നോക്കിയ 3
2017 ൽ HMD Global പുറത്തിറക്കിയ നോക്കിയ ബ്രാൻഡഡ് സ്മാർട്ഫോണാണ് നോക്കിയ 3 . ഇപ്പോൾ ആൻഡ്രോയിഡ് നൗഗാട്ടിൽ പ്രവർത്തിക്കുന്ന ഈ ഫോൺ ആൻഡ്രോയിഡ് ഓറിയോയിലേക്ക് അപ്ഡേറ്റ് ചെയ്യാവുന്നതാണ്. [1] 2017 ലെ മൊബൈൽ വേൾഡ് കോൺഗ്രസിൽവെച്ചാണ് HMD Global ഈ ബഡ്ജറ്റ് സ്മാർട്ഫോൺ അവതരിപ്പിച്ചത്. 2017 ഫെബ്രുവരിയിൽ പുറത്തിറങ്ങിയ നോക്കിയ 3 യുടെ വില ഇന്ത്യയിൽ 8000 മുതൽ തുടങ്ങുന്നു.r[2]
ബ്രാൻഡ് | Nokia |
---|---|
നിർമ്മാതാവ് | Foxconn |
ബന്ധപ്പെട്ടവ | Nokia 2 Nokia 5 Nokia 6 Nokia 7 Nokia 8 |
തരം | Smartphone |
ഭാരം | 140 g |
ഓപ്പറേറ്റിങ് സിസ്റ്റം | Android Android Nougat 7.1.1 "Nougat", upgradable to 8.0 "Oreo" |
ചിപ്സെറ്റ് | Mediatek MT6737 |
സി.പി.യു. | Quad-core 1.4 GHz Cortex-A53 |
ജി.പി.യു. | Mali-T720MP1 |
മെമ്മറി | 2 GB |
ഇൻബിൽറ്റ് സ്റ്റോറേജ് | 16 GB |
മെമ്മറി കാർഡ് സപ്പോർട്ട് | microSDXC, expandable up to 256 GB |
ബാറ്ററി | 2,630 mAh Non-removable, Li-ion |
ഇൻപുട്ട് രീതി | Multi-touch screen Accelerometer Ambient light sensor Digital Compass Gyroscope Proximity sensor |
സ്ക്രീൻ സൈസ് | 5.0 ഇഞ്ച് (130 മി.മീ) diagonal IPS LCD, with scratch-resistant Corning Gorilla Glass 1280x720 px 16:9 aspect ratio |
പ്രൈമറി ക്യാമറ | 8 MP AF, 1.12 µm pixel size, f/2 aperture, LED Flash |
സെക്കന്ററി ക്യാമറ | 8 MP AF, 1.12 µm, f/2 aperture, FOV 84 degrees |
കണക്ടിവിറ്റി | Micro USB (USB 2.0), USB OTG, Wi-Fi, Bluetooth, NFC |
സാംസങ് ഫോണുകളിലുള്ളപ്പോലെ അനാവശ്യമായ ആപ്ലിക്കേഷനുകളൊന്നും നോക്കിയ 3 ൽ ഉൾപ്പെടുത്തിയിട്ടില്ല. ഗൂഗിൾ അസിസ്റ്റന്റ് പോലുള്ള അനവധി ഗൂഗിൾ സേവനങ്ങൾ ഈ ഫോണിൽ ലഭ്യമാണ്. 3 വര്ഷത്തേണക്കെങ്കിലും സ്‌ഥിരമായി സിസ്റ്റം അപ്ഡേറ്റ്കൾ കമ്പനി വാഗ്ദാനം നൽകുന്നു. ആക്സിലറോമീറ്റർ, ജൈറോസ്കോപ്പ്, എൻഎഫ്സി തുടങ്ങിയ സൗകര്യങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 4G സാങ്കേതികവിദ്യയിലൂടെ ഫാസ്റ്റ് ഡൗൺലോഡിങ്ങും സ്ട്രീമിങ്ങും സാധ്യമാണ്.4G ക്ക് പുറമേ 3G, 2G സിമ്മുകളും ഈ ഫോണിൽ ഉപയോഗിക്കാം. 2630 mAh ബാറ്റെറിയും 3.5 mm ഹെഡ്ഫോൺ ജാക്കും ഈ ഫോണിലുണ്ട്. [3]
പ്രത്യേകതകൾ
തിരുത്തുകഡിസൈൻ
തിരുത്തുക5 ഇഞ്ച് HD ഡിസപ്ലൈയും ഗൊറില്ല ഗ്ലാസും നോക്കിയ 3 ക്കുണ്ട് .[1] മനോഹരമായ പോളികാർബണേറ്റ് ബോഡിയും അലൂമിനിയം ഫ്രെയിമും ഈ ഫോണിനുണ്ട്[3]. എങ്കിലും നോക്കിയ 3 വാട്ടർ റെസിസ്റ്റന്റ് അല്ല. [4] വെള്ളനിറത്തിലുള്ള ബ്ലൂ, സിൽവർ വൈറ്റ്, മാറ്റ് ബ്ലാക്ക്, കോപ്പർ വൈറ്റ് എന്നീ നിറങ്ങളിൽ ഈ ഫോൺ ലഭ്യമാണ്.[3]
ഹാർഡ്വെയർ
തിരുത്തുക2GB റാമും 16GB ഇന്റെര്ണല് സ്റ്റോറേജും നോക്കിയ 3ൽ ലഭ്യമാണ്. സ്റ്റോറേജ് മെമ്മറി കാർഡ് മുഖേന 128 GB വരെ ഉയർത്താം. MTK 6737, Quad-core 1.3Ghz CPU ഉം Mediatek MT6737 ചിപ്സെറ്റും ഈ ഫോണിലുണ്ട്[3].
സോഫ്റ്റ്‌വെയർ
തിരുത്തുകആൻഡ്രോയിഡ് നൗഗറ്റിലാണ് ഈ ഫോൺ ലഭ്യമാകുന്നത്. ആൻഡ്രോയിഡ് 7.1 ലേക്കുള്ള അപ്ഡേറ്റ് കഴിഞ്ഞ വര്ഷം തന്നെ കമ്പനി നൽകിയിരുന്നു.[3] ആൻഡ്രോയിഡ് 8 ലേക്ക് ഒരു അപ്ഡേറ്റ് വൈകാതെ ലഭ്യമാകുമെന്ന് കമ്പനി ഉറപ്പുനല്കന്നു.[4]
ക്യാമറ
തിരുത്തുകനോക്കിയ 3 യുടെ പ്രൈമറി കാമറയും മുൻ ക്യാമറയും 8 മെഗാപിക്സൽ ആണ്. പ്രൈമറി ക്യാമറക്ക് മാത്രമാണ് LED ഫ്ലാഷ് ലഭ്യമായുള്ളത്. ഇരു ക്യാമെറകളിലും ഓട്ടോ ഫോക്കസ് സംവിധാനമുണ്ട്. 720p / 30fps ക്വാളിറ്റിയിൽ വിഡിയോയോയും റെക്കോർഡ് ചെയ്യാവുന്നതാണ്.[3]
റിലീസ്
തിരുത്തുക2017 ഫെബ്രുവരി 26 നാണ് നോക്കിയ 3 പുറത്തിറക്കുമെന്ന് HMD Global പ്രഖ്യാപിച്ചത്.[5] 2017 ജൂണ് 13 നാണ് നോക്കിയ 3 ഇന്ത്യയില് റിലീസ് ചെയ്തത്. ഇത് ജൂലൈ 12 ൽ ഇംഗ്ലണ്ടിലും റിലീസ് ചെയ്യപ്പെട്ടു.[6]
അവലംബം
തിരുത്തുക- ↑ 1.0 1.1 "Your pass to Android™ O Beta". Nokia Phones. Archived from the original on 2018-03-25.
- ↑ "Nokia 3 price, specifications, features, comparison". NDTV Gadgets.
- ↑ 3.0 3.1 3.2 3.3 3.4 3.5 "Nokia 3 – Android phone with all the smartphone essentials". Nokia. Archived from the original on 2018-07-26.
- ↑ 4.0 4.1 "Nokia 3 - Full phone specifications". GSM Arena.
- ↑ "Nokia 6, 5 and 3 launched in India: Price, specs and availability". The Economic Times.
- ↑ "Nokia confirms UK release dates and prices for Nokia 3, Nokia 5 and Nokia 6". Pocket-lint Limited.