എക്സ് ജാലകസംവിധാനം
ബിറ്റ്മാപ്പ് ഡിസ്പ്ലേകളിൽ ജാലങ്ങൾ പ്രദർശിപ്പിക്കുന്നതിനുള്ള ഒരു സംവിധാനമാണ് എക്സ് ജാലകസംവിധാനം (X Window System എക്സ് 11, അല്ലെങ്കിൽ എക്സ് എന്നും പറയുന്നു). യുണീക്സ് പോലെയുള്ള എല്ലാ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലും എക്സ് ജാലകസംവിധാനം ഉപയോഗിക്കാൻ കഴിയും.

ഗ്രാഫിക്സ് യൂസർ ഇന്റർഫേസിനായുള്ള അടിസ്ഥാന ഫ്രെയിംവർക്ക് എക്സ് നൽകുന്നു. ഒരു ഡിസ്പ്ലേ ഉപകരണത്തിൽ വരയ്ക്കാനും കീബോർഡും മൌസും ഉപയോഗിച്ച് അതുമായി സംവദിക്കാനുമുള്ള അടിസ്ഥാനം എക്സ് സജ്ജമാക്കുന്നു. ഉപയോക്തൃസമ്പർക്കമുഖം എക്സ് കൈകാര്യം ചെയ്യുന്നില്ല. ഇത് വിവിധ പ്രോഗ്രാമുകളാണ് നിർമ്മിക്കുന്നത്. എക്സ് അടിസ്ഥാനപ്പെടുത്തിയുള്ള വിവിധ പണിയിടങ്ങളുടെ സമ്പർക്കമുഖവും പ്രവർത്തനവും വ്യത്യസ്ത തരത്തിലായിരിക്കും.
1984 ൽ മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എംഐടി) യിലാണ് എക്സ് രൂപം കൊണ്ടത്. 1987 മുതൽ ഈ പ്രോട്ടോകോളിന്റെ വെർഷൻ 11 ആയിരുന്നു അതുകൊണ്ടിത് എക്സ് 11 എന്ന് വിളിക്കുന്നു. എക്സ്.ഓർഗ് ഫൌണ്ടേഷനാണ് എക്സ് പ്രൊജക്റ്റ്നയിക്കുന്നത്. ഇപ്പോഴത്തെ സ്ഥിരീകരണവും ഫൌണ്ടേഷനാണ് നടത്തുന്നത്. എക്സ്.ഓർഗ് സെർവ്വർ എംഐടി അനുമതിപത്രത്തിൽ (അതുപോലുള്ള മറ്റ് അനുമതി പത്രങ്ങളിലും) ലഭ്യമായ ഒരു സ്വതന്ത്രസോഫ്റ്റ്‍വെയറാണ്.[1]
നോട്ടുകൾതിരുത്തുക
- ↑ "Licenses". X11 documentation. X.org. 19 December 2005. ശേഖരിച്ചത് 23 October 2007.
പുറത്തേക്കുള്ള കണ്ണികൾതിരുത്തുക
- X.Org Foundation Official website