പണിയിട പരിസ്ഥിതികളുടെ താരതമ്യം
ഓപ്പറേറ്റിംഗ് സിസ്റ്റവും ഉപയോക്താവും തമ്മിലുള്ള ആശയവിനിമയം ലളിതമാക്കുന്നതിനായുള്ള ഒരു കൂട്ടം സോഫ്റ്റ്‌വെയറുകളെ പണിയിട പരിസ്ഥിതി (Desktop Environment) എന്നു പറയുന്നു. ആധുനിക ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടെ അവിഭാജ്യഘടകമാണ് പണിയിട പരിസ്ഥിതികൾ. ഏറെക്കുറെ എല്ലാ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലും പണിയിട പരിസ്ഥിതികൾ ഉണ്ടെങ്കിലും ലിനക്സ്, യൂണിക്സ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലുള്ള പണിയിട പരിസ്ഥിതികളെയാണ് സാധാരണയായി പരിഗണിക്കാറുള്ളത്
ജാലകസംവിധാനം, ജാലകവ്യവസ്ഥ, ദൃശ്യസംവിധാനം എന്നിവയാണ് പണിയിട പരിസ്ഥിതികളുടെ അടിസ്ഥാന ഘടകങ്ങൾ. ഈ ഘടകങ്ങൾ, പണിയിട സംവിധാന നിർമ്മിതിക്ക് ഉപയോഗിച്ചിരിക്കുന്ന പ്രോഗ്രാമിംഗ് ഭാഷ, വിഡ്ജറ്റ് ടൂൾകിറ്റ്, ലക്ഷ്യം എന്നിവയാണ് പണിയിട പരിസ്ഥിതികളുടെ താമതമ്യത്തിനുള്ള അടിസ്ഥാനം.
പൊതുവായ താരതമ്യം
തിരുത്തുകസമ്പൂർണ്ണ പണിയിട പരിസ്ഥിതികൾ
തിരുത്തുകകെഡിഇ | റേസർ-ക്യൂട്ടി | ഗ്നോം | എക്സ്എഫ്സിഇ | എൽഎക്സ്ഡിഇ | റോക്സ് ഡെസ്ക്ടോപ്പ് | ഇട്ടോയിൽ | ഇഡിഇ | എൻലൈറ്റൻമെന്റ് | |
---|---|---|---|---|---|---|---|---|---|
പ്രധാന ലക്ഷ്യം[1] | എല്ലാ തരം ഉപയോക്താക്കളെയും ലക്ഷ്യം വെക്കുന്ന, ഗ്രാഫിക്കൽ, ആയാസകരമായ ഉപയോഗം നൽകുന്ന സമ്പൂർണ്ണ പണിയിട പരിസ്ഥിതി. പരമാവധി പുനഃക്രമീകരണം സാദ്ധ്യമാക്കുന്നു. | സുവഹനീയമായ ഭാരം കുറഞ്ഞ പണിയിട പരിസ്ഥിതി. | എല്ലാ തരം ഉപയോക്താക്കളെയും ലക്ഷ്യം വെക്കുന്ന, ഗ്രാഫിക്കൽ, ആയാസകരമായ ഉപയോഗം നൽകുന്ന സമ്പൂർണ്ണ പണിയിട പരിസ്ഥിതി. ലളിതമായ സമ്പർക്കമുഖം പ്രദാനം ചെയ്യുന്നു. | സുവഹനീയമായ ഭാരം കുറഞ്ഞ പണിയിട പരിസ്ഥിതി. | വികസിതമായ ഗ്രാഫിക്കൽ ഉപകരണങ്ങൾ, ലൈബ്രറികൾ എന്നിവ പ്രദാനം ചെയ്യുന്ന പണിയിട പരിസ്ഥിതി. | ചട്ടകൂട് ജാലകസംവിധാനം. കുറഞ്ഞ ഹാർഡ് വെയറുകൾ ഉപയോഗിക്കുന്നു. | |||
പ്രോഗ്രാമിംഗ് ഭാഷ[2] | പ്രധാനമായും സി++, കാരണം ക്യൂട്ടി എഴുതപ്പെട്ടിരിക്കുന്നത് സി++ലാണ്. | പ്രധാനമായും സി. കാരണം ജിടികെ+ എഴുതിയിരിക്കുന്നത് സിയിലാണ്. | ഒബ്ജക്റ്റീവ്-സി | സി++ | സി | ||||
അധികാവശ്യമുള്ള ലൈബ്രറികൾ [3] | കെഡിഇലിബ്സ് | ഏതെങ്കിലും ജാലകസംവിധാനം | ഗ്നോം ലൈബ്രറികൾ | ലിബ്എക്സ്എഫ്സിഇ | ഇഎഫ്എൽ | ||||
ഉപയോഗിച്ചിരിക്കുന്ന ടൂൾകിറ്റ്[1] | ക്യൂട്ടി | ജിടികെ+ | ഗ്നുസ്റ്റെപ്പ് | എഫ്എൽടികെ | ഇടികെ | ||||
വലിപ്പം[4] | ~210 എംബി | ~20 എംബി | ~180 എംബി | ~15 എംബി | ~780 കെബി | ~3 എംബി | ഇ16: ~3 MB, ഇ17: ~15MB |
ജാലകസംവിധാനം
തിരുത്തുകഓസം | ബ്ലാക്ക്ബോക്സ് | ഓപ്പൺബോക്സ് | ഫ്ലക്സ്ബോക്സ് | ഐസ്ഡബ്ല്യുഎം | റാറ്റ്പോയിസൺ | ഡബ്ല്യുഎംഐഐ | ഡിഡബ്ല്യുഎം | എക്സ് മൊണാഡ് | വിൻഡോലാബ് | അയോൺ | |
---|---|---|---|---|---|---|---|---|---|---|---|
പ്രധാന ലക്ഷ്യം | വേഗത, ഭാരം കുറവ്. അധിക പാക്കേജുകളുടെ ആവശ്യമില്ല. | അധിക ഗ്രാഫിക്സ് ഒന്നും തന്നെയില്ല. ലളിതമായ രൂപം. പരമാവധി വലിപ്പം കുറച്ചിരിക്കുന്നു. | |||||||||
പ്രോഗ്രാമിംഗ് ഭാഷ | സി, ലുഅ | സി++ | സി | സി++ | സി, ലുഅ, ഹാസ്കൽ, ലിസ്പ്, കോമൺ ലിസ്പ്. | ||||||
ടൂൾകിറ്റ് | ആന്തരികം | ||||||||||
വലിപ്പം | ~700 കെബി, 20,000 വരിയുള്ള കോഡ് | ~350 കെബി | 800 കെബി | 10,000 വരിയുള്ള കോഡ്. 90 കെബി | 2000 വരിയുള്ള കോഡ്. | 1200 വരിയുള്ള കോഡ്. |