ന്യൂസ്പേപ്പർബോയ്
മലയാളത്തിലെ ആദ്യത്തെ നിയോ-റിയലിസ്റ്റിക് മൂവിയാണ് 1955ൽ പി. രാമദാസ് സംവിധാനം ചെയ്ത ന്യൂസ്‌പേപ്പർ ബോയ് (English: Newspaper Boy (1955 film))[1]. ഈ ചിത്രത്തിലൂടെ, ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സംവിധായകനായി പി. രാമദാസ് അറിയപ്പെട്ടു. തൃശ്ശൂരിലെ ഒരുപറ്റം വിദ്യാർത്ഥികളായ ചെറുപ്പക്കാർ ചേർന്നൊരുക്കിയ ചലച്ചിത്രം കൂടിയാണ് ഇത്. ഇതോടെ, വിദ്യാർത്ഥികൾ ഒരുക്കിയ ലോകത്തിലെ ആദ്യത്തെ കൊമേഴ്സ്യൽ സിനിമ എന്ന പ്രത്യേകതയും ന്യൂസ്പേപ്പർ ബോയ്‌ക്ക് ലഭിച്ചു[2].
ന്യൂസ്‌പേപ്പർ ബോയ് | |
---|---|
![]() നിശ്ചലച്ചിത്രം | |
സംവിധാനം | പി. രാമദാസ് |
നിർമ്മാണം | പി. രാമദാസ്, എസ്. പരമേശ്വരൻ, എൻ. സുബ്രഹ്മണ്യൻ |
കഥ | പി. രാമദാസ് |
തിരക്കഥ | നാഗവള്ളി ആർ.എസ്. കുറുപ്പ് |
അഭിനേതാക്കൾ | മാസ്റ്റർ മോനി, മാസ്റ്റർ നരേന്ദ്രൻ, മാസ്റ്റർ വെങ്കിടേശ്വരൻ, മാസ്റ്റർ മോഹൻ, ബേബി ഉഷ, ജി ആർ നായർ, നാഗവള്ളി ആർ.എസ്. കുറുപ്പ്, വീരൻ, ടി.ആർ. ഓമന, മിസ് കുമാരി അടൂർ പങ്കജം |
സംഗീതം | എ. വിജയൻ, എ.രാമചന്ദ്രൻ |
ഛായാഗ്രഹണം | പി കെ. മാധവൻ നായർ |
ചിത്രസംയോജനം | കെ ഡി ജോർജ് |
സ്റ്റുഡിയോ | ആദർശ് കലാമന്ദിർ |
വിതരണം | ആദർശ് കലാമന്ദിർ |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ബജറ്റ് | 1.75 ലക്ഷം |
സമയദൈർഘ്യം | 130 മിനിട്ടുകൾ |
കഥാസംഗ്രഹംതിരുത്തുക
രാമദാസിന്റെ തന്നെ കമ്പോസിറ്റർ എന്ന ചെറുകഥയെ ആധാരമാക്കിയാണ് ഈ സിനിമ നിർമ്മിച്ചത്. ദാരിദ്ര്യവും രോഗവും മൂലം മരിച്ച ഒരു അച്ചടിശാല ജീവനക്കാരന്റെ മകൻ പഠനം ഉപേക്ഷിച്ച് ജോലിതേടി മദ്രാസിലേക്ക് വണ്ടി കയറുന്നതും അവിടെ അലഞ്ഞിട്ടും ജോലികിട്ടാതെ ഒടുവിൽ നാട്ടിൽ മടങ്ങിയെത്തി ‘ന്യൂസ്പേപ്പർ ബോയ്’ ആയി മാറുന്നതുമാണ് കഥ.[3]
അഭിനേതാക്കൾതിരുത്തുക
താരം | വേഷം |
---|---|
മാസ്റ്റർ മോനി | അപ്പു |
മാസ്റ്റർ നരേന്ദ്രൻ | ബാലൻ |
മാസ്റ്റർ വെങ്കിടേശ്വരൻ | പപ്പൻ |
ജി ആർ നായർ | മാധവ മേനോൻ |
മാസ്റ്റർ മോഹൻ | ഗോപി, മാധവ മേനോന്റെ മകൻ |
ബേബി ഉഷ | ഇന്ദിര, മാധവ മേനോന്റെ മകൻ മകൾ |
കുമാരി മാധുരി | ലീല |
നാഗവള്ളി ആർ.എസ്. കുറുപ്പ്[1][പ്രവർത്തിക്കാത്ത കണ്ണി] | ശങ്കരൻ നായർ |
വീരൻ | കേശവൻ നായർ |
കുറിയാതി | കിട്ടുമ്മാവൻ |
പി. ഗംഗാധരൻ നായർ | രാഘവൻ |
തുടങ്ങി പിൻകാലത്ത് പ്രശസ്തരായ ടി.ആർ. ഓമന, മിസ് കുമാരി അടൂർ പങ്കജം എന്നിവരും അഭിനയിച്ചു.
അണിയറ പ്രവർത്തകർതിരുത്തുക
അണിയറപ്രവർത്തനം | നിർവഹിച്ചത് |
---|---|
നിർമ്മാണം, | പി. രാമദാസ്, എസ്. പരമേശ്വരൻ, എൻ. സുബ്രഹ്മണ്യൻ |
കഥ, സംവിധാനം | പി. രാമദാസ് |
തിരക്കഥ, സംഭാഷണം | നാഗവള്ളി ആർ.എസ്. കുറുപ്പ്, |
ഛായാഗ്രഹണം | പി കെ. മാധവൻ നായർ |
എഡിറ്റിംഗ് | കെ ഡി ജോർജ് |
സംഗീതം | എ. വിജയൻ, എ.രാമചന്ദ്രൻ[4] |
ഗാനരചന | കെ സി. പൂങ്കുന്നം |
കല | കന്തസ്വാമി |
വസ്ത്രാലങ്കാരം | വി ബാലകൃഷ്ണൻ |
ശബ്ദലേഖനം | കൃഷ്ണൻ എലമാൻ |
ചമയം | ബാലകൃഷ്ണൻ |
ബാനർ | ആദർശ് കലാമന്ദിർ |
പിന്നാമ്പുറംതിരുത്തുക
ഒരു വൈകുന്നേരം, തൃശൂർ തേക്കിങ്കാട് മൈതാനിയിൽ രാമദാസും കൂട്ടുകാരും സൊറ പറഞ്ഞിരിക്കുമ്പോൾ കൂട്ടത്തിലുണ്ടായിരുന്ന ഒരു വിദ്യാർത്ഥിയുടെ കൈയിലെ ഫിലിം ഫെയർ മാഗസിനിൽ രാജ്കപൂറിന്റെ ചിത്രത്തിന് മീതെ ലോകത്തെ ആദ്യത്തെ പ്രായം കുറഞ്ഞ സംവിധായകൻ എന്നച്ചടിച്ചിരിക്കുന്നത് രാമദാസ് ശ്രദ്ധിക്കുകയുണ്ടായി. അന്ന് ആത്മഗതമെന്നോണം രാമദാസ് പറയുകയുണ്ടായി; 'ലോകത്തെ ആദ്യത്തെ പ്രായം കുറഞ്ഞ സംവിധായകൻ ഞാനായിരിക്കും' എന്ന്. പിന്നീട്, ചരിത്രം ആ വാക്കുകളെ ശരിവെച്ചു. രാജ് കപൂർ ആദ്യം പടം സംവിധാനം ചെയ്യുമ്പോൾ പ്രായം ഇരുപത്തെട്ട്. അഞ്ചു വർഷങ്ങൾക്കു ശേഷം ന്യൂസ് പേപ്പർ ബോയ് ചെയ്യുമ്പോൾ രാമദാസിനു പ്രായം ഇരുപത്തിരണ്ട്[5].
ഇതും കാണുകതിരുത്തുക
അവലംബംതിരുത്തുക
- ↑ = പുഴ.കോം "ന്യൂസ്പേപ്പർ ബോയ് – പി രാമദാസ് (1955)". ജൂൺ 14, 2014. ശേഖരിച്ചത് ജൂൺ 14, 2014.
{{cite news}}
: Check|url=
value (help) - ↑ "ന്യൂസ്പേപ്പർ ബോയ് എന്ന സിനിമാ വിപ്ലവം". മാർച്ച് 27, 2014. = ജന്മഭൂമി മൂലതാളിൽ നിന്നും 2019-12-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് മാർച്ച് 27, 2014.
{{cite news}}
: Check|url=
value (help) - ↑ "നിയോ റിയലിസം മുതൽ ന്യൂ ജനറേഷൻ വരെ". മാർച്ച് 28, 2014. മൂലതാളിൽ നിന്നും 2020-07-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് മാർച്ച് 28, 2014.
- ↑ "ഹൃദയപൂർവം". ഡിസംബർ 16, 2016. മൂലതാളിൽ നിന്നും 2016-12-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് ഡിസംബർ 16, 2016.
- ↑ "'ന്യൂസ്‌പേപ്പർ ബോയി'യുടെ സംവിധായകൻ പി.രാംദാസ് അന്തരിച്ചു". മൂലതാളിൽ നിന്നും 2019-02-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-09-08.
പുറത്തുനിന്നുള്ള കണ്ണികൾതിരുത്തുക
- ന്യൂസ്പേപ്പർബോയ് on IMDb
- Crew Archived 2021-01-19 at the Wayback Machine.
- Cast & Crew