നിക്കോൺ
നിക്കോൺ കോർപ്പറേഷൻ (株式会社ニコン Kabushiki-gaisha Nikon ) (TYO: 7731 ) അഥവാ നിക്കോൺ അല്ലെങ്കിൽ Nikon Corp. ടോക്കിയോ ആസ്ഥാനമായ ഒരു ബഹുരാഷ്ട്ര കമ്പനിയാണ്. കൂടുതലായും ഛായാഗ്രാഹണവുമായി ബന്ധപ്പെട്ട ഉത്പന്നങ്ങളാണ് നൈക്കോൺ നിർമ്മിക്കാറ്. ക്യാമറ, ദൂരദർശിനി, മൈക്രോസ്കോപ്പ്, ലെൻസ് എന്നിവ അടങ്ങുന്ന ഈ ഉൽപ്പന്നനിരയുടെ ഉത്പാദനത്തിൽ ലോകത്തിൽ രണ്ടാം സ്ഥാനമാണ് നിക്കോണിനുള്ളത്.[1] കാനൺ, കാസിയോ, കൊഡാക്ക്, സോണി, പെന്റാക്സ്, പാനസോണിക്, ഫൂജിഫിലിം, ഒളിമ്പസ് എന്നിവയാണ് നിക്കോണിന്റെ മുഖ്യ എതിരാളികൾ.
This article contains Japanese text. Without proper rendering support, you may see question marks, boxes, or other symbols instead of kanji or kana. |
കോർപ്പറേഷൻ TYO: 7731 | |
വ്യവസായം | ചിത്രീകരണം |
സ്ഥാപിതം | ടോക്കിയോ, ജപ്പാൻ (1917) |
ആസ്ഥാനം | ഷിൻജുകു, ടോക്കിയോ |
പ്രധാന വ്യക്തി | മിച്ചിയോ കരിയ, പ്രസിഡന്റ്, സി.ഇ.ഓ. & സി.ഓ.ഓ. |
ഉത്പന്നങ്ങൾ | അർദ്ധചാലകവ്യവസായത്തിൽ ഉപയോഗിക്കുന്ന അതീവസൂക്ഷ്മത ആവശ്യമുള്ള ഉപകരണങ്ങൾ, Digital imaging equipment and cameras, Microscopes, Spectacle lenses, Optical measuring and inspection instruments, |
വരുമാനം | ¥730.9 ശതകോടി (മാർച്ച് 31, 2006ന് അവസാനിച്ച ധനകാര്യവർഷത്തെ കണക്കുപ്രകാരം) |
ജീവനക്കാരുടെ എണ്ണം | 16,758 (മാർച്ച് 31, 2005ലെ കണക്കുപ്രകാരം) |
വെബ്സൈറ്റ് | Nikon Global Gateway |
1917-ൽ നിഹോൺ കൊഗാക്കു കോഗ്യോ കബുഷികിഗൈഷാ(日本光学工業株式会社 "ജപ്പാൻ ഒപ്റ്റിക്കൽ ഇന്റസ്ട്രീസ് കോർപ്പറേഷൻ") എന്ന പേരിലായിരുന്നു ഈ കമ്പനി പ്രവർത്തിച്ചുതുടങ്ങിയത്. 1988-ൽ നിക്കോൺ കോർപ്പറേഷൻ എന്ന് ഈ കമ്പനിയെ പുനർനാമകരണം ചെയ്തു. ജപ്പാനിലെ തന്നെ മിത്സുബിഷി ഗ്രൂപ്പിന്റെ ഭാഗമാണ് നിക്കോൺ. നിക്കോൺ എന്ന നാമം 1946-ൽ തന്നെ നിഹോൺ കൊഗാക്കു (日本光学: "ജപ്പാൻ ഒപ്റ്റിക്കൽ") എന്ന വാക്കും Zeiss Ikon എന്ന വാക്കും സംയോജിപ്പിച്ച് ഉപയോഗിച്ച് തുടങ്ങിയിരുന്നു.
നിക്കോൺ എന്ന വാക്കിനെ ലോകത്ത് പലരീതിയിലും ഉച്ഛരിക്കാറുണ്ട്. ജാപ്പനീസിൽ [nikoɴ]; എന്നും ബ്രിട്ടീഷ് ഉച്ചാരണത്തിൽ നിക്കോൺ (/nikon/;) എന്നും അമേരിക്കൻ ഇംഗ്ലീഷിൽ നൈക്കൺ (/ˈnaɪkɒn/) എന്നുമാണ് ഉച്ഛരിച്ച് കാണാറ്.
ഉത്പന്നങ്ങൾ
തിരുത്തുകക്യാമറ
തിരുത്തുകപുറമേയ്ക്കുള്ള കണ്ണികൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ "List op top IC equipment suppliers 2007". Archived from the original on 2009-05-02. Retrieved 2009-11-05.