ഹാസ്കൽ ഭാഷയിലെഴുതിയ ഒരു വിൻഡോ മാനേജറാണ് എക്സ് മൊണാഡ് (ആംഗലേയം : xmonad).

എക്സ് മൊണാഡ്
എക്സ് മൊണാഡ് ടൈലിംഗ് രൂപത്തിൽ
Original author(s)സ്പെൻസർ ജാൻസൺ, ഡോൺ സ്റ്റുവാർട്ട്, ജേസൺ ക്രൈറ്റൺ
Stable release
0.10 / നവംബർ 18, 2011; 12 വർഷങ്ങൾക്ക് മുമ്പ് (2011-11-18)[1]
Preview release
latest Darcs revision / (snapshot)
റെപോസിറ്ററി വിക്കിഡാറ്റയിൽ തിരുത്തുക
ഓപ്പറേറ്റിങ് സിസ്റ്റംപോസിക്സ്
പ്ലാറ്റ്‌ഫോംCross-platform; requires the X Window System and GHC
ലഭ്യമായ ഭാഷകൾഇംഗ്ലിഷ്
തരംWindow manager
അനുമതിപത്രംബിഎസ്ഡി ലൈസൻസ്
വെബ്‌സൈറ്റ്www.xmonad.org

ഏറെക്കുറെ എല്ലാ ലിനക്സ്, യൂണിക്സ് വിതരണങ്ങളെയും എക്സ് മൊണാഡ് പിന്തുണക്കുന്നു. ഡിഡബ്ല്യൂഎമ്മിന്റെ ഒരു ക്ലോണായിട്ടാണ് ഇതിന്റെ നിർമ്മാണം തുടങ്ങിയതെങ്കിലും പിന്നീട് എക്സ് മൊണാഡ് ഡിഡബ്ല്യൂഎമ്മിലില്ലാത്ത പല സവിശേഷതകളും ഉൾപ്പെടുത്തി.[2][3] ഗ്നോം പിന്തുണ, ടൈലിംഗ് പ്രതിഫലനം, സ്ഥിതി സംരക്ഷണം, ഓരോ വർക്ക്സ്പേസിനും ഓരോ ലേഔട്ട്, ലേയൗട്ട് മിററിംഗ് എന്നിവയാണ് അധിക സവിശേഷതകൾ. പ്രവർത്തിക്കുന്നതിനിടക്ക് റിലോഡ് ചെയ്യാനും എക്സ് മൊണാഡിൽ കഴിയും.[4] പിന്നീട് എക്സ് മൊണാഡിന്റെ അർജൻസി ഹുക്ക്സ് എന്ന സവിശേഷത ഡിഡബ്ല്യൂഎം കടമെടുക്കുകയുണ്ടായി.[5]

ലാഴ്സ്ഡബ്ല്യുഎം, സ്റ്റംബ്ഡബ്ല്യുഎം എന്നിവയുമായും എക്സ് മൊണാഡ് സാദൃശ്യം കാണിക്കുന്നുണ്ട്. ആർച്ച് ലിനക്സ്, ഡെബിയാൻ, ഫെഡോറ, ജെന്റൂ, മാക് ഓഎസ് ടെൻ, ഫ്രീ ബിഎസ്ഡി, നെറ്റ് ബിഎസ്ഡി, നിക്സ് ഓഎസ്, ഓപ്പൺ ബിഎസ്ഡി. സോഴ്സ് മേജ്, ഉബുണ്ടു എന്നീ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളെ എക്സ് മൊണാഡ് പിന്തുണക്കുന്നു. 4.8 പതിപ്പ് മുതൽ ഫിബോനാച്ചി ലേയൗട്ട് സിനെറമക്കുള്ള പിന്തുണയും ഉൾപ്പെടുത്തിയിട്ടുണ്ട്.[6]

അസാധാരണ ലോഔട്ടിലൊന്നായ ഫിബോനാച്ചി സ്പൈറൽ എക്സ് മൊണാഡിൽ ലഭ്യമാണ്.[7] ഇത് നിർമ്മിച്ചത് എക്സ് മൊണാഡ് സമൂഹമാണ്.[8]

ഹാസ്കലിലെഴുതിയ ആദ്യ ജാലകസംവിധാനം എന്ന പോലെ, സിപ്പെർ ഡാറ്റാ സ്ട്രക്ച്ചർ ഉപയോഗത്തിന്റെ കാര്യത്തിലും ഒന്നാമൻ എക്സ് മൊണാഡ് തന്നെയാണ്. ഫോക്കസ് ചെയ്യുന്നതിനാണ് സിപ്പെർ ഡാറ്റാ സ്ട്രക്ച്ചർ ഉപയോഗിക്കുന്നത്. പാറ്റേൺ മാച്ചസ് ഉപയോഗം വഴി സുരക്ഷിതമായതുമാണ് എക്സ് മൊണാഡ്.[9]

വളരെയധികം ക്രമീകരിച്ചെടുക്കാവുന്ന ഒന്നായതു കൊണ്ടാണ് ഹാസ്കൽ ഉപയോഗിച്ചതെന്ന് എക്സ് മൊണാഡ് നിർമ്മാതാക്കൾ പറഞ്ഞിട്ടുണ്ട്.[10]

എക്സ് മൊണാഡ് സിനെറെമക്ക് ബഹു സ്ക്രീൻ പിന്തുണ നൽകുന്നു.

അവലംബം തിരുത്തുക

  1. xmonad-0.10, HackageDB
  2. "Keyboard-Driven Environments Open a New Window". OSnews. 2007-05-31. Retrieved 2007-05-31.
  3. "xmonad 0.4 Released". OSnews. 2007-10-19. Retrieved 2007-12-23.
  4. Through a combination of swiftly re-compiling and then execing the new xmonad binary; see "Haskell Weekly News: April 27, 2007". Haskell Weekly News. 2007-04-27. Archived from the original on 2013-06-26. Retrieved 2007-05-23.
  5. See the developer discussion Archived 2018-09-18 at the Wayback Machine. on the dwm mailing list
  6. Suckless.org: Fibonacci layouts patch Archived 2009-01-16 at the Wayback Machine. to dwm
  7. "xmonad: Contributed code". xmonad.org. 2007-05-22. Archived from the original on 2013-06-26. Retrieved 2007-05-23.
  8. xmonad users generate significant traffic in the #xmonad IRC channel and the xmonad mailing list; in addition, there are a significant number of commits to the extension library from non-core devs (see the xmonad statistic page Archived 2007-12-23 at the Wayback Machine.)
  9. "Does xmonad crash? On proving pattern coverage in xmonad with Catch"; "Preconditions on XMonad"; see also "Detecting pattern-match failures in Haskell"[പ്രവർത്തിക്കാത്ത കണ്ണി]
  10. "Manpage of xmonad". xmonad.org. 2007-04-18. Retrieved 2007-05-17.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=എക്സ്_മൊണാഡ്&oldid=3970850" എന്ന താളിൽനിന്ന് ശേഖരിച്ചത്