മലയാറ്റൂർ-നീലീശ്വരം ഗ്രാമപഞ്ചായത്ത്
മലയാറ്റൂർ നീലീശ്വരം ഗ്രാമപഞ്ചായത്ത് | |
10°08′17″N 76°15′44″E / 10.138°N 76.2621°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | എറണാകുളം |
വില്ലേജ് | {{{വില്ലേജ്}}} |
താലൂക്ക് | |
ബ്ലോക്ക് | |
നിയമസഭാ മണ്ഡലം | അങ്കമാലി |
ലോകസഭാ മണ്ഡലം | എറണാകുളം |
ഭരണസ്ഥാപനങ്ങൾ | |
പ്രസിഡന്റ് | സെബി കിടങ്ങേൻ |
വൈസ് പ്രസിഡന്റ് | |
സെക്രട്ടറി | |
വിസ്തീർണ്ണം | 34.22ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | എണ്ണം |
ജനസംഖ്യ | 26813 |
ജനസാന്ദ്രത | 783.55/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
+0484 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ | മലയാറ്റൂർ വിശുദ്ധ തോമാശ്ലീഹാ സ്ഥാപിച്ച പള്ളി , അടിവാരം, മണപ്പാട്ടുചിറ, മഹാഗണിത്തോട്ടം. |
എറണാകുളം ജില്ലയിലെ അങ്കമാലി ബ്ലോക്കിലെ ഒരു ഗ്രാമമാണ് മലയാറ്റൂർ നീലീശ്വരം. വടക്ക് മഞ്ഞപ്ര, അയ്യമ്പുഴ, തുറവൂർ പഞ്ചായത്തുകൾ, കിഴക്ക് അയ്യമ്പുഴ പഞ്ചായത്ത് പടിഞ്ഞാറ് കാലടി, മഞ്ഞപ്ര, തുറവൂർ പഞ്ചായത്തുകൾ തെക്ക് ഒക്കൽ, കാലടി പഞ്ചായത്തുകൾ എന്നിവയാണ് മലയാറ്റർ നീലീശ്വരം ഗ്രാമപഞ്ചായത്തിന്റെ അതിരുകൾ. ചരിത്രപരമായി പ്രാധാന്യമുള്ള ഒരു സ്ഥലമായ മലയാറ്റൂർ, ഒരു ക്രൈസ്തവതീർത്ഥാടനകേന്ദ്രവുമാണ്.
ചരിത്രം
തിരുത്തുക1930-ൽ മലയാറ്റൂർ വില്ലേജ് പഞ്ചായത്താണ് ആദ്യം നിലവിൽ വന്നത്. അന്ന് തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന നീലീശ്വരം നിലവിലുണ്ടായിരുന്നില്ല. അക്കാലത്ത് , കുറെ കൂടുംബങ്ങൾ മാത്രമുള്ള നാട്ടുകൂട്ടങ്ങളുണ്ടായിരുന്നത്. കൊച്ചിരാജാവിന്റെ വേനൽക്കാല വസതിയായിരുന്ന മലയാറ്റൂർ വില്ലേജ് കെട്ടിടമായിരുന്നു ഈ പഞ്ചായത്തിന്റെ ആസ്ഥാനം. കൊച്ചി, കണയന്നൂർ താലൂക്കുകളിലെ മലയാറ്റൂർ വില്ലേജും മാണിക്യമംഗലം താലൂക്കിലെ നീലീശ്വരം കരയും ചേർന്ന് മലയാറ്റൂർ-നീലീശ്വരം ഗ്രാമപഞ്ചായത്ത് 1953-ൽ നിലവിൽ വന്നു. [1]. റോഡു ഗതാഗതം നിലവിൽ വരുന്നതിനു മുമ്പ് , ജലമാർഗ്ഗമാണ് ഗതാഗതത്തിനായി ഇന്നാട്ടുകാർ ഉപയോഗിച്ചിരുന്നത്. പെരിയാറിന്റെ തീരത്തോടു ചേർന്നുകിടക്കുന്ന ഗ്രാമമായതിനാൽ വലിയതും , ചെറുതുമായ വള്ളങ്ങളും മറ്റുമാണ് ആളുകൾ ഗതാഗതത്തിനും , ചരക്കുകൾ കൊണ്ടുപോകാനും ഒക്കെയായി ഉപയോഗിച്ചിരുന്നത്.
ഐതിഹ്യങ്ങൾ
തിരുത്തുകദ്വാപരയുഗത്തിൽ പഞ്ചപാണ്ഡവന്മാർ പാഞ്ചാലീക്കൊപ്പം വനവാസം നടത്തിയത് ഇവിടെയാണ് എന്നു കരുതപ്പെടുന്നു. സാധുക്കളുടെ രക്ഷക്കായി ബകൻ എന്ന രാക്ഷസനെ കൊന്നു വലിച്ചെറിഞ്ഞത് ഇവിടെ വെച്ചാണെന്ന് ഐതിഹ്യം പറയുന്നു. ഈ സ്ഥലം ബകപുരം എന്നറിയപ്പെടുന്നു. ബകന്റെ തലവന്നു വീണ പ്രദേശം തലക്കണ്ടം, മണ വീണത് മണപ്പാട്ടുചിറ, കാല് വീണത് കാലടി, കൈവീണത് കൈപ്പട്ടൂർ എന്നിങ്ങനെ പോകുന്നു കഥകൾ. [1] പാണ്ഡുപാറ, സീതപ്പാറ തുടങ്ങിയ സ്ഥലപേരുകൾ ഈ ഐതിഹ്യത്തെ അരക്കിട്ടുറപ്പിക്കുന്നു.
ഭരണചരിത്രം
തിരുത്തുകവടക്കേടത്ത് മുകുന്ദൻ എന്ന നാടുവാഴിയുടെ സേനാനായകത്വം വഹിച്ചിരുന്നത് രാമൻ എന്ന പറയനും പറപ്പിള്ളി കുടുംബക്കാരുമായിരുന്നു. പറവൂർ തമ്പൂരാൻമാർ പറവൂരിൽനിന്നു കൊണ്ടുവന്നതാണ് ഐക്കുളത്ത് ആശാരിമാരെയും, വരാപ്പുഴക്കാരൻ, പൂത്തേൻ, മൂലൻ, പറുക്കാരൻ മുതലായ കുടുംബങ്ങളിലെ പൂർവ്വികരെയും മറ്റും. കൊറ്റമം, കന്നിപ്പടി, പള്ളിപ്പേട്ട എന്ന സ്ഥലങ്ങളിൽ പണ്ടുകാലത്ത് കൈയാമങ്ങൾ സ്ഥാപിച്ചിരുന്നു. രാത്രികാലങ്ങളിൽ അതിലൂടെ സഞ്ചരിച്ചിരുന്ന അപരിചിതരെ ചോദ്യംചെയ്യുകയും ആവശ്യമെന്നു കണ്ടാൽ ഈ കൈയാമങ്ങളിൽ ബന്ധിക്കുകയുംചെയ്തിരുന്നു. കൂടാതെ കാവൽമാടങ്ങളിൽ നിന്നും , കള്ളന്മാരില്ല എന്നുറപ്പുവരുത്താനായി വിളിച്ചുചോദിക്കുന്ന ഒരു ക്രമസമാധാന സമ്പ്രദായവും ഇവിടെ നിലനിന്നിരുന്നു.[1]
പേരിനു പിന്നിൽ
തിരുത്തുകമലയും ആറും ചേർന്ന ഊര് എന്നതിൽ നിന്നാണ് മലയാറ്റൂർ എന്ന പേരുണ്ടായത്. വടക്കേടത്ത് മൂകുന്ദൻ എന്ന നാടുവാഴി നീലി എന്ന സ്ത്രീയെ താമസിപ്പിച്ച സ്ഥലം എന്നതിൽ നിന്നാണ് നീലീശ്വരം എന്ന പേരുണ്ടായത് എന്നതാണ് ഒരു ഐതിഹ്യം. തുറവൂരിൽ നിന്നും വന്ന അവർ മീനാക്ഷി ക്ഷേത്രം സ്ഥിതി ചെയ്തിരുന്ന സ്ഥലത്താണ് താമസിച്ചിരുന്നത്. നീല ഈശ്വരൻ (ശിവൻ കൃഷ്ണൻ) കളിയാടിയിരുന്ന സ്ഥലം എന്ന നിലയിൽ നീലീശ്വരം പേരുണ്ടായി എന്നതാണ് മറ്റൊരു വിശ്വാസം. [1]
ചരിത്രപരമായ പ്രാധാന്യം
തിരുത്തുകസെന്റ് തോമസ് തന്റെ സമുദ്രാന്തര യാത്രക്കിടയിൽ മലയാറ്റൂരിൽ വന്ന് പള്ളി സ്ഥാപിച്ചു എന്നാണ് വിശ്വാസം. മലയാറ്റൂർ മലയുടെ മുകളിൽ ശിലാപാളികളിൽ അദ്ദേഹത്തിന്റെ കാല്പാടുകൾ പതിഞ്ഞതായി വിശ്വസിക്കപ്പെടുന്ന സ്ഥലം ഇന്ന് ആരാധിക്കപ്പെടുകയും ചെയ്യു്ന്നു.[1] കേരളത്തിൽ പല പ്രദേശങ്ങളിലും ബുദ്ധവിഹാരങ്ങൽ ഉണ്ടായിരുന്നെന്നും കാലടി മലയാറ്റൂർ പ്രദേശങ്ങളിലും ഇതു നിലനിന്നിരുന്നിരുന്നു.ഇത്തരം ആരാധനക്കായി പാറയിൽ കാല്പാദം കൊത്തി വെക്കാറുണ്ടായിരുന്നു,[൧] ഈ കാല്പാദവും അത്തരത്തിലുള്ളതാണെന്നും ഒരു വിശ്വാസം ഉണ്ട് [2]
വാർഡുകൾ
തിരുത്തുക- നടുവട്ടം
- കുന്നിലങ്ങാടി
- മുണ്ടങ്ങമറ്റം
- വെസ്റ്റ് കോളനി
- കാടപ്പാറ
- ഇല്ലിത്തോട്
- മുളംകുഴി
- പുറംതോട്
- മലയാറ്റൂർ
- കർത്തനാപുരം
- തോട്ടുവ
- നീലീശ്വരം ഈസ്റ്റ്
- കൊറ്റമം
- കളമ്പാട്ടുപുരം
- വിശ്വകർമ്മപുരം
- മധുവിൻമേൽ
- നീലീശ്വരം വെസ്റ്റ്
സ്ഥിതിവിവരകണക്കുകൾ
തിരുത്തുകജില്ല | എറണാകുളം |
ബ്ലോക്ക് | അങ്കമാലി |
വിസ്തീർണ്ണം | 34.22 |
വാർഡുകൾ | 16 |
ജനസംഖ്യ | 26813 |
പുരുഷൻമാർ | 13789 |
സ്ത്രീകൾ | 13024 |
കുറീപ്പുകൾ
തിരുത്തുക- ൧ ^ ആദം കൊടുമുടി ശ്രദ്ധിക്കുക
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 1.4 തദ്ദേശസ്വയംഭരണ വെബ്സൈറ്റ് Archived 2020-11-29 at the Wayback Machine. മലയാറ്റൂർ നീലേശ്വരം ചരിത്രം ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്; "മലയാറ്റൂർ" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു - ↑ പി.ഒ., പുരുഷോത്തമൻ (2006). ബുദ്ധന്റെ കാല്പാടുകൾ-പഠനം. കേരളം: പ്രൊഫ. വി. ലൈല. ISBN 81-240-1640-2.
{{cite book}}
: Cite has empty unknown parameter:|coauthors=
(help)
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- മലയാറ്റൂർ പള്ളി , തീർത്ഥാടനകേന്ദ്രം Archived 2010-08-22 at the Wayback Machine.
- മലയാറ്റൂർ കുരിശുമുടി ചരിത്രം Archived 2011-07-21 at the Wayback Machine.
- മലയാറ്റൂർ എത്തിച്ചേരാനുള്ള വഴി Archived 2011-07-21 at the Wayback Machine.