മഹാരഷ്ട്രയിലെ നാഗ്‌പൂർ ജില്ലയിൽ കൃഷിചെയ്തുവരുന്ന ഒരു പ്രാദേശിക ഇനം ഓറഞ്ചാണ് നാഗ്‌പൂർ ഓറഞ്ച്.[1][2] "ഇന്ത്യയുടെ ഓറഞ്ച് തോട്ടം" എന്നു പേരുകേട്ട നാഗ്‌പൂരിലെ ഏറ്റവും മനോഹരവുമായ കാഴ്ച്ചയും ഇവിടുത്തെ ഓറഞ്ച്‌ തോട്ടങ്ങൾ തന്നെ.

നാഗ്പൂർ ഓറഞ്ച്

കാലാവസ്ഥ കൃത്യമായൽ വിളവെടുപ്പ്‌ കൂടും. രണ്ട്‌ സീസണുകളിലായാണു ഓറഞ്ച്‌ വിളവെടുപ്പ്‌ നടക്കുന്നത്‌. ഓഗസ്റ്റ്‌ മുതൽ ജനുവരി വരെ ഓറഞ്ചിന്റെ ആദ്യ സീസണാണ്. ഫെബ്രുവരി പകുതി മുതലാണ് രണ്ടാം ഘട്ടം ആരംഭിക്കുന്നത്‌.

ഇന്നുപല പ്രമുഖ വിപണികളിലും നാഗ്‌പൂർ ഓറഞ്ച്‌ ആണു മുന്നിട്ടുനിക്കുന്നതും. ഒരു പ്രത്യേക വ്യാവസായിക ഉൽപ്പന്നത്തിന്റെ, അതിന്റെ ദേശപരമായ സവിശേഷതകളാലോ, ഭൂമിശാസ്ത്രപരമായ സവിശേഷതകളാലോ, പരമ്പരാഗതമായ മേന്മയാലോ ലഭ്യമാകുന്ന പദവിക്കാണു ഭൂപ്രദേശസൂചകം അല്ലെങ്കിൽ ഭൂശാസ്ത്രസൂചകോൽപ്പന്നങ്ങൾ എന്നു പറയുന്നത്‌. മികച്ച ഗുണനിലവാരവും തനിമയുമുള്ള ഉൽപ്പന്നങ്ങൾക്കുമാണ് പ്രദേശത്തിന്റെ പേരിൽ ഇത്തരം അംഗീകാരം നൽകുന്നത്‌. ഈ ഇനത്തിൽ അംഗീകാരം ലഭ്യമായ ഫലസസ്യമാണു നാഗ്‌പൂർ ഓറഞ്ച്‌. 2014 ഏപ്രിലോടെയാണു നാഗ്‌പൂർ ഓറഞ്ചിന് ഭൂസൂചികാപദവി ലഭിച്ചത്‌.[3]

ഇതും കാണുക

തിരുത്തുക
  1. "The Hindu : Open Page : From California orange to Nagpur orange". Archived from the original on 2010-11-04. Retrieved 2016-02-10.
  2. "The Hindu : Karnataka / Madikeri News : Exercise caution over cultivating Nagpur orange in Kodagu: IIHR". Archived from the original on 2013-10-16. Retrieved 2016-02-10.
  3. Subramani, A (2014 April 26). "Geographical Indications tag for Nagpur orange, Kannauj perfume". Times of India. Retrieved 2014 June 18. {{cite news}}: Check date values in: |accessdate= and |date= (help)
"https://ml.wikipedia.org/w/index.php?title=നാഗ്പൂർ_ഓറഞ്ച്&oldid=3805484" എന്ന താളിൽനിന്ന് ശേഖരിച്ചത്