എൻലൈറ്റൻമെന്റ്
ഒരു ജാലകസംവിധാനമാണ് എൻലൈറ്റൻമെന്റ് അഥവാ ഇ. എക്സ് ജാലകസംവിധാനത്തിനു വേണ്ടിയുള്ള എൻലൈറ്റൻമെന്റ് ഇരുപതാം പതിപ്പു മുതൽ വേലാൻഡ് കംപോസിറ്റർ ആയും ലഭ്യമാണ്.[2] "ദൃശ്യാനുഭുതി നൽകുന്ന ഒരു ജാവകസംവിധാനം" എന്നാണു രചയിതാക്കൾ എൻലൈറ്റൻമെന്റിനെ വിശേഷിപ്പിക്കുന്നത്.[3] ഗ്രാഫിക്കൽ ഷെൽ ആയി പ്രവർത്തിക്കാനുള്ള സൗകര്യങ്ങളും എൻലൈറ്റൻമെന്റിൽ ലഭ്യമാണ്. എൻലൈറ്റൻമെന്റ് ഫൗണ്ടേഷൻ ലൈബ്രറിയോടൊപ്പം എൻലൈറ്റൻമെന്റ് ഒരു സമ്പൂർണ്ണ പണിയിട പരിസ്ഥിതിയായും പ്രവർത്തിക്കും.[4]
വികസിപ്പിച്ചത് | കാഴ്സ്റ്റൺ ഹെയ്റ്റ്സ്ലറും മറ്റുള്ളവരും |
---|---|
Stable release | E21 0.21.4
/ 29 നവംബർ 2016[1] |
Preview release | E17 0.16.999.65643
/ നവംബർ 28, 2011 |
റെപോസിറ്ററി | |
ഭാഷ | സി |
ഓപ്പറേറ്റിങ് സിസ്റ്റം | യൂണിക്സ്-പോലെയുള്ള |
തരം | ജാലകസംവിധാനം |
അനുമതിപത്രം | ബിഎസ്ഡി അനുമതിപത്രം |
വെബ്‌സൈറ്റ് | http://www.enlightenment.org |
ചരിത്രം
തിരുത്തുക1997ൽ എൻലൈറ്റൻമെന്റിന്റെ ആദ്യ പതിപ്പ് നിർമ്മിച്ചത് റാസ്റ്റർമാൻ (കാഴ്സ്റ്റൻ ഹെയ്റ്റ്സ്ലെർ) ആയിരുന്നു.[5] ഒരു പതിറ്റാണ്ടോളമുള്ള വികസനത്തിനു ശേഷമാണ് ആദ്യ സുദൃഢ പ്രകാശനം ഉണ്ടായത്. 0.17 വേർഷൻ ആയ ഇ17 2000 മുതൽ വികസനത്തിൽ ആയിരുന്നു. 2012ൽ ആണു ഈ പതിപ്പ് പുറത്തിറങ്ങിയത്. ഇ21 ആണു ഏറ്റവും പുതിയ പതിപ്പ്.
എൻലൈറ്റൻമെന്റ് സ്വതേയുള്ള പണിയിടമായി ഉപയോഗിക്കുന്ന ലിനക്സ് വിതരണം ആയിരുന്നു ബോധി ലിനക്സ്. എന്നാൽ പിന്നീട് ബോധി എൻലൈറ്റൻമെന്റിനെ മോക്ഷ എന്ന പേരിൽ ഫോർക്ക് ചെയ്തു.
സവിശേഷതകൾ
തിരുത്തുകഇ 16
തിരുത്തുക- വർക്ക് സ്പേസുകളുമൊത്തുള്ള ഉപയോഗം ആയാസകരമാക്കുന്നു. പരമാവധി 2048 ഡെസ്ക്ക്ടോപ്പുകൾ വരെ നിർമ്മിക്കാം.
- ജാലകങ്ങളെ ചെറുകൂട്ടങ്ങളാക്കാനുള്ള സൗകര്യം.
- ജാലകങ്ങളെ ഐകണുകളാക്കാനുള്ള സംവിധാനം.
- ഈഷ് എന്ന പേരിലുള്ള കമാന്റ് ലൈൻ ഉപകരണം. ജാലകസംവിധാന ഭാഗങ്ങളെ പിന്തുണക്കുന്നു.
- ജാലകാതിരുകളെ പൂർണ്ണമായോ, കുറച്ചായോ ഒഴിവാക്കാൻ കഴിയുന്നു.
- ജാലക നിർവ്വഹണത്തിനുള്ള കീബോഡ് എളുപ്പവഴികൾക്ക് പിന്തുണ.
- പുതിയ പതിപ്പുകളിൽ ഫേഡിംഗ്, ട്രാൻസ്പാരെൻസി മുതലായ കംപോസിറ്റിംഗ് എഫക്ടുകൾ ഉൾപ്പെടുത്തിയിരുന്നു.
ഇ 17
തിരുത്തുക- സമന്വിത ഫയൽ മാനേജർ. എന്നാൽ ഏകജാലക ബ്രൗസിംഗ് ലഭ്യമല്ല.
- പണിയിടത്തിലെ ഐകൺ പിന്തുണ.
- ചലനാത്മക പണിയിടം. പ്രധാന ഘടകങ്ങൾ ഇവയാണ്.
- ഐബാർ
- ഐബോക്സ്
- പേജർ
- എൻഗേജ്
- ഡ്രോപ്പ് ഷാഡോ
- ഇല്ല്യൂം
- ക്ലോക്ക്
- ബാറ്ററി
- സിപിയുഫ്രീക്വ്
- ടെമ്പറേച്ചർ
- വിർച്യൂൽ ഡെസ്ക്ടോപ്പുകൾ ഗ്രിഡ് മോഡിൽ.
- ആഗോളീകരണത്തിനുള്ള പിന്തുണ
- പ്രധാന മാനകങ്ങളായ നെറ്റ്ഡബ്ല്യുഎം, ഐട്രിപ്പിൾസിഎം, എക്സ്ഡിജി എന്നിവക്കുള്ള പിന്തുണ.
വികസിപ്പിക്കുന്നവർ
തിരുത്തുകപ്രധാനപ്പെട്ടവർ
തിരുത്തുക- കാഴ്സ്റ്റൺ "റാസ്റ്റർമാൻ" ഹെയ്റ്റ്സ്ലർ - നേതൃത്വം
- കിം "ക്വോ" വോൾഡേഴ്സ് - ഇ16ന്റെ വികസനം
- ഹിഷാം "കോഡ് വാരിയർ" മർദം ബേ[6]
- ക്രിസ്റ്റഫർ "ഡെവിൾഹോൺസ്" മൈക്കൽ
സജീവമല്ലാത്തവർ
തിരുത്തുക- ജിയോഫ് "മാൻഡ്രേക്ക്" ഹാരിസൺ[7]
ഇതും കുടി കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ Lees, Simon (2016-11-29). "Enlightenment DR 0.20.1 Release". Enlightenment Git. Archived from the original on 2016-12-20. Retrieved 2016-12-04.
- ↑ "Enlightenment DR 0.20.0 Release". Enlightenment.org. Archived from the original on 2018-06-21. Retrieved 8 March 2016.
- ↑ Keith Packard, Deron Johnson (3 July 2007). "Composite Extension".
- ↑ "Portal:Enlightenment". en.opensuse.org. 2012-12-21. Retrieved 2014-06-17.
- ↑ "Enlightenment DR16". Enlightenment.
- ↑ Hisham Mardam Bey. "About Me". CodeWarrior's Cruft. Archived from the original on 2012-05-31. Retrieved 2012-06-29.
- ↑ "About Mandrake". mandrake.net.