അണ്ണാൻ കുടുംബത്തിലെ ഒരു കരണ്ടുതീനിയാണ് പഞ്ചവരയൻ അണ്ണാറക്കണ്ണൻ.[3] ഇംഗ്ലീഷിൽ നോർതേൺ പാം സ്ക്വിറൽ എന്നും ഫൈവ്-സ്ട്രൈപ്ഡ് പാം സ്ക്വിറൽ എന്നും അറിയപ്പെടുന്നു. വടക്കേ ഇന്ത്യയിലെ ഗ്രാമ-നഗര ആവാസ വ്യവസ്ഥകളിൽ ഇവ സർവ്വസാധാരണമായി കാണപ്പെടുന്നു. ഐ.യു.സി.എൻ ഇതിനെ ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങളുടെ പട്ടികയിൽ പെടുത്തിയിരിക്കുന്നു.

പഞ്ചവരയൻ അണ്ണാറക്കണ്ണൻ
പഞ്ചവരയൻ അണ്ണാറക്കണ്ണൻ, ഔറംഗാബാദ്, മഹാരാഷ്ട്ര
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Subgenus:
Prasadsciurus
Species:
F. pennantii
Binomial name
Funambulus pennantii
(Linnaeus, 1766)
Subspecies[2]
  • F. p. pennantii
  • F. p. argentescens

ഇന്ത്യ, നേപ്പാൾ, ബംഗ്ലാദേശ്, പാകിസ്ഥാൻ, ഇറാൻ എന്നിവിടങ്ങളിൽ ഇത് കാണപ്പെടുന്നു. ആൻഡമാൻ, നിക്കോബാർ ദ്വീപുകളിലും ഇവ എത്തിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യയിൽ ഡെൽഹി, കൊൽക്കത്ത തുടങ്ങിയ വലിയ നഗരങ്ങളിൽ പോലും ഇവ വളരെ സാധാരണമായി കാണപ്പെടുന്നു. രണ്ട് ഉപജാതികളായ ഫ്യൂനാംബുലസ് പെന്നാന്റി അർജന്റിസെൻസ്, ഫ്യൂനാംബുലസ് പെനാന്റി ലൂട്ടെസെൻസ് എന്നിവയും നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും, സമീപകാലത്ത് ഈ വ്യത്യാസം രേഖപ്പെടുത്തി കാണിക്കുന്നില്ല.

വിൽസൺ ആൻഡ് റീഡറിൽ (2005) തോറിംഗ്ടണും ഹോഫ്മാനും രണ്ട് ഉപജാതികളെ മാത്രമേ പട്ടികപ്പെടുത്തിയിട്ടുള്ളൂ: എഫ്. പി. പെനാന്റി, എഫ്. പി. അർജെന്റിസെൻസ് എന്നിവ. എന്നിരുന്നാലും, ഘോസ്, et al. (2004), F. പി. ഛത്തീസ്ഗഢി (വിതരണം: മഹാരാഷ്ട്ര, മധ്യപ്രദേശ്, ഒറീസ്സ, പശ്ചിമ ബംഗാൾ, ബീഹാറിന്റെ കിഴക്കൻ ഭാഗം), എഫ്. പി. ഗാംഗട്രിയാനസ് (വിതരണം: പശ്ചിമ ബംഗാൾ, മധ്യപ്രദേശ്, ഉത്തർപ്രദേശ്, നേപ്പാൾ) എന്നീ രണ്ട് ഉപജാതികളെ കൂടി വിവരിച്ചു: .[4]

പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ പെർത്തിൽ ഇവ എത്തപ്പെട്ടിട്ടുണ്ട്.[5] 1898-ൽ പെർത്ത് മൃഗശാലയിൽ നിന്നും കുറച്ച് അണ്ണാറക്കണ്ണന്മാരെ മൃഗശാലയുടെ ചുറ്റുപാടിലേക്ക് ബോധപൂർവം തുറന്നുവിട്ടിരുന്നു.[6] വർഷങ്ങളോളം മൃഗശാലാ പരിസരത്ത് ഒതുങ്ങിനിന്നെങ്കിലും, പിന്നീട് സ്വാഭാവികമായും മനുഷ്യ പ്രവർത്തനങ്ങളാലും മൃഗശാലാ മൈതാനത്തിന് പുറത്ത് ഏകദേശം 30 ചതുരശ്രകിലോമീറ്റർ വരെ ഇവ ചിതറിപ്പോയി. ഇന്ത്യയിൽ, പഞ്ചവരയൻ അണ്ണാറക്കണ്ണന്റെ മേഖലയുടെ തെക്കൻ അതിർത്തി വ്യക്തമായി തിരിച്ചറിഞ്ഞിട്ടില്ല. സമീപകാല രേഖകൾ സൂചിപ്പിക്കുന്നത് അത് മദനപ്പള്ളി (ആന്ധ്രാപ്രദേശ്) വരെ വ്യാപിച്ചിരിക്കുമെന്നാണ്. കർണാടകയിലെ ധാർവാഡ്, മൈസൂർ എന്നിവയുൾപ്പെടെയുള്ള പ്രദേശങ്ങളിലേക്ക് ഇവ വ്യാപിച്ചിരിക്കുന്നുവെന്ന് തെളിഞ്ഞിട്ടുണ്ട്.[7][8]

ആവാസവ്യവസ്ഥ

തിരുത്തുക

വിവിധതരം ചുറ്റുപാടുകളോട് പൊരുത്തപ്പെടാൻ കഴിയുന്ന ഇനമാണ് പഞ്ചവരയൻ അണ്ണാറക്കണ്ണൻ. ഉഷ്ണമേഖലയിലെ വരണ്ട ഇലപൊഴിയും വനങ്ങൾ, 4,000 മീറ്റർ (13,123 അടി) വരെ ഉയരമുള്ള പർവത വനങ്ങൾ, കുറ്റിച്ചെടികൾ, തോട്ടങ്ങൾ, പുൽമേടുകൾ, കൃഷിയോഗ്യമായ ഭൂമി, പൂന്തോട്ടങ്ങൾ, നഗരപ്രദേശങ്ങൾ എന്നിവിടങ്ങൾ ഇവയ്ക്ക് വാസയോഗ്യമാണ്.[1]

ചിത്രശാല

തിരുത്തുക
  1. 1.0 1.1 "Funambulus palmarum". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. 2008. Retrieved 6 January 2009. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help); Unknown parameter |authors= ignored (help)
  2. Thorington, R.W., Jr.; Hoffmann, R.S. (2005). "Family Sciuridae". In Wilson, D.E.; Reeder, D.M (eds.). Mammal Species of the World: a taxonomic and geographic reference (3rd ed.). The Johns Hopkins University Press. pp. 754–818. ISBN 0-8018-8221-4. OCLC 26158608.{{cite book}}: CS1 maint: multiple names: authors list (link)
  3. Thorington, R. W. Jr; R. S. Hoffman (2005). "Family Sciuridae". In Wilson, D. E.; Reeder, D. M. (eds.). Mammal Species of the World a Taxonomic and Geographic Reference. Johns Hopkins University Press, Baltimore. pp. 754–818.
  4. Ghose, R. K.; Mandal, Ajoy Kumar; Ghose, Partha Sarathi (2004). "A contribution to the taxonomy of Indian fivestriped squirrel (Funambulus pennantii, Wroughton), with description of two new subspecies" (PDF). Records of the Zoological Survey of India. 102 (3–4): 89–103.
  5. Long, J. L. (2003). Introduced Mammals of the World: Their History, Distribution, and Influence. Csiro Publishing, Collingwood, Australia. ISBN 9780643099166
  6. https://www.agric.wa.gov.au/pest-mammals/northern-palm-squirrel
  7. Pradhan, M.S. and Kurup, G.U. (2001). Mammalia IN Fauna of Nilgiri Biosphere Reserve. Fauna of conservation Area Series 11. Publ: Director, Zoological Survey of India, Kolkata: 311–330.
  8. Santharam, V. (2007). "Five-striped Palm Squirrel (Funambulus pennantii) in Rishi Valley, Chittoor district, Andhra Pradesh". Journal of the Bombay Natural History Society. 104 (2): 202–203.