നീലീശ്വരം, എറണാകുളം

എറണാകുളം ജില്ലയിലെ ഒരു ഗ്രാമം

കേരള സംസ്ഥാനത്ത് എറണാംകുളം ജില്ലയിലെ മലയാറ്റൂർ നീലീശ്വരം ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് നീലീശ്വരം. മലയാറ്റൂരിലെ സെൻറ് തോമസ് പള്ളിയിലേക്ക് പോകുന്ന വഴിയിലാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്.[5]

Neeleeswaram

നീലീശ്വരം
Village
അസം‌പ്ഷൻ പള്ളി, നീലീശ്വരം
അസം‌പ്ഷൻ പള്ളി, നീലീശ്വരം
Neeleeswaram is located in Kerala
Neeleeswaram
Neeleeswaram
Location in Kerala
Neeleeswaram is located in India
Neeleeswaram
Neeleeswaram
Neeleeswaram (India)
Coordinates: 10°11′8.1″N 76°28′30.82″E / 10.185583°N 76.4752278°E / 10.185583; 76.4752278
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം [1]
ജില്ലഎറണാകുളം[2]
ഭരണസമ്പ്രദായം
 • ഭരണസമിതിmalayattoor-neeleeswaram grama panchayat[3]
ഭാഷ
സമയമേഖലUTC+5:30 (IST)
പിൻ
683574
Telephone code0484
വാഹന റെജിസ്ട്രേഷൻKL-63
Nearest cityഅങ്കമാലി,കാലടി
ലോക സഭ മണ്ഡലംചാലക്കുടി
Civic agencymalayattoor-neeleeswaram grama panchayat[4]

ഈ ഗ്രാമത്തിലെ പ്രധാന ജംഗ്ഷന് സമീപം പഞ്ചായത്ത് ഓഫീസ്, അസംപ്ഷൻ മൊണാസ്ട്രി പാരിഷ് ചർച്ച്,[6] എസ്എൻ‌ഡി‌പി ബ്രാഞ്ച് ഓഫീസ്, എൽ‌പി സ്കൂൾ എന്നിവ സ്ഥിതിചെയ്യുന്നു. എസ്.എൻ.ഡി.പി ഹൈസ്ക്കൂൾ നീലീശ്വരം ഈ ഗ്രാമത്തിലെ ഏക ഹൈസ്ക്കൂളാണ്.

ചരിത്രം തിരുത്തുക

നീലീശ്വരത്തിന്റെ കിഴക്കൻ അതിർത്തി പള്ളിപ്പേട്ട ജംഗ്ഷനാണ്. ഇവിടെനിന്ന് പെരിയാറിലേക്ക് ഒഴുകുന്ന ഒരു ചെറിയ അരുവിയുണ്ട്. ഈ അരുവിയുടെ ഓരത്തായി സ്ഥിതിചെയ്യുന്ന ഒരു പുരാതന സ്തംഭം പഴയ നാട്ടുരാജ്യങ്ങളായ തിരുവിതാംകൂറും കൊച്ചിയും തമ്മിലുള്ള അതിർത്തിയെ അടയാളപ്പെടുത്തുന്നു. പ്രദേശവാസികൾ ഈ സ്തംഭത്തെ കൊത്തി-കല്ല് എന്ന് വിളിക്കുന്നു. പള്ളിപ്പേട്ട ജംഗ്ഷനിൽ നിന്ന് തെക്കോട്ട് പള്ളിക്കടവിലേക്ക് നയിക്കുന്ന ഒരു പാതയുണ്ട്, ഇത് ചേരാനല്ലൂർ സെന്റ് സേവ്യേഴ്സ് പള്ളിയിലെത്തുന്നതിനുള്ള ഒരു ചെറിയ കടവാണ്. വടക്കോട്ട് തുടരുന്ന പാത ഒരു ഓടു ഫാക്ടറിയിലേക്ക് പോകുന്നു.

അടുത്തുള്ള ഗ്രാമങ്ങളായ കാലടിയേയും മലയാറ്റൂരിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാതയുടെ മധ്യഭാഗമാണ് നീലീശ്വരം ജംഗ്ഷൻ. ഈ ജംഗ്ഷനിൽ നിന്ന് ജീവൻ കോൺവെന്റ്, ഹോനെ കോർണർ, വൈഎംഎ ജംഗ്ഷൻ എന്നിവയിലൂടെ വടക്കോട്ട് പോകുന്ന ഒരു പാതയുണ്ട്. ഈ പാത നടുവട്ടം എന്ന മറ്റൊരു ഗ്രാമത്തിലേക്ക് നയിക്കുന്നു.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

  1. "Archived copy". Archived from the original on 2006-01-18. Retrieved 2006-08-25.{{cite web}}: CS1 maint: archived copy as title (link)
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2008-10-14. Retrieved 2018-07-07.
  3. http://www.kerala.gov.in/index.php?option=com_content&id=2064&Itemid=2584
  4. http://www.kerala.gov.in/index.php?option=com_content&id=2064&Itemid=2584
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-02-20. Retrieved 2019-12-10.
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-05-07. Retrieved 2019-12-10.
"https://ml.wikipedia.org/w/index.php?title=നീലീശ്വരം,_എറണാകുളം&oldid=3980407" എന്ന താളിൽനിന്ന് ശേഖരിച്ചത്