കുചന്ദനം

(പതിമുഖം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചന്ദനത്തിന്റെ ഗുണങ്ങളുള്ള ഒരു ഔഷധ സസ്യമാണ്‌ കുചന്ദനം. ഇത് പതിമുകം, പതിമുഖം, ചപ്പങ്ങം എന്നീ പേരുകളിലും അറിയപ്പെടുന്നു. സിസാല്പീനിയ സപ്പൻ എന്നാണ്‌ ശാസ്ത്രീയനാമം. (Ceasalpinia sappan) ഇംഗ്ലീഷ്: Japan wood, Brazel wood, sappan wood എന്നീ പേരുകളിൽ അറിയപ്പെടുന്നു[2]. മലയാളത്തിലെ ചപ്പങ്ങം പതംഗിൽ നിന്നുരുത്തിരിഞ്ഞതാണ്‌[അവലംബം ആവശ്യമാണ്]. സംസ്കൃതത്തിൽ കുചന്ദന, ലോഹിത, പതാങ്ങ, രഞ്ജന, പത്രാങ്ങ എന്നിങ്ങിനയാണ്. ജന്മദേശം തെക്കുകിഴക്കൻ ഏഷ്യയും മലായ് അർക്കിപിലാഗോയുമാണ്. പതിനേഴാം നൂറ്റാണ്ടിലെ പ്രധാന ക്രയവിക്രയ വസ്തുവായിരുന്നു. ഇതിൽ നിന്നും ചുവന്ന നിറത്തിലുള്ള ചായം കിട്ടും.

കുചന്ദനം
Caesalpinia sappan1.jpg
പതിമുഖത്തിന്റെ ഇലയും കായും
പതിമുഖം.JPG
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
C. sappan
Binomial name
Caesalpinia sappan
Synonyms
  • Biancaea sappan (L.) Tod.

രൂപവിവരണംതിരുത്തുക

9 മീറ്റർ വരെ ഉയരത്തിൽ വളരുന്ന മുള്ളുകളുള്ള സസ്യമാണിത്. മറ്റു ഭാഷകളിൽ പതംഗ് എന്ന പേരിലാണ്‌ അറിയപ്പെടുന്നത്.

രസാദി ഗുണങ്ങൾതിരുത്തുക

  • രസം  : തിക്തം
  • ഗുണം  : ഗുരു, രൂക്ഷം
  • വീര്യം : ശീതം
  • വിപാകം  : മധുരം

ഔഷധയോഗ്യമായ ഭാഗങ്ങൾതിരുത്തുക

മരത്തിന്റെ കാതൽ

ഔഷധ ഗുണംതിരുത്തുക

വൃണം, ത്വക് രോഗങ്ങൾ, പ്രമേഹം, പിത്തജന്യരോഗങ്ങൾ എന്നിവയുടെ ചികിത്സയിൽ ഉപയോഗിക്കുന്നു. രക്തചന്ദനത്തിനു പകരമായി ആയുർവേദത്തിൽ ഈ സസ്യത്തെ ഉപയോഗിക്കാൻ വിധിയുണ്ട്.

 
പതിമുഖത്തിന്റെ തടി

ചിത്രശാലതിരുത്തുക

അവലംബംതിരുത്തുക

  1. World Conservation Monitoring Centre (1998) Caesalpinia sappan In: IUCN 2009. IUCN Red List of Threatened Species. Version 2009.2. www.iucnredlist.org Retrieved on February 11, 2010.
  2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2008-12-07-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-06-25.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക


"https://ml.wikipedia.org/w/index.php?title=കുചന്ദനം&oldid=3628497" എന്ന താളിൽനിന്ന് ശേഖരിച്ചത്