കോണിംഗ് ഇൻകോർപ്പറേറ്റഡ്
കോണിംഗ് ഇൻകോർപ്പറേറ്റഡ്, ഗ്ലാസ്, സെറാമിക്സ് എന്നീ വസ്തുക്കളും കൂടാതെ ഇവയോട് സാമ്യമുള്ള മറ്റു അനുബന്ധ വസ്തുക്കളും നിർമ്മിക്കുന്ന ഒരു അമേരിക്കൻ കമ്പനിയാണ്. 1989 വരെ കോർണിംഗ് ഗ്ലാസ് വർക്സ് എന്നായിരുന്നു ഈ സ്ഥാപനത്തിന്റെ പേര്.[2] ഡിസ്പ്ലേ ടെക്നോളജി, എൻവിറോൺമെന്റൽ ടെക്നോളജി, ലൈഫ് സയൻസ്, ടെലികമ്മ്യൂണിക്കേഷൻ, സ്പെഷ്യാലിറ്റി മെറ്റീരിയൽസ് എന്നിവയാണ് കോർണിംഗ് -ന്റെ പ്രധാന വാണിജ്യ മേഖലകൾ.
പബ്ലിക്(NYSE: GLW S&P 500 | |
വ്യവസായം | വസ്തുക്കൾ |
സ്ഥാപിതം | 1851 |
ആസ്ഥാനം | കോണിംഗ്, ന്യൂയോർക്ക്, അമേരിക്കൻ ഐക്യനാടുകൾ |
പ്രധാന വ്യക്തി | വെന്റ്വെൽ പി വീക്സ് (സി.ഇ.ഓ) |
ഉത്പന്നങ്ങൾ | സവിശേഷ ഗ്ലാസ് സെറാമിക്സ് ഒപ്റ്റിക്കൽ ഫൈബർ കേബിൾ ഹാർഡ്വെയർ എമ്മിഷൻ കൺട്രോൾ ടെക്നോളജി എൽ.സി.ഡി ഗ്ലാസ് ലൈഫ് സയൻസ് പ്രൊഡെക്റ്റ്സ് |
വരുമാനം | US$8.012 ശതകോടി (2012)[1] |
US$1.321 ശതകോടി (2012)[1] | |
US$1.728 ശതകോടി (2012)[1] | |
മൊത്ത ആസ്തികൾ | US$ 29.375 ശതകോടി (2012)[1] |
ജീവനക്കാരുടെ എണ്ണം | 28,700 (ഡിസംബർ 2012)[1] |
വെബ്സൈറ്റ് | www.Corning.com |
സാങ്കേതികവിദ്യ
തിരുത്തുക2007 -ൽ നാനോസാങ്കേതികവിദ്യ ഉപയോഗിച്ച്, ക്ലിയർ കർവ് എന്നൊരു ഒപ്റ്റിക്കൽ ഫൈബർ സങ്കേതം കോണിംഗ് അവതരിപ്പിച്ചിരുന്നു.
കോണിംഗിന്റെ മറ്റൊരു സവിശേഷ ഉൽപ്പന്നമായിരുന്നു ഗോറില്ല ഗ്ലാസ്. ടച്ച് സ്ക്രീൻ മൊബൈൽ ഡിസ്പ്ലേയിൽ ഉപയോഗിക്കുന്ന കനം തീരെകുറഞ്ഞ ഒരു തരം അലുമിനൊസിലിക്കേറ്റ് ഗ്ലാസ് ആയിരുന്നു ഇത്.[3] ഗോറില്ല ഗ്ലാസ് ഉൾപ്പെടുത്തിയിട്ടുള്ള മൊബൈലുകളുടെ ഡിസ്പ്ലേ എളുപ്പത്തിൽ കൊറലുകലും മറ്റും വന്നു കേടുപാടുകൾ സംഭവിക്കില്ല എന്നതായിരുന്നു ഇതിന്റെ പ്രത്യേകത. 2007 -ൽ പുറത്തിറങ്ങിയ ആദ്യത്തെ ഐഫോണിൽ ഗോറില്ല ഗ്ലാസ് ഉൾപ്പെടുത്തിയിരുന്നു.[4]
ഓ.എൽ.ഇ.ഡി, എൽ.സി.ഡി ഡിസ്പ്ലേകളിൽ ഉപയോഗിക്കാവുന്ന പരിസ്ഥിതി സൗഹാർദമായ ലോട്ടസ് ഗ്ലാസ് എന്നൊരു സങ്കേതം 2011 ഒക്ടോബർ, 15 -നു കോണിംഗ് പുറത്തിറക്കി.[5]
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 1.4 "Corning, Form 10-K, Annual Report, Filing Date Feb 13, 2013" (PDF). secdatabase.com. Retrieved Mar 28, 2013.
- ↑ "Corning, Form S-3/A, Filing Date Jan 18, 1994". secdatabase.com. Retrieved July 01, 2014.
{{cite web}}
: Check date values in:|accessdate=
(help) - ↑ "Gorilla Glass Overview". Corning.com. 31 December 2007. Archived from the original on 2010-11-20. Retrieved 01 June 2014.
{{cite web}}
: Check date values in:|accessdate=
(help) - ↑ Isaacson, Walter (2011). Steve Jobs. Kindle Locations 8137-8141: Simon & Schuster, Inc..
{{cite book}}
: CS1 maint: location (link) - ↑ "Corning Unveils Corning Lotus™ Glass for High-Performance Displays". Corning.com. 25 October 2011. Archived from the original on 2011-10-28. Retrieved 01 June 2014.
{{cite web}}
: Check date values in:|accessdate=
(help)