സമുത് സഖോൺ പ്രവിശ്യ തായ്‌ലൻഡ് ഉൾക്കടലിൻ്റെ തീരപ്രദേശത്ത് സ്ഥിതി ചെയ്യുന്ന തായ്‌ലൻഡിലെ മദ്ധ്യ പ്രവിശ്യകളിലൊന്നാണ് (ചാങ്‌വാട്ട്). 2019-ൽ, ഇതിന് 584,703 ജനസംഖ്യയും[5] 872 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണവുമുണ്ടായിരുന്ന[6] ഇത് ഏറ്റവും ജനസാന്ദ്രതയുള്ള 33-ാമത്തെ പ്രവിശ്യയും നാലാമത്തെ ഏറ്റവും ചെറിയ പ്രവിശ്യയുമാണ്. അയൽ പ്രവിശ്യകൾ (തെക്കുപടിഞ്ഞാറ് നിന്ന് ഘടികാരദിശയിൽ നിന്ന്) സമുത് സോങ്‌ഖ്‌റാം, റാച്ചബുരി, നഖോൺ പാത്തോം, ബാങ്കോക്ക് എന്നിവയാണ്. ബാങ്കോക്ക് മെട്രോപൊളിറ്റൻ മേഖലയുടെ ഭാഗമാണ് സാമുത് സഖോൺ പ്രവിശ്യ.

സമുത് സഖോൺ പ്രവിശ്യ

สมุทรสาคร
Other transcription(s)
 • Teochew龍仔厝 lê̬ng giăn cu (Peng'im)
ഫാൻ തായ് നൊറാസിംഗ് ദേവാലയം; സാമുത് സാഖോണിലെ ഉപ്പ് കൃഷി; മഹാചായ് സീഫുഡ് മാർക്കറ്റ്; ബാൻ ലാം റെയിൽവേ സ്റ്റേഷൻ, മെക്ലോംഗ് റെയിൽവേയുടെ തുടക്കം (രണ്ടാം ഘട്ടം); മഹാചായ്-താ ചലോം ഫെറി; ചുവന്ന പാലം.
പതാക സമുത് സഖോൺ പ്രവിശ്യ
Flag
Official seal of സമുത് സഖോൺ പ്രവിശ്യ
Seal
Nickname(s): 
Mahachai (Thai: มหาชัย)
Motto(s): 
เมืองประมง ดงโรงงาน ลานเกษตร เขตประวัติศาสตร์
("City of fisheries. District of factories. Fields of farming. Historical area.")
Map of Thailand highlighting Samut Sakhon province
Map of Thailand highlighting Samut Sakhon province
Countryതായ്ലൻറ്
CapitalMueang Samut Sakhon
ഭരണസമ്പ്രദായം
 • GovernorNarong Rakroi
(since September 2021)
വിസ്തീർണ്ണം
 • ആകെ872 ച.കി.മീ.(337 ച മൈ)
•റാങ്ക്Ranked 73rd
ജനസംഖ്യ
 (2019)[2]
 • ആകെ584,703
 • റാങ്ക്Ranked 44th
 • ജനസാന്ദ്രത662/ച.കി.മീ.(1,710/ച മൈ)
 • സാന്ദ്രതാ റാങ്ക്Ranked 6th
Human Achievement Index
 • HAI (2022)0.6101 "low"
Ranked 74th
GDP
 • Totalbaht 398 billion
(US$13.1 billion) (2019)
സമയമേഖലUTC+7 (ICT)
Postal code
74xxx
Calling code034
ISO കോഡ്TH-74
വെബ്സൈറ്റ്www.samutsakhon.go.th

ഭൂമിശാസ്ത്രം

തിരുത്തുക

ചാവോ ഫ്രായ നദിയുടെ പോഷകനദിയായ താ ചിൻ ക്ലോംഗ് നദി തായ്‌ലൻഡ് ഉൾക്കടലിലേക്ക് പ്രവേശിക്കുന്ന അഴിമുഖത്താണ് സമുത് സഖോൺ സ്ഥിതിചെയ്യുന്നത്. തീരത്ത് കടൽ ഉപ്പ് വിളവെടുക്കാൻ ഉപയോഗിക്കുന്ന ധാരാളം ഉപ്പ് തടങ്ങളുണ്ട്.[7] ഈ പ്രവിശ്യയിലെ മൊത്തം വനമേഖല 42 ചതുരശ്ര കിലോമീറ്റർ (16 ചതുരശ്ര മൈൽ) അല്ലെങ്കിൽ പ്രവിശ്യാ പ്രദേശത്തിൻ്റെ 4.9 ശതമാനം ആണ്.[8]

കാലാവസ്ഥ

തിരുത്തുക

സമുത് സാഖോൺ പ്രവിശ്യയിൽ ഉഷ്ണമേഖലാ സാവന്നാ കാലാവസ്ഥയാണ് (കോപ്പൻ കാലാവസ്ഥാ വർഗ്ഗീകരണ വിഭാഗം Aw) അനുഭവപ്പെടാറുള്ളത്. ശീതകാലം വരണ്ടതും ചൂടുള്ളതുമാണ്. മെയ് വരെയുള്ള കാലത്ത് ഇവിടെ താപനില ഉയരുന്നു. മെയ് മുതൽ ഒക്ടോബർ വരെ നീണ്ടുനിൽക്കുന്ന മൺസൂൺ കാലത്ത് കനത്ത മഴയും പകൽ സമയത്ത് അൽപ്പം തണുത്ത താപനിലയും ഉണ്ടാകുമെങ്കിലും രാത്രികളിൽ ചൂട് തുടരുന്നു. 1981 നും 2010 നും ഇടയിലുള്ള കാലഘട്ടത്തിലെ കാലാവസ്ഥാ വിവരങ്ങൾ: ഏപ്രിൽ, മെയ് മാസങ്ങളിൽ കൂടിയ താപനില 39.7 °C (103.5 °F) യും, ഏറ്റവും കുറഞ്ഞ താപനില ഡിസംബറിൽ 12.0 °C (53.6 °F) യുമായിരുന്നു. ഏപ്രിലിൽ ഏറ്റവും ഉയർന്ന ശരാശരി താപനില 35.4 °C (95.7 °F) ആയിരുന്നപ്പോൾ ഏറ്റവും കുറഞ്ഞ ശരാശരി താപനില ഡിസംബറിൽ 22.0 °C (71.6 °F) ആയിരുന്നു. പ്രവിശ്യയിലെ ശരാശരി വാർഷിക മഴ 1648 മില്ലിമീറ്ററാണ്. മെയ് മാസത്തിൽ 248 മില്ലിമീറ്ററാണ് പരമാവധി പ്രതിദിന മഴ. ശരാശരി മഴയുള്ള ദിവസങ്ങൾ പ്രതിവർഷം ശരാശരി 130 ദിവസങ്ങളാണ്.[9]

ചരിത്രം

തിരുത്തുക

ഈ പ്രദേശത്തിൻ്റെ പ്രാചീന നാമം താ ചിൻ ('ചൈനീസ് പിയർ') എന്നായിരുന്നു എന്നത്, ഇത് ജങ്കുകൾ എന്നറിയപ്പെട്ടിരുന്ന ചൈനീസ് കപ്പലുകൾ അടുത്തിരുന്ന ഒരു വ്യാപാര തുറമുഖമായിരുന്നു എന്ന വസ്തുതയെ സൂചിപ്പിക്കാം.[10] 1548-ൽ സ്ഥാപിക്കപ്പെട്ട സഖോൺ ബുരി നഗരത്തിലൂടെ കനാൽ കുഴിച്ച് അടുത്തുള്ള താ ചിൻ നദിയുമായി ബന്ധിപ്പിക്കുകയും ക്ലോംഗ് മഹാചായ് കനാലിൻറെ പേരിൽ 1704-ൽ മഹാചായി എന്ന് പുനർനാമകരണം ചെയ്യപ്പെടുകയുമുണ്ടായി. മോങ്‌കുട്ട് രാജാവ് ഇതിന് അതിൻ്റെ നിലവിലെ പേര് നൽകി, പക്ഷേ പഴയ പേരായ മഹാചായി ഇപ്പോഴും ചിലപ്പോൾ പ്രദേശവാസികൾ ഉപയോഗിക്കുന്നു.[11]

സാമ്പത്തികവും പരിസ്ഥിതിയും

തിരുത്തുക

മുമ്പ് കാർഷിക-മത്സ്യബന്ധനാധിഷ്‌ഠിത പ്രവിശ്യയായിരുന്ന സമുത് സഖോൺ പ്രവിശ്യയിൽ 2020-ൽ 6,000-ലധികം ഫാക്ടറികളുള്ളവയിൽ മിക്കതും ചെറുതും 50-ൽ താഴെ തൊഴിലാളികൾ മാത്രം ജോലി ചെയ്യുന്നതുമാണ്. ഇവ തായ്‌ലൻഡിലെ മലിനീകരണ നിയന്ത്രണ വകുപ്പിൻ്റെ (പിസിഡി) ശ്രദ്ധ നേടാൻ സാധിക്കാത്തവിധം നന്നേ ചെറുതാണ്. പരിസ്ഥിതിയെ സംരക്ഷിക്കാൻ സഹായിക്കുന്ന പാരിസ്ഥിതിക ഉപകരണങ്ങൾ സ്ഥാപിക്കാൻ ചെറുകിട സ്ഥാപനങ്ങൾക്ക് ബജറ്റ് ഇല്ലാത്തതിനാൽ രാജ്യത്തെ ഏറ്റവും മലിനമായ പ്രവിശ്യകളിലൊന്നാണ് സമുത് സഖോൺ.[12]

മുവെയാങ് ജില്ലയിലെ വ്യാവസായിക മേഖലയിൽ നിന്നുള്ള മണ്ണിൻ്റെയും വെള്ളത്തിൻ്റെയും സാമ്പിളുകളിൽ ഉയർന്ന അളവിൽ ആർസെനിക്, ലെഡ്, കാഡ്മിയം, ക്രോമിയം, സിങ്ക്, ചെമ്പ്, നിക്കൽ എന്നിവ കലർന്നതായി കണ്ടെത്തിയിട്ടുണ്ട്. വ്യാവസായിക പ്രക്രിയകളുടെ ഉപോൽപ്പന്നങ്ങളായ സ്ഥായിയായ ഓർഗാനിക് മലിനീകരണത്തിൻ്റെ (POPS) ഉയർന്ന അളവുകൾ ഫ്രീ-റേഞ്ച് കോഴികളിൽ നിന്നുള്ള മുട്ടകളിൽ ഉണ്ടായിരുന്നു. ഗവേഷകർ പരിശോധിച്ച മുട്ടയിൽ ഒരു കിലോഗ്രാമിന് 84 നാനോഗ്രാം ഡയോക്‌സിനും ഫ്യൂരാനും ഉണ്ടെന്ന് കണ്ടെത്തിയത് യൂറോപ്യൻ യൂണിയൻ നിരീക്ഷിച്ച സുരക്ഷാ പരിധിയേക്കാൾ 33 മടങ്ങ് കൂടുതലാണ്.[13]

ആരോഗ്യം

തിരുത്തുക

പൊതുജനാരോഗ്യ മന്ത്രാലയത്തിൻ്റെ കീഴിലുള്ള സമുത് സഖോൺ പ്രവിശ്യയിലെ പ്രധാന ആശുപത്രിയാണ് സമുത് സഖോൺ ഹോസ്പിറ്റൽ. ക്രതും ബെയ്ൻ ജില്ലയിൽ ക്രതും ബെയ്ൻ ഹോസ്പിറ്റൽ എന്ന പേരിൽ ഒരു ജനറൽ ആശുപത്രിയും മന്ത്രാലയം പ്രവർത്തിപ്പിക്കുന്നു.

തായ്‌ലൻഡ് സ്റ്റേറ്റ് റെയിൽവേയുടെ കീഴിലുള്ള മേക്‌ലോംഗ് റെയിൽവേ കടന്നുപോകുന്ന സമുത് സഖോൺ പ്രവിശ്യയിൽ താ ചിൻ നദിയുടെ കിഴക്കൻ തീരത്തുള്ള മഹാചായ് റെയിൽവേ സ്റ്റേഷനും പടിഞ്ഞാറൻ കരയിലുള്ള ബാൻ ലാം റെയിൽവേ സ്റ്റേഷനും റെയിൽ സേവനം നൽകുന്നു.

  1. Advancing Human Development through the ASEAN Community, Thailand Human Development Report 2014, table 0:Basic Data (PDF) (Report). United Nations Development Programme (UNDP) Thailand. pp. 134–135. ISBN 978-974-680-368-7. Retrieved 17 January 2016, Data has been supplied by Land Development Department, Ministry of Agriculture and Cooperatives, at Wayback Machine.{{cite report}}: CS1 maint: postscript (link)[പ്രവർത്തിക്കാത്ത കണ്ണി]
  2. "สถิติทางการทะเบียน" [Registration statistics]. bora.dopa.go.th. Department of Provincial Administration (DOPA). December 2019. Retrieved 22 September 2020. Download จำนวนประชากร ปี พ.ศ.2562 - Download population year 2019
  3. "ข้อมูลสถิติดัชนีความก้าวหน้าของคน ปี 2565 (PDF)" [Human Achievement Index Databook year 2022 (PDF)]. Office of the National Economic and Social Development Council (NESDC) (in thai). Retrieved 12 March 2024, page 75{{cite web}}: CS1 maint: postscript (link) CS1 maint: unrecognized language (link)
  4. "Gross Regional and Provincial Product, 2019 Edition". <> (in ഇംഗ്ലീഷ്). Office of the National Economic and Social Development Council (NESDC). July 2019. ISSN 1686-0799. Retrieved 22 January 2020.
  5. "ตารางที่ 2 พี้นที่ป่าไม้ แยกรายจังหวัด พ.ศ.2562" [Table 2 Forest area Separate province year 2019]. Royal Forest Department (in Thai). 2019. Retrieved 6 April 2021, information, Forest statistics Year 2019{{cite web}}: CS1 maint: postscript (link) CS1 maint: unrecognized language (link)
  6. "Geographic information". Samut Sakhon province. samutsakhon.go.th. 2014. Archived from the original on 25 August 2018. Retrieved 20 November 2019.
  7. "Geographic information". Samut Sakhon province. samutsakhon.go.th. 2014. Archived from the original on 25 August 2018. Retrieved 20 November 2019.
  8. "ตารางที่ 2 พี้นที่ป่าไม้ แยกรายจังหวัด พ.ศ.2562" [Table 2 Forest area Separate province year 2019]. Royal Forest Department (in Thai). 2019. Retrieved 6 April 2021, information, Forest statistics Year 2019{{cite web}}: CS1 maint: postscript (link) CS1 maint: unrecognized language (link)
  9. "Climatological data for the period 1981–2010". Thai Meteorological Department. 2011. pp. 16–17. Retrieved 24 November 2019, Data are from nearest weather station Bangkok (32 km){{cite web}}: CS1 maint: postscript (link)
  10. "About Samut Sakhon". Tourism Authority of Thailand (TAT). Archived from the original on 22 April 2019. Retrieved 17 May 2019.
  11. "History". Samut Sakhon province. 2014. Archived from the original on 25 August 2018. Retrieved 20 November 2019.
  12. Kongrut, Anchalee (9 February 2020). "Pollution taints seaside community's prosperity". Bangkok Post. Retrieved 10 February 2020.
  13. Kongrut, Anchalee (9 February 2020). "Pollution taints seaside community's prosperity". Bangkok Post. Retrieved 10 February 2020.
"https://ml.wikipedia.org/w/index.php?title=സമുത്_സഖോൺ_പ്രവിശ്യ&oldid=4135143" എന്ന താളിൽനിന്ന് ശേഖരിച്ചത്