നഖോൺ പാതോം പ്രവിശ്യ
നഖോൺ പാതോം തായ്‌ലൻഡിലെ മദ്ധ്യ പ്രവിശ്യകളിൽ (ചാങ്‌വാട്ട്) ഒന്നാണ്. അയൽ പ്രവിശ്യകൾ (വടക്ക് ഘടികാരദിശയിൽ നിന്ന്) സുഫാൻ ബുരി, അയുത്തായ, നോന്തബുരി, ബാങ്കോക്ക്, സമുത് സഖോൺ, റാച്ചബുരി, കാഞ്ചനബുരി എന്നിവയാണ്. നഖോൺ പാതോം പ്രവിശ്യയുടെ തലസ്ഥാന നഗരം നഖോൺ പാതോം ആണ്.
നഖോൺ പാതോം പ്രവിശ്യ จังหวัดนครปฐม | ||||||||
---|---|---|---|---|---|---|---|---|
Other transcription(s) | ||||||||
• Teochew | 佛統 bhūk.tóum (Peng'im) | |||||||
(മുകളിൽ ഇടത്തു നിന്ന് ഘടികാരദിശയിൽ) ഫ്രാ പാതോമ്മച്ചേഡി, സനം ചന്ദ്ര പാലസ്, പൂത്തമോണ്ടൻ ബുദ്ധമത ഉദ്യാനം, ഡോൺ വായ് മാർക്കറ്റ്, തായ് ഹ്യൂമൻ ഇമേജറി മ്യൂസിയം, മഹിഡോൾ യൂണിവേഴ്സിറ്റി സലായ കാമ്പസിലെ പ്രിൻസ് മഹിഡോൾ ഹാൾ | ||||||||
| ||||||||
Motto(s): ส้มโอหวาน ข้าวสารขาว ลูกสาวงาม ข้าวหลามหวานมัน สนามจันทร์งามล้น พุทธมณฑลคู่ธานี พระปฐมเจดีย์เสียดฟ้า สวยงามตาแม่น้ำท่าจีน ("Sweet pomelos. White rice. Beautiful women. Sweet and rich Khao Lam. Stunning Sanam Chan (Palace). Home of Phutthamonthon. Sky-high Phra Pathom Chedi. Attractive Tha Chin River.") | ||||||||
Map of Thailand highlighting Nakhon Pathom province | ||||||||
Country | Thailand | |||||||
Capital | Mueang Nakhon Pathom | |||||||
• Governor | Surasak Charoensirichot (since 2020) | |||||||
• ആകെ | 2,168 ച.കി.മീ.(837 ച മൈ) | |||||||
•റാങ്ക് | Ranked 66th | |||||||
(2019)[2] | ||||||||
• ആകെ | 920,030 | |||||||
• റാങ്ക് | Ranked 25th | |||||||
• ജനസാന്ദ്രത | 424/ച.കി.മീ.(1,100/ച മൈ) | |||||||
• സാന്ദ്രതാ റാങ്ക് | Ranked 8th | |||||||
• HAI (2022) | 0.6698 "high" Ranked 6th | |||||||
• Total | baht 333 billion (US$11.3 billion) (2019) | |||||||
സമയമേഖല | UTC+7 (ICT) | |||||||
Postal code | 73xxx | |||||||
Calling code | 034 & 02 | |||||||
ISO കോഡ് | TH-73 | |||||||
വെബ്സൈറ്റ് | www |
നഖോൺ പാതോം പ്രവിശ്യയിൽ മോങ്‌കുട്ട് (രാമ IV) കമ്മീഷൻ ചെയ്‌തതും 1870-ൽ ചുലലോങ്‌കോൺ (രാമ V) രാജാവ് പൂർത്തിയാക്കിയതുമായ ഒരു ചേഡിയായ (ബുദ്ധ സ്തൂപം) ഫ്രാ പാതോമ്മച്ചേഡി സ്ഥിതിചെയ്യുന്നു. ഈ ബുദ്ധ സ്തൂപം, ഒരുകാലത്ത് ഇവിടെ തഴച്ചുവളർന്നിരുന്ന ദ്വാരവതി നാഗരികതയുടെ ഓർമ്മപ്പെടുത്തലാണ് എന്നതോടൊപ്പം പാരമ്പര്യമനുസരിച്ച് ബുദ്ധമതം തായ്‌ലൻഡിൽ ആദ്യമായി വന്ന സ്ഥലംകൂടിയാണ് നഖോൺ പാത്തോം. ഈ പ്രവിശ്യ ധാരാളം പഴത്തോട്ടങ്ങളുടെ പേരിലും അറിയപ്പെടുന്നു.[5]
ഭൂമിശാസ്ത്രം
തിരുത്തുകബാങ്കോക്കിൽ നിന്ന് ഏകദേശം 56 കിലോമീറ്റർ അകലെയുള്ള ഒരു ചെറിയ പ്രവിശ്യയാണ് നഖോൺ പാതോം. ചാവോ ഫ്രായ നദിയുടെ പോഷകനദിയായ താ ചിൻ നദി (പ്രാദേശികമായി നഖോൺ ചായ് സി എന്നറിയപ്പെടുന്നു) ഫലഭൂയിഷ്ഠമാക്കുന്ന മധ്യ തായ്‌ലൻഡിലെ ഒരു എക്കൽ സമതലത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. കൃഷിക്കായി കുഴിച്ച ധാരാളം കനാലുകൾ ഇവിടെയുണ്ട്. പ്രവിശ്യയിലെ മൊത്തം വന വിസ്തീർണ്ണം 1.6 ചതുരശ്ര കിലോമീറ്റർ (0.62 ചതുരശ്ര മൈൽ) മാത്രമാണ്.[6] തായ് തലസ്ഥാനമായ ബാങ്കോക്ക് നഖോൺ പാതോമിൻ്റെ അതിർത്തി വരെ വളരുന്നു.
കാലാവസ്ഥ
തിരുത്തുകനഖോൺ പാതോം പ്രവിശ്യയിൽ ഉഷ്ണമേഖലാ സാവന്ന കാലാവസ്ഥയാണ് (കോപ്പൻ കാലാവസ്ഥാ വർഗ്ഗീകരണ വിഭാഗം Aw) അനുഭവപ്പെടാറുള്ളത്. ശീതകാലം വരണ്ടതും ചൂടുള്ളതുമാണ്. മെയ് മാസം വരെ താപനില ഉയരുന്നു. മെയ് മുതൽ ഒക്ടോബർ വരെ നീണ്ടുനിൽക്കുന്ന മൺസൂൺ സീസണിൽ കനത്ത മഴയും പകൽ സമയത്ത് അൽപ്പം തണുത്ത താപനിലയും ഉണ്ടാകുമെങ്കിലും രാത്രികളിൽ ചൂട് തുടരുന്നു.
ചരിത്രം
തിരുത്തുകനൂറ്റാണ്ടുകൾക്ക് മുമ്പ് ചൈനയ്ക്കും ഇന്ത്യയ്ക്കും ഇടയിലുള്ള ഒരു തീരദേശ നഗരമായിരുന്ന നഖോൺ പാതോം പ്രവിശ്യ. ചാവോ ഫ്രായ നദിയിൽ നിന്നുള്ള എക്കൽ അടിഞ്ഞുകൂടിയതുകാലണം പ്രവിശ്യയുടെ തീരപ്രദേശം കടലിലേക്ക് വളരെ ദൂരം നീങ്ങി. താ ചിൻ നദി ഗതി മാറി ഒഴുകിയതോടെ, നഗരത്തിന് അതിൻ്റെ പ്രധാന ജലസ്രോതസ്സ് നഷ്ടപ്പെടുകയും ജനസംഖ്യ നഖോൺ ചായ് സി (അല്ലെങ്കിൽ ശ്രീ വിചായ്) എന്ന നഗരത്തിലേക്ക് മാറുകയും ചെയ്തതോടെ നൂറുകണക്കിന് വർഷങ്ങളായി ഈ പ്രദേശം ആൾത്താമസമില്ലാതെ കിടന്നു. അക്കാലത്ത് തകർന്ന് കാട്ടിൽ ഉപേക്ഷിക്കപ്പെട്ടുകിടന്ന ഫ്രാ പതോ ചേഡി പുനഃസ്ഥാപിക്കാൻ മോങ്‌കുട്ട് രാജാവ് (രാമ IV) ഉത്തരവിട്ടു. നഖോൺ പാതോമിന് പുതുജീവൻ നൽകപ്പെടുകയും ഒരു നഗരം ക്രമേണ അതിന് ചുറ്റും രൂപപ്പെടുകയും ചെയ്തു. ഇവിടെ സ്ഥിതചെയ്യുന്ന ഒരു മ്യൂസിയം നഗരത്തിൻ്റെ ചരിത്രത്തിൻ്റെ പുരാവസ്തു രേഖകൾ അവതരിപ്പിക്കുന്നു.[7]
പ്രവിശ്യയിലെ പ്രധാന കുടിയേറ്റങ്ങളിൽ ബുദ്ധ ലോയറ്റ്‌ല നബലായ് (രാമ II) രാജാവിൻ്റെ ഭരണകാലത്ത് ആരംഭിച്ച ഖെമർ ഗ്രാമങ്ങൾ (ഉദാ. ഡോൺ യായ് ഹോം) ഉൾപ്പെട്ടിരുന്ന കുടിയേറ്റം, ലാൻ ന-ജനസംഖ്യയുള്ള (ബാൻ നുവ), ലാവോ സോംഗ് ഗ്രാമങ്ങൾ (ഉദാ. ഡോൺ കനക്), കൂടാതെ 1800-കളുടെ അവസാനത്തിലും 1900-കളുടെ തുടക്കത്തിലും തെക്കൻ ചൈനക്കാരുടെ ഒരു പ്രധാന കടന്നുകയറ്റവും ഉൾപ്പെടുന്നു. ഇന്ന് നഖോൺ പാതോം തായ്‌ലൻഡിലെമ്പാടുമുള്ള ആളുകളെ, പ്രത്യേകിച്ച് ബാങ്കോക്കിൽ നിന്നും ഇസാനിൽ നിന്നും, കൂടാതെ ബർമീസ് കുടിയേറ്റ തൊഴിലാളികളെയും ആകർഷിക്കുന്നു. വ്യാവസായിക മേഖലകൾ, പ്രധാന സർവകലാശാലാ നഗരങ്ങൾ, ബാങ്കോക്കിൽ നിന്ന് മാറ്റി സ്ഥാപിച്ച സർക്കാർ ഓഫീസുകൾ, കാർഷിക, ഗതാഗത കേന്ദ്രങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് ഈ പ്രവിശ്യ.[8]
അവലംബം
തിരുത്തുക- ↑ Advancing Human Development through the ASEAN Community, Thailand Human Development Report 2014, table 0:Basic Data (PDF) (Report). United Nations Development Programme (UNDP) Thailand. pp. 134–135. ISBN 978-974-680-368-7. Retrieved 17 January 2016, Data has been supplied by Land Development Department, Ministry of Agriculture and Cooperatives, at Wayback Machine.
{{cite report}}
: CS1 maint: postscript (link)[പ്രവർത്തിക്കാത്ത കണ്ണി] - ↑ "สถิติทางการทะเบียน" [Registration statistics]. bora.dopa.go.th. Department of Provincial Administration (DOPA). December 2019. Retrieved 10 October 2020.
Download จำนวนประชากร ปี พ.ศ.2562 - Download population year 2019
- ↑ "ข้อมูลสถิติดัชนีความก้าวหน้าของคน ปี 2565 (PDF)" [Human Achievement Index Databook year 2022 (PDF)]. Office of the National Economic and Social Development Council (NESDC) (in thai). Retrieved 12 March 2024, page 32
{{cite web}}
: CS1 maint: postscript (link) CS1 maint: unrecognized language (link) - ↑ "Gross Regional and Provincial Product, 2019 Edition". <> (in ഇംഗ്ലീഷ്). Office of the National Economic and Social Development Council (NESDC). July 2019. ISSN 1686-0799. Retrieved 22 January 2020.
- ↑ "Official Infos about Nakhon Pathom" (PDF). Archived from the original (PDF) on 2012-05-09. Retrieved 2019-08-16.
- ↑ "ตารางที่ 2 พี้นที่ป่าไม้ แยกรายจังหวัด พ.ศ.2562" [Table 2 Forest area Separate province year 2019]. Royal Forest Department (in Thai). 2019. Retrieved 6 April 2021, information, Forest statistics Year 2019
{{cite web}}
: CS1 maint: postscript (link) CS1 maint: unrecognized language (link) - ↑ "History". Province Nakhon Pathom. nakhonpathom.go.th. 2019. Retrieved 20 November 2019.
- ↑ "Official Infos about Nakhon Pathom" (PDF). Archived from the original (PDF) on 2012-05-09. Retrieved 2019-08-16.