പോളികാർബണേറ്റ്
ചില പ്രത്യേകയിനം പ്ലാസ്റ്റിക്കുകളാണ് പോളികാർബണേറ്റുകൾ. ലെക്സാൻ, മാക്രോലോൺ, മാക്രോക്ലിയർ തുടങ്ങിയ വ്യാപാരനാമങ്ങളിൽ ആഗോളവിപണിയിൽ അറിയപ്പെടുന്ന ഇവ തെർമോപ്ലാസ്റ്റിക് പോളിമറുകളിലെ ഒരു പ്രത്യേക വിഭാഗമാണ്. രാസപരമായി കാർബണേറ്റു ഗ്രൂപ്പുകൾ (–O–(C=O)–O–) കൊളുത്തുകളായുളള ശൃംഖലയാണ് പോളികാർബണേറ്റ്.[4][5] പല അഭിലഷണീയ ഗുണങ്ങളുമുളള പോളികാർബണേറ്റ് ഗാർഹിക സാങ്കേതിക മേഖലകളിൽ നാനാവിധത്തിൽ ഉപയോഗപ്പെടുന്നു.
രസതന്ത്രം
തിരുത്തുകബിസ് ഫീനോൾ എയും ഫോസ്ജീനുമായുളള രാസപ്രക്രിയയിലൂടെയാണ് പോളികാർബണേറ്റ് ഉണ്ടാക്കിയെടുക്കുന്നത്
വിഷവാതകമായ ഫോസ്ജീൻ ഒഴിവാക്കാനായി, സോളിഡ് സ്റ്റേറ്റ് പോളിമറൈസേഷൻ, ട്രാൻസ് എസ്റ്ററിഫിക്കേഷൻ[5] എന്നീ ഹരിതമാർഗ്ഗങ്ങളും പരിഗണനയിലുണ്ട്.
സവിശേഷതകൾ
തിരുത്തുകസുതാര്യത, ദൃഢത, താപസഹനശക്തി എന്നിവ കാരണം പോളികാർബണേറ്റ്, പ്ലാസ്റ്റിക്കുകളുടെ പട്ടികയിൽ മുൻപന്തിയിൽ നിൽക്കുന്നു. തിളച്ച വെളളത്തിൽ പോളികാർബണേറ്റ് ഉരുപ്പടികൾ സ്റ്റെറിലൈസ് ചെയ്യാവുന്നതാകയാൽ ഭക്ഷ്യമേഖലയിലും, ചികിത്സാരംഗത്തും ഗ്ലാസ്സിനു പകരമായി ഉപയോഗിക്കുന്നു. പക്ഷെ, ഒരു ന്യൂനത എളുപ്പത്തിൽ പോറലുകളേൽക്കുന്നു എന്നതാണ്. മറ്റൊന്ന് ശൃംഖലയിലെ ബെൻസീൻ ഘടകങ്ങൾ പ്രകാശരശ്മികളേറ്റ് രാസപരിണാമത്തിനു വിധേയമാകുകയും അതുകാരണം ഉരുപ്പടികൾക്ക് മഞ്ഞ നിറം വരികയും ചെയ്യും. ഇതു മറയ്ക്കാനാണ് നിറം നൽകുകയോ, പ്രാതിരോധശക്തിയുളള രാസപദാർത്ഥങ്ങൾ( Stabilizers) ചേർക്കുകയോ ആവാം. . [6] ,[7]
ഇതും കാണുക
തിരുത്തുക- CR-39, allyl diglycol carbonate (ADC) used for eyeglasses
- Organic electronics
- Mobile phone accessories
- Thermoplastic polyurethane
- Vapor polishing
അവലംബം
തിരുത്തുക- ↑ M. Parvin and J. G. Williams (1975). "The effect of temperature on the fracture of polycarbonate". Journal of Materials Science. 10 (11): 1883.
- ↑ J. Blumm, A. Lindemann (2003). "Characterization of the thermophysical properties of molten polymers and liquids using the flash technique". High Temperatures-High Pressures. 35/36 (6): 627.
- ↑ CES Edupack 2010, Polycarbonate (PC) specs sheet
- ↑ Christopher, W.F (1962)). Polycarbonate. Reinhold Publishing Corp,New York.
{{cite book}}
: Check date values in:|year=
(help); Unknown parameter|coauthor=
ignored (|author=
suggested) (help)CS1 maint: year (link) - ↑ 5.0 5.1 Volker Serini "Polycarbonates" in Ullmann's Encyclopedia of Industrial Chemistry, Wiley-VCH, Weinheim, 2000
- ↑ "Weathering A practical approach" (PDF). Archived from the original (PDF) on 2016-03-07. Retrieved 2012-05-03.
- ↑ [http://alexandria.tue.nl/extra2/200911292.pdf Photodegradation and Stability of Bisphenol A Polycarbonate in Weathering Conditions]