പിസിമാൻ ഫയൽ മാനേജർ
തായ്‍വാനിലെ ഹോങ് ജെൻ യി നിർമ്മിച്ച ഒരു ഫയൽ മാനേജർ ആപ്ലിക്കേഷനാണ് പിസിമാൻ ഫയൽ മാനേജർ (PCManFM). ഇത് ഗ്നോം ഫയൽസ് , ഡോൾഫിൻ , തുനാർ എന്നിവയ്ക്ക് പകരമായാണ് നിർമ്മിച്ചത്..[3][4] പിസിമാൻ എഫ്എം എന്നത് എൽഎക്സ്ഡിഇയിലെ അടിസ്ഥാന ഫയൽ മാനേജറാണ്, അദ്ദേഹത്തോടൊപ്പം ഒപ്പം മറ്റ് പ്രോഗ്രാമർമാരും ഈ ഫയൽമാനേജർ വികസിപ്പിക്കാൻ ചേർന്നിട്ടുണ്ട്. 2010 മുതൽ പി.സി.മാൻഎഫ്എം പൂർണ്ണമായി തിരുത്തിയെഴുതലിന് വിധേയമായിട്ടുണ്ട്. ബിൽഡ് നിർദ്ദേശങ്ങൾ, സജ്ജീകരണം, കോൺഫിഗറേഷൻ എന്നിവയിൽ സാരമായ മാറ്റം വരുത്തൽ നടത്തി.
വികസിപ്പിച്ചത് | Hong Jen Yee (PCMan), Andriy Grytsenko (LStranger) |
---|---|
Stable release | |
Preview release | |
റെപോസിറ്ററി | |
ഭാഷ | C (GTK), C++ (Qt) |
ഓപ്പറേറ്റിങ് സിസ്റ്റം | Unix-like |
തരം | File Manager |
അനുമതിപത്രം | GPL-2.0-or-later |
വെബ്‌സൈറ്റ് | wiki |
ഗ്നു ജനറൽ പബ്ലിക് ലൈസൻസിനു കീഴിലാണ് പിസിമാൻ എഫ്എം പുറത്തിറക്കിയിട്ടുള്ളത്. പിസിഎംഎൻഎഫ്എം ഒരു സ്വതന്ത്രസോഫ്റ്റ്‌വേർ ആണ്. പരസ്പരപ്രവർത്തനക്ഷമതക്കായി ഫ്രീഡെസ്ക്ടോപ്പ്.ഓർഗ്ഗ് നൽകിയ നിർവ്വചനങ്ങളെ ഇത് പിന്തുടരുന്നു.
2013 മാർച്ച് 26 ന് ക്യൂടി അടിസ്ഥാനമാക്കിയ പിസിമാൻ എഫ്എം ന്റെ പതിപ്പ് പുറത്തിറക്കി.[5] [6] ജിടികെ3 യിലെ പ്രവർത്തനങ്ങളിൽ അതൃപ്തി തോന്നിയതുകൊണ്ടാണ് ക്യുടി അടിസ്ഥാനമാക്കി വികസിപ്പിച്ചത്. എന്നിരുന്നാലും, "ജിടികെ പതിപ്പും ക്യു.ടി. പതിപ്പും നിലനിൽക്കും" എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.[7]
സവിശേഷതകൾ
തിരുത്തുകപിസിമാൻ എഫ്എം ന്റെ സവിശേഷതകൾ താഴെപ്പറയുന്നവയാണ്:
- റിമോട്ട് ഫയൽ സിസ്റ്റമുകൾക്ക് അനുകൂലമായ പ്രവേശനമുളള പൂർണ്ണ GVfs പിന്തുണ (svdp: //, dav: //, smb: //....cc കൈകാര്യം ചെയ്യുവാൻ സാധിയ്ക്കുന്നു.
- ഇരട്ട പാനൽ
- ചിത്രങ്ങൾക്ക് ലഘുചിത്രങ്ങൾ
- ഡെസ്ക്ടോപ് മാനേജ്മെന്റ് - വാൾപേപ്പറും ഡെസ്ക്ടോപ് ഐക്കണുകളും കാണിക്കുന്നു
- ബുക്ക്മാർക്കുകൾ
- ബഹുഭാഷ
- ടാബ് ചെയ്ത ബ്രൗസിംഗ് ( ഫയർഫോക്സിനു സമാനമായി)
- വോള്യം മാനേജ്മെന്റ് (mount / unmount / eject, gvfs പിൻതുണ ലഭ്യമാക്കണം)
- വലിച്ചിടൽ
- ടാബുകളിൽ ഫയലുകൾ വലിച്ചിടാനാകും
- ഫയൽ അസോസിയേഷൻ (ഡിഫോൾട്ട് അപ്ലിക്കേഷൻ)
- വിവിധ വ്യൂകൾ: ഐക്കൺ, കോംപാക്ട്, വിശദമായ ലിസ്റ്റ്, തമ്പ്നെയിൽ, ട്രീ എന്നിവ
ഇതും കാണുക
തിരുത്തുക- Comparison of file managers
- എൽഎക്സ്ഡിഇ
- എൽഎക്സ്ക്യൂടി
- തുണാർ
അവലംബങ്ങൾ
തിരുത്തുക- ↑ "Activity for PCMan File Manager". Retrieved 2021-02-15.
- ↑ "PCManFM Qt releases". github.com/lxqt. Retrieved 2022-08-25.
- ↑ Craciun, Dan. "PCMan File Manager 0.4.5 Review". Linux Today. Archived from the original on 2021-06-30. Retrieved 20 February 2013.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help) - ↑ Georgiadis, Panos. "PCMan – An Alternative File Manager". Unixmen. Retrieved 20 February 2013.
- ↑ "LXDE - PCManFM file manager is ported to Qt?". Blog.lxde.org. 1999-02-22. Retrieved 2013-04-27.
- ↑ "LXDE - PCManFM Qt 0.1.0 released". Blog.lxde.org. 2013-03-27. Retrieved 2013-04-27.
- ↑ "Arch Linux LXDE". wiki.archlinux.org.