നാഖ്ചിവൻ സ്വയംഭരണ റിപ്പബ്ലിക്

(നഖിചേവൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നാഖ്ചിവൻ ഓട്ടോണമസ് റിപ്പബ്ലിക് (Azerbaijani: Naxçıvan Muxtar Respublikası) റിപ്പബ്ലിക് ഓഫ് അസർബൈജാനിന്റെ ഭാഗമായതും പക്ഷേ അസർബൈജാനുമായി നേരിട്ട് ബന്ധമില്ലാത്തതുമായ സമുദ്രതീരമില്ലാത്ത ഒരു പ്രദേശമാണ് (എക്സ്ക്ലേവ്). ഈ പ്രദേശത്തിന്റെ വിസ്തീർണ്ണം 5,500[1] ചതുരശ്രകിലോമീറ്റർ ആണ്. ജനസംഖ്യ 410,000 ആണ്. കിഴക്കും വടക്കും അർമേനിയ (അതിർത്തിയുടെ നീളം 221 കിലോമീറ്റർ), കിഴക്ക്, തെക്കും പടിഞ്ഞാറും ഇറാൻ (179 കിലോമീറ്റർ) വടക്കുപടിഞ്ഞാറ് തുർക്കി (15 കിലോമീറ്റർ മാത്രം) എന്നീ രാജ്യങ്ങളാണ് നാഖ്ചിവന്റെ അതിർത്തി രാജ്യങ്ങൾ. നഖിചേവൻ. അസർബയ്ജാൻ അതിരുകൾക്കകത്ത് കിടക്കുന്ന ആർമീനിയൻ മുസ്ലിം ഭൂരിപക്ഷ മേഖലയായ നഗോർണോ-കാരബാഖിൽ നിന്ന് വ്യത്യസ്തമായി അസർബയ്ജാന്റെ അതിർത്തിക്ക് പുറത്ത് കിടക്കുന്ന അസർബയ്ജാനി ഭൂരിപക്ഷമേഖലയാണ് നാഖ്ചിവൻ. അസർബയ്ജാനിൽ നിന്ന് അർമീനിയ കടന്നു വേണം നാഖ്ചിവനിൽ എത്താൻ.

നാഖ്ചിവൻ ഓട്ടോണമസ് റിപ്പബ്ലിക് ഓട്ടോണമസ് റിപ്പബ്ലിക്

Naxçıvan Muxtar Respublikası
Flag of നാഖ്ചിവൻ
Flag
മുദ്ര of നാഖ്ചിവൻ
മുദ്ര
ദക്ഷിണ കോക്കസസിലെ നാഖ്ചിവന്റെ സ്ഥാനം.
ദക്ഷിണ കോക്കസസിലെ നാഖ്ചിവന്റെ സ്ഥാനം.
തലസ്ഥാനംനാഖ്ചിവൻ
വലിയ നഗരംതലസ്ഥാനം
ഔദ്യോഗിക ഭാഷകൾഅസർബൈജാനി
ഭരണസമ്പ്രദായംസ്വയംഭരണാവകാശമുള്ള റിപ്പബ്ലിക്
• Parliamentary Chairman
വാലിഫ് ടാലിബോവ്
നിയമനിർമ്മാണസഭസുപ്രീം അസംബ്ലി
സ്വയംഭരണാവകാശം
• നാഖ്ചിവൻ എ.എസ്.എസ്.ആർ. സ്ഥാപിച്ചത്

1924 ഫെബ്രുവരി 9
• Nakhchivan
സ്വയംഭരണാധികാരമുള്ള റിപ്പബ്ലിക്

1990 നവംബർ 17
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
5,500 കി.m2 (2,100 ച മൈ)
•  ജലം (%)
negligible
ജനസംഖ്യ
• 2011 estimate
414,900[1]
•  ജനസാന്ദ്രത
77/കിമീ2 (199.4/ച മൈ)
എച്ച്.ഡി.ഐ. (2010)Steady 0.793[2]
high
നാണയവ്യവസ്ഥഅസർബൈജാനി മാനത് (എ.ഇസെഡ്.എൻ.)
സമയമേഖലUTC+4 (ഇ.ഇ.ടി.)
• Summer (DST)
UTC+5 (ഇ.ഇ.എസ്.ടി.)

പതിനാറാം നൂറ്റാണ്ടിൽ നാഖ്ചിവൻ പേർഷ്യയിലെ സഫാവിദ് രാജവംശത്തിന്റെ ഭാഗമായി. 1828-ൽ അവസാന റൂസോ പേർഷ്യൻ യുദ്ധത്തിനും തുർക്ക്‌മാഞ്ചി ഉടമ്പടിക്കും ശേഷം നാഖ്ചിവൻ ഖാനേറ്റ് റഷ്യൻ സാമ്രാജ്യത്തിന്റെ കൈവശമെത്തി. 1917-ലെ ഫെബ്രുവരി വിപ്ലവത്തിനുശേഷം നാഖ്ചിവനും ചുറ്റുമുള്ള പ്രദേശങ്ങളും റഷ്യയുടെ താൽക്കാലിക ഭരണകൂടത്തിന്റെ പ്രത്യേക ട്രാൻസ് കോക്കേഷ്യൻ കമ്മിറ്റിയുടെ ഭരണത്തിൻ കീഴിലും പിന്നീട് അൽപ്പകാലം മാത്രം നിലവിലുണ്ടായിരുന്ന ട്രാൻസ്‌കോക്കേഷ്യൻ ഡെമോക്രാറ്റിക് ഫെഡറേ‌റ്റീവ് റിപ്പബ്ലിക്കിനും കീഴിലായിരുന്നു. 1918 മേയ് മാസത്തിൽ ടി.ഡി.എഫ്.ആർ. പിരിച്ചുവിട്ടപ്പോൾ നാഖ്ചിവൻ, നഗോർണോ കാരബാക്ക്, സെൻഗേസൂർ (ഇപ്പോൾ അർമേനിയയിൽ സ്യൂനിക് പ്രവിശ്യ), ക്വസാക്ക് എന്നിവയുടെ മേലുള്ള അധികാരത്തെപ്പറ്റി ഹ്രസ്വകാലം മാത്രം നിലവിലുണ്ടായിരുന്ന ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് അർമേനിയ (ഡി.ആർ.എ.), അസർബൈജാൻ ഡെമോക്രാറ്റിക് റിപ്പബ്ലിക് (എ.ഡി.ആർ.) തമ്മിൽ മത്സരമുണ്ടായിരുന്നു. 1918 ജൂണിൽ ഈ പ്രദേശം ഓട്ടോമാൻ അധിനിവേശത്തിൻ കീഴിലായി. മുദ്രോസ് വെടിനിർത്തലിന്റെ കരാറനുസരിച്ച് ഒന്നാം ലോകമഹായുദ്ധത്തിന്റെ അവസാനത്തോടെ ഓട്ടോമാനുകൾ ഈ പ്രദേശത്തുനിന്ന് പിന്മാറാനും ബ്രിട്ടീഷുകാരെ ഇവിടെ അധിനിവേശം നടത്താൻ അനുവദിക്കാനും തീരുമാനിച്ചു. 1920 ജൂലൈയിൽ സോവിയറ്റ് യൂണിയൻ ഈ പ്രദേശം പിടിച്ചെടുക്കുകയും ജൂലൈ 28-ന് അസർബൈജാൻ സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിനോട് "അടുത്ത ബന്ധമുള്ള" നാഖ്ചിവൻ ഓട്ടോണമസ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക് നിലവിൽ വന്നതായി പ്രഖ്യാപിക്കുകയും ചെയ്തു. ഇതോപ്പ്ടെ സോവിയറ്റ് ഭരണം ആരംഭിച്ചു. 1990 ജനുവരിയിൽ നാഖ്ചിവൻ യു.എസ്.എസ്.ആറിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. അസർബൈജാനിലെ ദേശീയതാപ്രസ്ഥാനം അടിച്ചമർത്തുന്നതിൽ പ്രതിഷേധിച്ചായിരുന്നു ഇത്. ഒരു വർഷത്തിനകം റിപ്പബ്ലിക് ഓഫ് അസർബൈജാനിന് സ്വാതന്ത്ര്യം ലഭിച്ചതോടെ അതിനുള്ളിൽ നാഖ്ചിവൻ ഓട്ടോണമസ് റിപ്പബ്ലിക് നിലവിൽ വന്നു.

അസർബൈജാന്റെ ഭാഗമാണെങ്കിലും സ്വയം ഭരണാധികാരമുള്ള പ്രദേശമാണിത്. ഇവിടുത്തെ തിരഞ്ഞെടുത്ത നിയമനിർമ്മാണസഭയാണ് ഭരണം നടത്തുന്നത്. അർമേനിയയും അസർബൈജാനും തമ്മിലുള്ള യുദ്ധത്തിന്റെ ഫലം ഇപ്പോഴും ഈ പ്രദേശം അനുഭവിക്കുന്നുണ്ട്. ഈ പ്രദേശത്തിന്റെ കാർകി എൻക്ലേവ് അതിനുശേഷം അർമേനിയയുടെ അധിനിവേശത്തിലാണ്. ഭരണതലസ്ഥാനം നാഖ്ചിവൻ നഗരമാണ്. വാസിഫ് ടാലിബോവ് എന്നയാളാണ് 1995 മുതൽ നാഖ്ചിവൻ ഓട്ടോണമസ് റിപ്പബ്ലിക്കിന്റെ നേതാവ്.[3]

  1. 1.0 1.1 Official portal of Nakhchivan Autonomous Republic :Nakhchivan Autonomous Republic
  2. Naxçıvan Muxtar Respublikası Nazirlər Kabinetinin 2012 Fevral Raportu
  3. Hans-Joachim Hoppe: Nachitschewan – Vorposten Aserbaidschans (Nakhchivan – outpost of Azerbaijan), in "Eurasisches Magazin" (in German), August 2, 2011 Archived 2011-08-10 at the Wayback Machine.

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക

39°20′N 45°30′E / 39.333°N 45.500°E / 39.333; 45.500