നഗരൂർ ഗ്രാമപഞ്ചായത്ത്

തിരുവനന്തപുരം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് നഗരൂർ .[1]. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണിത്.

ചരിത്രംതിരുത്തുക

ഭൂമിയുടെ ഉടമസ്ഥാവകാശം മഠങ്ങളുടെയും ദേവസ്വങ്ങളുടെയും രാജകുടുംബങ്ങളുടെയും കൈയ്യിലായിരുന്നു.

സ്ഥലനാമോൽപത്തിതിരുത്തുക

നാഗരികതയുള്ള പ്രദേശം എന്ന കാഴ്ചപ്പാടിൽ നഗരഊര് എന്ന പേര് ലഭിക്കുകയും വായ്മൊഴിയിൽ അത് ലോപിച്ച് നഗരൂർ ആയിത്തീരുകയും ചെയ്തു. എന്ന് പറയപ്പെടുന്നു. 80-ലധികം നാഗരുകാവുകൾ ഉള്ള ഈ ഭൂവിഭാഗത്തിന് നാഗരുടെ ഊര് എന്ന അർത്ഥത്തിൽ നഗരൂർ എന്ന പേർ ലഭിച്ചു എന്ന അഭിപ്രായവും പ്രബലമാണ്.

സ്വാതന്ത്ര്യസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനംതിരുത്തുക

നിരവധി കർഷക സമരങ്ങളും കർഷക മുന്നേറ്റങ്ങള്ളും ജാതീയ ഉച്ചനീചത്വങ്ങൾക്കെതിരെയുള്ള സമരങ്ങളും ഈ പഞ്ചായത്തിൽ നടത്തപ്പെട്ടിട്ടുണ്ട്. ഇതോടനുബന്ധിച്ച് ധാരാളം പേർക്ക് പോലീസ് പീഡനങ്ങളും, ജയിൽവാസവും അനുഭവിക്കേണ്ടിവന്നു.

പഞ്ചായത്ത് രൂപവത്കരണം/ആദ്യകാല ഭരണസമിതികൾതിരുത്തുക

നഗരൂർ പഞ്ചായത്ത് 16/8/1953-ൽ രൂപവത്കരിക്കപ്പെട്ടു. ആദ്യ പ്രസിഡന്റ് അഡ്വ.പി. രാമകൃഷ്ണപിള്ള ആയിരുന്നു.

ഭൂപ്രകൃതിതിരുത്തുക

ഭൂപ്രകൃതിയനുസരിച്ച് നഗരൂരിനെ ചരിഞ്ഞ പ്രദേശം, നിരന്ന പ്രദേശം നിലം, ചെങ്കുത്തായ പ്രദേശം, കുന്നിൻ മï എന്നിങ്ങനെ തിരിച്ചിരിക്കുന്നു.

ജലപ്രകൃതിതിരുത്തുക

പഞ്ചായത്തിന്റെ തെക്കു ഭാഗത്തുകൂടി വാമനപുരം ആറൊഴുകുന്നു. ഈ പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സുകൾ. വാർഡുകളിൽ കൂടി കടന്നു പോയി വാമനപുരം നദിയിൽ അവസാനിക്കുന്ന വെള്ളല്ലൂർ തോടും ചെറുതും വലുതുമായ പൊതുകുളങ്ങളുമാണ്. ഏറ്റവും വലിപ്പമുള്ള കുളം കടവിള ചിറയാണ്.

ആരാധനാലയങ്ങൾതിരുത്തുക

ദർശനാവട്ടം ശ്രീആയിരവില്ലി ക്ഷേത്രം, ശങ്കരനാരായണക്ഷേത്രം, മേല്പേരൂർ മഹാവിഷ്ണുക്ഷേത്രം, തേക്കിൻകാട് തൃക്കോവിൽ, മാവേലിക്കോണം ഭഗവതി ക്ഷേത്രം, വിരാലൂർക്കാവ് ദേവീക്ഷേത്രം, കീഴ്പേരൂർ ദേവീക്ഷേത്രം, നഗരൂർ മുസ്ളീം ജമാഅത്ത്പള്ളി, നഗരൂർ Town മുസ്ളീം പള്ളി, മുണ്ടെയ്കോണം നമസ്കാര പള്ളി ,മാത്തയിൽ മുസ്ലിം പള്ളി, കുളങ്ങര ദർഗ്ഗമുസ്ലിം പള്ളി,ചെമ്മരത്ത് മുക്ക് മുസ്ലിം പള്ളി ചന്തവിള നമസ്കാര പള്ളി മുതലായവയാണ് ഇവിടുത്തെ ആരാധനാലയങ്ങൾ.

ഗ്രാമപഞ്ചായത്ത് വാർഡുകൾതിരുത്തുക

 1. പേരൂർ
 2. കീഴ്പേരൂർ
 3. മാത്തയിൽ
 4. കേശവപുരം
 5. ചെമ്മരത്തുമുക്ക്
 6. നഗരൂർ
 7. ദർശാവട്ടം
 8. കോട്ടയ്ക്കൽ
 9. പാവൂർക്കോണം
 10. തണ്ണിക്കോണം
 11. നെടുമ്പറമ്പ്
 12. തേക്കിൻകാട്
 13. നന്തായ് വനം
 14. ഈഞ്ചമൂല
 15. വെള്ളല്ലൂർ
 16. കരിമ്പാലോട്

അവലംബംതിരുത്തുക

 1. കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് (നഗരൂർ ഗ്രാമപഞ്ചായത്ത്)
"https://ml.wikipedia.org/w/index.php?title=നഗരൂർ_ഗ്രാമപഞ്ചായത്ത്&oldid=3407295" എന്ന താളിൽനിന്ന് ശേഖരിച്ചത്