the fourth year of the war of the Jews against Rome depicting a lulav between two etrogim, the ദേശീയ ചിഹ്നം, ഹീബ്രു, അറബി, ഇംഗ്ലീഷ് ഭാഷകളിൽ "ഇസ്രയേൽ" എന്ന് എഴുതിയിരിക്കുന്നു 1 January 2008
  10 അഗോററ്റ് 22 മി.മീ 1.5 മി.മീ 4 ഗ്രാം Replica of a coin issued by Antigonus II Mattathias with the seven-branched candelabrum, the ദേശീയ ചിഹ്നം, ഹീബ്രു, അറബി, ഇംഗ്ലീഷ് ഭാഷകളിൽ "ഇസ്രയേൽ" എന്ന് എഴുതിയിരിക്കുന്നു Current
  ₪½ 26 മി.മീ 1.6 മി.മീ 6.5 ഗ്രാം ലയർ, ദേശീയ ചിഹ്നം മൂല്യം, തിയതി; ഹീബ്രു, അറബി, ഇംഗ്ലീഷ് ഭാഷകളിൽ "ഇസ്രയേൽ" എന്ന് എഴുതിയിരിക്കുന്നു
  ₪1 18 മി.മീ 1.8 മി.മീ 3.5 ഗ്രാം കുപ്രോനിക്കൽ75% ചെമ്പ്

25% നിക്കൽ[6]

ലില്ലി, "യെഹൂദ്" എന്ന് പ്രാചീന ഹീബ്രുവിൽ, ദേശീയ ചിഹ്നം
  ₪2 21.6 മി.മീ 2.3 മി.മീ 5.7 ഗ്രാം Nickel bonded steel Smooth with 4 regions of grooves രണ്ട് കോർണുകോപിയ, ദേശീയ ചിഹ്നം 9 December 2007
  ₪5 24 മി.മീ 2.4 മി.മീ 8.2 ഗ്രാം കുപ്രോനിക്കൽ75% ചെമ്പ്

25% നിക്കൽ

12 വശങ്ങൾ തൂണിന്റെ തലപ്പ്, ദേശീയ ചിഹ്നം 2 January 1990
  ₪10 23 മി.മീ

Core: 16 മി.മീ

2.2 മി.മീ 7 ഗ്രാം Ring: Nickel bonded steel

Center: Aureate bonded bronze

Reeded 7 പട്ടകളോട് കൂടിയ പന മരവും, രണ്ട് കൊട്ട ഈന്ത പഴവും, ദേശീയ ചിഹ്നം, the words "for the redemption of Zion" in ancient and modern Hebrew alphabet 7 February 1995
For table standards, see the coin specification table.

നോട്ടുകൾ

തിരുത്തുക
  1. According to Article 4 of the 1994 Paris Protocol The Protocol allows the Palestinian Authority to adopt additional currencies. In the West Bank the Jordanian dinar is widely accepted and in the Gaza Strip the Egyptian pound is often used.
  2. "אינפלציה ומדיניות מוניטרית > האינפלציה בפועל > המחירים לצרכן" (in ഹീബ്രു). Bank of Israel. Archived from the original on 25 ഡിസംബർ 2018. Retrieved 9 നവംബർ 2017.
  3. One Palestine Pound, IL: Bank of Israel, archived from the original on 27 April 2006
  4. One Palestine Pound, IL: Bank of Israel, archived from the original on 27 April 2006
  5. One Israeli Pound, IL: Bank of Israel, archived from the original on 27 സെപ്റ്റംബർ 2007
  6. Note that nickel-clad steel 1 new sheqalim coins were issued in 1994 and 1995
"https://ml.wikipedia.org/w/index.php?title=ഇസ്രയേലി_പുതിയ_ഷെക്കൽ&oldid=3832264" എന്ന താളിൽനിന്ന് ശേഖരിച്ചത്