സുഫാൻ ബുരി പ്രവിശ്യ തായ്‌ലൻഡിൻ്റെ മധ്യമേഖലയിൽ സ്ഥിതി ചെയ്യുന്ന, രാജ്യത്തെ 76 പ്രവിശ്യകളിൽ (จังหวัด, changwat) ഒന്നാണ്. ഈ പ്രവിശ്യ ഒന്നാം തലത്തിലുള്ള ഭരണവിഭാഗം കയ്യാളുന്നു. അയൽ പ്രവിശ്യകൾ (വടക്കുനിന്ന് ഘടികാരദിശയിൽ) ഉതൈ താനി, ചായ് നാറ്റ്, സിങ് ബുരി, ആങ് തോങ്, ഫ്രാ നഖോൺ സി അയുത്തായ, നഖോൺ പാതോം, കാഞ്ചനബുരി എന്നിവയാണ്. 2018 ലെ കണക്കനുസരിച്ച് ഏകദേശം 848,700 ജനസംഖ്യയുണ്ടായിരുന്ന ഈ പ്രവിശ്യ, രാജ്യത്തെ ജനസംഖ്യയുടെ 1.28 ശതമാനത്തെ പ്രതിനിധീകരിക്കുന്നു.[5]

Suphan Buri

สุพรรณบุรี
(clockwise from top left) Don Chedi Memorial, Wat Pa Lelai Worawihan, Buddhist heaven and hell park at Wat Phai Rong Wua, Chinese village replica at the Dragon Descendants Museum, Phu Toei National Park, Giant Dragon Statue of Dragon Descendants Museum near the Suphan Buri Tutelary Shrine
പതാക Suphan Buri
Flag
Official seal of Suphan Buri
Seal
Nickname(s): 
Suphan
Motto(s): 
สุพรรณบุรี เมืองยุทธหัตถี วรรณคดีขึ้นชื่อ เลื่องลือพระเครื่อง รุ่งเรืองเกษตรกรรม สูงล้ำประวัติศาสตร์ แหล่งปราชญ์ศิลปิน ภาษาถิ่นชวนฟัง
("Suphan Buri. City of the elephant battle. Famed literature. Renowned amulets. Prosperous agriculture. Amazing history. Home of scholars and artists. Listen to the local language.")
Map of Thailand highlighting Suphan Buri province
Map of Thailand highlighting Suphan Buri province
CountryThailand
CapitalSuphan Buri
ഭരണസമ്പ്രദായം
 • GovernorNatthapat Suwanprateep (since October 2020)
വിസ്തീർണ്ണം
 • ആകെ5,358 ച.കി.മീ.(2,069 ച മൈ)
•റാങ്ക്Ranked 39th
ജനസംഖ്യ
 (2018)[2]
 • ആകെ848,720
 • റാങ്ക്Ranked 29th
 • ജനസാന്ദ്രത158/ച.കി.മീ.(410/ച മൈ)
 • സാന്ദ്രതാ റാങ്ക്Ranked 24th
Human Achievement Index
 • HAI (2022)0.6599 "high"
Ranked 12th
GDP
 • Totalbaht 87 billion
(US$3.0 billion) (2019)
സമയമേഖലUTC+7 (ICT)
Postal code
72xxx
Calling code035
ISO കോഡ്TH-72
വെബ്സൈറ്റ്www.suphanburi.go.th

ഭൂമിശാസ്ത്രം

തിരുത്തുക

ഭൂരിഭാഗവും താഴ്ന്ന നദീതടങ്ങളായ പ്രവിശ്യയുടെ ഭൂപ്രദേശങ്ങിൽ വടക്കും പടിഞ്ഞാറും സ്ഥിതിചെയ്യുന്ന ചെറിയ പർവതനിരകളും ഉൾപ്പെടുന്നു. താ ചിൻ നദിയുടെ അല്ലെങ്കിൽ സുഫൻ ബുരി നദിയുടെ വളരെ താഴ്ന്ന സമതലമുള്ള തെക്കുകിഴക്കൻ ഭാഗം നെൽകൃഷി ചെയ്യുന്ന പ്രദേശമാണ്. താ ചിൻ അഥവാ സുഫാൻ ബുരി നദിയുടെ വളരെ താഴ്ന്ന സമതലമുള്ള തെക്കുകിഴക്കൻ ഭാഗം കൂടുതലായി നെൽകൃഷി ചെയ്യുന്ന പ്രദേശമാണ്. പ്രവിശ്യയുടെ ആകെ വിസ്തീർണ്ണം 5,358 ചതുരശ്ര കിലോമീറ്റർ (2,069 ചതുരശ്ര മൈൽ) ആണ്. മൊത്തം വനമേഖല 631 ചതുരശ്ര കിലോമീറ്റർ (244 ചതുരശ്ര മൈൽ) അല്ലെങ്കിൽ പ്രവിശ്യാ പ്രദേശത്തിൻ്റെ 11.7 ശതമാനം ആണ്.[6] സുഫാൻ ബുരി പ്രവിശ്യയുടെ അയൽ പ്രവിശ്യകളിൽ വടക്ക് ഉതൈ താനി, ചായ് നാറ്റ്, കിഴക്ക് സിങ് ബുരി, ആങ് തോങ്, അയുത്തായ, തെക്ക് നഖോൺ ഫാത്തം, പടിഞ്ഞാറ് കാഞ്ചനബുരി എന്നിവ ഉൾപ്പെടുന്നു. ഈ പ്രവിശ്യയിലെ ഏകദേശം 317 ചതുരശ്ര കിലോമീറ്റർ (122 ചതുരശ്ര മൈൽ) വിസ്തീർണ്ണമുള്ള ഏക ദേശീയോദ്യാനമായ ഫു ടോയ് ദേശീയോദ്യാനം ഇത് മറ്റ് എട്ട് ദേശീയോദ്യാനങ്ങളുമായി ചേർത്ത് തായ്‌ലൻഡിൻ്റെ സംരക്ഷിത പ്രദേശങ്ങളുടെ മേഖല 3 (ബാൻ പോംഗ്) രൂപീകരിക്കപ്പെട്ടിരിക്കുന്നു.[7]:86

കാലാവസ്ഥ

തിരുത്തുക

വേനൽക്കാലത്ത്, തെക്കുകിഴക്കൻ മൺസൂൺ, ഫെബ്രുവരി മുതൽ മെയ് പകുതി വരെ ദക്ഷിണ ചൈനാക്കടലിനാൽ സ്വാധീനിക്കപ്പെടുന്നതുകൊണ്ട് കാലാവസ്ഥ പൊതുവെ ചൂടും ഈർപ്പവുമുള്ളതുമാക്കുന്നു. മഴക്കാലത്ത്, ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്നുള്ള തെക്കുപടിഞ്ഞാറൻ മൺസൂൺ മെയ് മുതൽ ഒക്ടോബർ പകുതി വരെ വീശുന്നത് കാലാവസ്ഥ പൊതുവേ ഈർപ്പമുള്ളതും പൊതുവെ മഴയുള്ളതുമാക്കുന്നു. ശൈത്യകാലത്ത്, ഒക്‌ടോബർ മുതൽ ഫെബ്രുവരി പകുതി വരെ വീശുന്ന വടക്കുകിഴക്കൻ മൺസൂണിൻറെ സ്വാധീനം കാലാവസ്ഥയെ തണുപ്പിക്കാൻ കാരണമാകുന്നു. മെയ് മാസത്തിലെ ഏറ്റവും ഉയർന്ന താപനില 39.3 °C (102.7 °F) ആണ്, ഏറ്റവും കുറഞ്ഞ താപനില ഡിസംബറിൽ 15.7 °C (60.3 °F) ആണ്.

ചരിത്രം

തിരുത്തുക

പ്രാചീന ബുദ്ധമത ഗ്രന്ഥങ്ങളിൽ പരാമർശിക്കപ്പെടുന്ന ഐതിഹാസിക സുവർണഭൂമിയുടെ സ്ഥലമാണ് സുഫാൻ ബുരി.[8] എന്നിരുന്നാലും, ആദ്യമായി സ്ഥിരീകരിച്ച ചരിത്രപരമായ വാസസ്ഥലം ദ്വാരാവതി കാലഘട്ടത്തിലാണ്. അക്കാലത്ത് ഈ നഗരം മുവാങ് തവാരവാദി സി സുഫന്നഭൂമി ('സുവർണഭൂമിയിലെ ദ്വാരവതി നഗരം') എന്നറിയപ്പെട്ടിരുന്നു.[9] അതിൻ്റെ സ്ഥാപനം നടന്നത് സി. 877–882 കാലഘട്ടത്തിലാണ്.അങ്കോറിയൻ രാജാവായിരുന്ന ജയവർമൻ ഏഴാമൻ്റെ കാലഘട്ടത്തിൽ, സുവർണപുരയുടെ പേര് പരാമർശിക്കുന്ന പ്രസാത് ഫ്രാ ഖാൻ (จารึกปราสาทพระขรรค์) എന്ന ശിലാലിഖിതം നിർമ്മിക്കപ്പെട്ടു.[10] പിന്നീട് യു തോങ് എന്ന് വിളിക്കപ്പെട്ട ഇത് ഒരിക്കൽ അയുത്തയ രാജ്യത്തിൻ്റെ സ്ഥാപകനായിരുന്മന പ്രിൻസ് യു തോങ് രാജകുമാരൻറെ സ്വദേശ നഗരമായിരുന്നുവെന്ന് വിശ്വസിക്കപ്പെട്ടു. ഖുൻ ലുവാങ് ഫാ എൻഗുവ രാജാവാണ് ഇതിന് നിലവിലെ പേര് നൽകിയത്. ഒരു അതിർത്തി നഗരമായിരുന്ന സുഫാൻ ബുരി, അയൽരാജ്യമായ ബർമയുമായി നിരവധി യുദ്ധങ്ങൾ നടന്ന സ്ഥലമായിരുന്നു. സുഫാൻ ബുരി ആളുകൾ അയുത്തായ കാലത്ത് സംസാരിച്ച രൂപമാണെന്ന് വിശ്വസിക്കപ്പെടുന്ന ഒരു വ്യതിരിക്ത മദ്ധ്യ തായ് ഭാഷയാണ് സംസാരിക്കുന്നത്.

സാമ്പത്തികം

തിരുത്തുക

തായ്‌ലൻഡിലെ ഏറ്റവും വലിയ വാട്ടർ ചെസ്റ്റ്‌നട്ട് (തായ്: ลูกแห้ว, RTGS: luk haeo) ഉത്പാദക പ്രവിശ്യയാണ് ഇത്. പ്രധാനമായും പ്രവിശ്യയിലെ മുവാങ് സുഫാൻ ബുരി, സാം ചക്ക് ജില്ലകളിലാണ് ഇത് വളരുന്നത്.

ചിഹ്നങ്ങൾ

തിരുത്തുക

1592-ൽ മഹാനായ നരേസുവാൻ രാജാവും ബർമ്മയിലെ കിരീടാവകാശിയും തമ്മിൽ സുഫാൻ ബുരിയിൽവച്ചു നടന്ന ആനയുദ്ധം പ്രവിശ്യാ മുദ്രയിൽ കാണിച്ചിരിക്കുന്നു.

ആരോഗ്യം

തിരുത്തുക

പൊതുജനാരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ചാവോ ഫ്രായ യോമ്മാരത് ആശുപത്രിയാണ് സുഫാൻ ബുരി പ്രവിശ്യയിലെ പ്രധാന ആശുപത്രി.

റെയിൽവേ

തിരുത്തുക

തായ്‌ലൻറ് സ്റ്റേറ്റ് റെയിൽവേയുടെ ഒരു ശാഖയായ 157 കിലോമീറ്റർ (98 മൈൽ) നീളമുള്ള തെക്കൻ പാത ഔദ്യോഗികമായി അവസാനിക്കുന്നത് പ്രവിശ്യയിലെ സുഫാൻ ബുരി റെയിൽവേ സ്റ്റേഷനിലാണ്. ബാൻ പോങ്ങിനടുത്തുള്ള നോങ് പ്ലാഡുക്ക് ജംഗ്ഷനിൽ ഈ ബ്രാഞ്ച് പ്രധാന റെയിൽപ്പാതയുമായി ചേരുന്നു.

സുഫാൻ ബുരിയിലൂടെ കടന്നുപോകുന്ന റൂട്ട് 340, വടക്ക് ചായ് നാറ്റിലേക്കും തെക്ക് ബാംഗ് ബുവാ തോങ്ങിലേക്കും നയിക്കുന്നു. റൂട്ട് 321 പടിഞ്ഞാറോട്ടും പിന്നീട് തെക്ക് നഖോൺ പാത്തോമിലേക്കും നയിക്കുന്നു. റൂട്ട് 329 എന്ന പാത കിഴക്കോട്ട് ബാംഗ് പഹാനിലേക്ക് നയിക്കുന്നു. മറ്റൊരു പാതയായ റൂട്ട് 3195 വടക്ക്-കിഴക്ക് ആങ് തോങ്ങിലേക്ക് നയിക്കുന്നു.

  1. Advancing Human Development through the ASEAN Community, Thailand Human Development Report 2014, table 0:Basic Data (PDF) (Report). United Nations Development Programme (UNDP) Thailand. pp. 134–135. ISBN 978-974-680-368-7. Retrieved 17 January 2016, Data has been supplied by Land Development Department, Ministry of Agriculture and Cooperatives, at Wayback Machine.{{cite report}}: CS1 maint: postscript (link)[പ്രവർത്തിക്കാത്ത കണ്ണി]
  2. "รายงานสถิติจำนวนประชากรและบ้านประจำปี พ.ศ.2561" [Statistics, population and house statistics for the year 2018]. Registration Office Department of the Interior, Ministry of the Interior (in തായ്). 31 December 2018. Archived from the original on 2019-06-14. Retrieved 20 June 2019.
  3. "ข้อมูลสถิติดัชนีความก้าวหน้าของคน ปี 2565 (PDF)" [Human Achievement Index Databook year 2022 (PDF)]. Office of the National Economic and Social Development Council (NESDC) (in thai). Retrieved 12 March 2024, page 80{{cite web}}: CS1 maint: postscript (link) CS1 maint: unrecognized language (link)
  4. "Gross Regional and Provincial Product, 2019 Edition". <> (in ഇംഗ്ലീഷ്). Office of the National Economic and Social Development Council (NESDC). July 2019. ISSN 1686-0799. Retrieved 22 January 2020.
  5. "Population of the entire kingdom, following the evidence from the population registration on the 31st of December 2019" (PDF). Royal Thai Government Gazette. 30 January 2020. Archived from the original (PDF) on February 16, 2020. Retrieved 12 June 2020.
  6. "ตารางที่ 2 พี้นที่ป่าไม้ แยกรายจังหวัด พ.ศ.2562" [Table 2 Forest area Separate province year 2019]. Royal Forest Department (in Thai). 2019. Retrieved 6 April 2021, information, Forest statistics Year 2019{{cite web}}: CS1 maint: postscript (link) CS1 maint: unrecognized language (link)
  7. "ข้อมูลพื้นที่อุทยานแห่งชาติ ที่ประกาศในราชกิจจานุบกษา 133 แห่ง" [National Park Area Information published in the 133 Government Gazettes]. Department of National Parks, Wildlife and Plant Conservation (in Thai). December 2020. Retrieved 1 November 2022.{{cite web}}: CS1 maint: unrecognized language (link)[പ്രവർത്തിക്കാത്ത കണ്ണി]
  8. The Siam Society: Miscellaneous Articles Written for the JSS by His Late Highness Prince Damrong. The Siam Society, Bangkok, B.E. 2505 (1962). William J. Gedney, "A Possible Early Thai Route to the Sea", Journal of the Siam Society, Volume 76, 1988, pp.12-16.[1] Archived 2016-12-30 at the Wayback Machine.
  9. Manit Vallibhotama, "Muang U-Thong", Muang Boran Journal, Volume 14, no.1, January–March 1988, pp.29-44. Warunee Osatharom, Muang Suphan Through Changing Periods, Bangkok, Thammasat University Press, 2004.
  10. เข้าใจถิ่นเข้าใจเที่ยว สุพรรณบุรี, การท่องเที่ยวแหงประเทศไทย, 2547, p.7 ISBN 978-974-7177-14-5 or Appriciate the Locality, Travel Knowaladgableably, Suphan Buri Tourism Authority of Thailand, 2000, p.7 ISBN 978-974-7177-45-9; * Wārunī ʻŌsathārom. Mư̄ang Suphan bon sēnthāng kan̄plīanplǣng thāng prawattisāt Phutthasattawat thī 8 - ton Phutthasattawat thī 25 (History, development, and geography of the ancient city of Suphan Buri Province, Central Thailand, 8th-25th B.E.), Samnakphim Mahāwitthayālai Thammasāt, Krung Thēp, 2547.
"https://ml.wikipedia.org/w/index.php?title=സുഫാൻ_ബുരി_പ്രവിശ്യ&oldid=4138753" എന്ന താളിൽനിന്ന് ശേഖരിച്ചത്