പയ്യനാട് സ്റ്റേഡിയം
കേരളത്തിലെ മലപ്പുറം ജില്ലയിൽ മഞ്ചേരി അങ്ങാടിയിൽ നിന്നും പത്ത് കിലോമീറ്റർ അകലെയുള്ള പയ്യനാട് പിലാക്കലിൽ സ്ഥിതി ചെയ്യുന്ന സ്‌റ്റേഡിയമാണ് പയ്യനാട് സ്റ്റേഡിയം. 2014ലെ ഫെഡറേഷൻ കപ്പ് ഫുട്‌ബോൾ മത്സരത്തിന് സാക്ഷ്യം വഹിച്ച സ്‌റ്റേഡിയങ്ങളിൽ ഒന്ന് ഇതായിരുന്നു.മലപ്പുറം ജില്ലയിലെ ഏറ്റവും വലിയ സ്‌റ്റേഡിയമാണ് ഇത്. 30,000 പേർക്ക് കളികാണാൻ ഇവിടെ സൗകര്യമുണ്ട്.മലപ്പുറം ജില്ല സ്‌പോർട്‌സ് കോംപ്ലക്‌സിന്റെ ഭാഗമായി നിർ്മ്മിച്ചുകൊണ്ടിരിക്കുന്ന ഫുട്‌ബോൾ അക്കാദമിയുടെ ഭാഗമാണ് ഈ സ്റ്റേഡിയം. [1]
സ്ഥാനം | Payyanad, Manjeri |
---|---|
ശേഷി | 30,000[2] |
ഉപരിതലം | Grass |
Tenants | |
Kerala United FC : 2021 - present |
എത്തിച്ചേരാനുള്ള വഴികൾ
തിരുത്തുക- മഞ്ചേരി - പാണ്ടിക്കാട് റോഡിൽ ചെങ്ങണയിൽ തുടങ്ങുന്ന പിലാക്കൽ സ്റ്റേഡിയം റോഡ് ദൂരം- (4.5 കി.മീ)[3]
- മലപ്പുറം -മഞ്ചേരി റോഡിൽ ആനക്കയം-പന്തല്ലൂർ-ഒറവംപുറം റോഡിലെ പുള്ളിയിലങ്ങാടിയിൽനിന്ന് പുല്ലഞ്ചേരി വഴി ചീനിക്കാമണ്ണസ്റ്റേഡിയം ദൂരം-5.5 കി.മീ
- പാണ്ടിക്കാട് - മഞ്ചേരി റോഡിൽ നെല്ലിക്കുത്ത് ഹൈസ്കൂൾ റോഡ് വഴി പിലാക്കൽസ്റ്റേഡിയം. ദൂരം -5 കി.മീ
- പാണ്ടിക്കാട് - മഞ്ചേരി റോഡിൽ കുട്ടിപ്പാറ അത്താണിയിൽ നിന്ന് നിന്ന് പിലാക്കൽ ,ദൂരം 3 കി.മീ
- മഞ്ചേരി - പാണ്ടിക്കാട് റോഡിൽ പയ്യനാട് കച്ചേരിപ്പടിയിൽനിന്ന് വടക്കാങ്ങര വഴി സ്റ്റേഡിയം
- പാണ്ടിക്കാട് - മഞ്ചേരി റോഡിൽ കുട്ടിപ്പാറ ട്രാൻസ്ഫോർമർ മുതൽ പിലാക്കൽ സ്റ്റേഡിയം ദൂരം 3 കി.മീ
ചരിത്രം
തിരുത്തുകമഞ്ചേരി നഗരസഭ സ്വകാര്യ വ്യക്തികളിൽ നിന്നും ഇരുപത്തിയഞ്ചേക്കർ സ്ഥലം ഏറ്റെടുത്താണ് സ്‌റ്റേഡിയത്തിനായുള്ള ശ്രമങ്ങൾക്ക് തുടക്കം കുറിച്ചത്.അന്നത്തെ ചെയർമാനായിരുന്ന എൽഡിഎഫി ലെ അസൈൻകാരാട്ട് ആയിരുന്നു അന്നത്തെ നഗരസഭ ചെയർമാൻ.പിന്നീട് യുഡിഎഫ് പ്രതിനിധിയായി നഗരസഭ ചെയർപേഴ്‌സൺ ആയ സഫർശാന്തയുടെ കാലത്താണ് സ്‌റ്റേഡിയം സ്‌പോർട്‌സ് കൗൺസിലിന് കൈമാറിയത് .[4] അന്നത്തെ കായിക മന്ത്രിയായിരുന്ന എം. വിജയകുമാർ ആണ് സ്‌റ്റേഡിയം നിർമ്മാണത്തിന് അംഗീകാരം നൽകിയത്.തദ്ദേശസ്വയംഭരണ മന്ത്രിയായിരുന്ന പാലോളി മുഹമ്മദ് കുട്ടിയാണ് സ്റ്റേഡിയത്തിന് തറക്കല്ലിട്ടത് .പിന്നീട് മന്ത്രി പികെ അബ്ദുറബ്ബ് ആണ് സ്റ്റേഡിയം നിർമ്മാണത്തിനുള്ള പ്രവർത്തനങ്ങൾ നടത്തിയത്.സ്ഥലം എംഎൽഎ ആയ അഡ്വ. എം.ഉമ്മർ ആണ് ഉദ്ഘാടനം വരെയുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തത്.
ഉദ്ഘാടനം
തിരുത്തുക2014 ജനുവരി 14നാണ് ഈ സ്റ്റേഡിയം ഉദ്ഘാടനം ചെയ്തത്.2014ലെ ഫെഡറേഷൻ കപ്പ് ടൂർണ്ണമെന്റിന്റെ തുടക്കവും ഇവിടെയായിരുന്നു. മുഖ്യമന്ത്രി ഉമ്മൻചാണ്ടി വീഡിയോ കോൺഫറൻസിങ്ങിലൂടെയാണ് ജില്ലാ സ്‌പോർട്‌സ് കോംപ്ലക്‌സും ഫെഡറേഷൻ കപ്പും ഉദ്ഘാടനം ചെയ്തത്.[5]കേന്ദ്രമന്ത്രി ഇ അഹമ്മദ് അധ്യക്ഷനായിരുന്നു.പവലിയൻ, ഗാലറി ബ്ലോക്കുകൾ മന്ത്രി പികെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്തു. സ്‌പോർട്‌സ് കോപ്ലക്‌സ് ചീനിക്കാമണ്ണ് റോഡിന്റെ ശിലാസ്ഥാപനം മന്ത്രി മഞ്ഞളാംകുഴി അലി നിർവഹിച്ചു.സ്‌റ്റേഡിയത്തിനകത്തെ റോഡ് മന്ത്രി ഡോ.എം.കെ. മുനീറും പ്രവേശന കവാടം മന്ത്രി എ.പി. അനിൽകുമാറും ആണ് ഉദ്ഘാടനം ചെയ്തത്. [6]
ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത പ്രമുഖർ
എംഐ ഷാനവാസ് എംപി, അഡ്വ എം ഉമ്മർ എംഎൽഎ, അബ്ദുറഹിമാൻ രണ്ടത്താണി എംഎൽഎ, ഡോ. കെടി ജലീൽ എംഎൽഎ, ടിഎ അഹമ്മദ് കബീർ എംഎൽഎ, കെഎൻഎ ഖാദർ എംഎൽഎ, കെ മുഹമ്മദുണ്ണി ഹാജി എംഎൽഎ, സി മമ്മുട്ടി എംഎൽഎ, പി ശ്രീരാമകൃഷ്ണൻ എംഎൽഎ, പി ഉബൈദുല്ല എംഎൽഎ, പികെ ബഷീർ എംഎൽഎ, മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട്, മലപ്പുറം ജില്ലാ കളക്ടർ കെ ബിജു, ജില്ലാ പോലീസ് മേധാവി പുട്ട വിമലാദിത്യ, ആൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ വൈസ് പ്രസിഡന്റ് കെഎംഐ മേത്തർ .
ടൂർണമെന്റുകൾ
തിരുത്തുകഫെഡറേഷൻ കപ്പ് - 2014
സന്തോഷ് ട്രോഫി - 2022
അവലംബം
തിരുത്തുക- ↑ [1]
- ↑ https://www.the-aiff.com/news-center-details.htm?id=5418
- ↑ [2] Archived 2014-01-14 at the Wayback Machine.പത്രവാർത്ത-മാതൃഭൂമി-മലപ്പുറം എഡിഷൻ.2014 ജനുവരി 14
- ↑ [3] Archived 2014-01-14 at the Wayback Machine.പത്രവാർത്ത-മാതൃഭൂമി-മലപ്പുറം എഡിഷൻ.2014 ജനുവരി 14.
- ↑ [4] Archived 2014-01-15 at the Wayback Machine.,[5] Archived 2014-01-15 at the Wayback Machine.പത്രവാർത്ത-മാതൃഭൂമി-മലപ്പുറം എഡിഷൻ.2014 ജനുവരി 15
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-01-15. Retrieved 2014-01-15.