തുർക്ക്മെൻചായ് ഉടമ്പടി
തുർക്ക്മെൻചായ് ഉടമ്പടി (പേർഷ്യൻ ഭാഷ: عهدنامه ترکمنچای; റഷ്യൻ ഭാഷ: Туркманчайский договор) റുസ്സോ-പേർഷ്യൻ യുദ്ധം അവസാനിപ്പിച്ചതിനേത്തുടർന്ന് (1826 ൽ) ഖ്വജർ ഇറാനും റഷ്യൻ സാമ്രാജ്യവും തമ്മിൽ ഒപ്പുവച്ച ഒരു ഉടമ്പടിയായിരുന്നു. ഖ്വജർ ഇറാനും റഷ്യൻ സാമ്രാജ്യവും തമ്മിൽ ഒപ്പുവച്ച ഉടമ്പടികളുടെ പരമ്പരയിലെ രണ്ടാമത്തേതായിരുന്ന ഈ ഉടമ്പടി പ്രകാരം (ആദ്യത്തേത് ഗുലിസ്ഥാൻ ഉടമ്പടിയും അവസാനത്തേത് അഖാൽ ഉടമ്പടിയുമാണ്) മുമ്പ് ഇറാന്റെ ഭാഗമായിരുന്ന പ്രദേശങ്ങളിലെ റഷ്യൻ സ്വാധീനം അംഗീകരിക്കാനോ ഈ പ്രദേശങ്ങൾ റഷ്യയ്ക്കു മുന്നിൽ അടിയറ വയ്ക്കാനോ പേർഷ്യൻ സാമ്രാജ്യം ഇതോടെ നിർബന്ധിതമായി.[1][2]
തുർക്ക്മെൻചായ് ഉടമ്പടി | |
---|---|
Treaty of Peace between Imperial Russia and the Persian Empire | |
Effective | 22 February 1828 |
Signatories | * Ivan Paskievich |
1828 ഫെബ്രുവരി 10-ന് ഇറാനിലെ ടോർക്കമാഞ്ചേയിൽ വെച്ചാണ് ഈ കരാർ ഒപ്പിട്ടത്. ഇത് എറിവാൻ ഖാനേറ്റ്, നഖ്‌ചിവാൻ ഖാനേറ്റ്, താലിഷ് ഖാനേറ്റിന്റെ ബാക്കി ഭാഗം എന്നിവ ഉൾപ്പെടെയുള്ള തെക്കൻ കോക്കസസിലെ നിരവധി പ്രദേശങ്ങളുടെ പൂർണ്ണ നിയന്ത്രണം റഷ്യയ്ക്ക് വിട്ടുകൊടുക്കാൻ പേർഷ്യയെ നിർബന്ധിതമാക്കി. ഉടമ്പടിപ്രകാരം റഷ്യയും പേർഷ്യയും തമ്മിലുള്ള ഒരു പുതിയ അതിർത്തിയായി അറാസ് നദി തീരുമാനിക്കപ്പെട്ടു. ഈ പ്രദേശങ്ങൾ ഇപ്പോൾ അർമേനിയ, അസർബൈജാന്റെ തെക്ക്, നഖ്‌ചിവാൻ, ഇഗ്ഡിർ പ്രവിശ്യ (ഇപ്പോൾ തുർക്കിയുടെ ഭാഗം) എന്നിവിടങ്ങളിലാണ് സ്ഥിതിചെയ്യുന്നത്.
പേർഷ്യൻ സാമ്രാജ്യത്തിനുവേണ്ടി കിരീടാവകാശി അബ്ബാസ് മിർസയും ഷാ ഫത്ത് അലിയുടെ ചാൻസലർ അല്ലാ-യാർ ഖാൻ അസഫ് അൽ-ദൗളയും (ഖജർ രാജവംശത്തിന്റെ) റഷ്യയ്ക്കുവേണ്ടി ജനറൽ ഇവാൻ പാസ്കിയേവിച്ചും ഈ ഉടമ്പടിയിൽ ഒപ്പുവച്ചു. 1813-ലെ ഗുലിസ്ഥാൻ ഉടമ്പടിക്ക് സമാനമായി, റഷ്യൻ സൈനിക വിജയത്തെത്തുടർന്നാണ് പേർഷ്യയ്ക്കുമേൽ ഈ ഉടമ്പടി അടിച്ചേൽപ്പിക്കപ്പെട്ടത്. ഉടമ്പടി ഒപ്പുവെച്ചില്ലെങ്കിൽ അഞ്ച് ദിവസത്തിനകം ടെഹ്‌റാൻ പിടിച്ചെടുക്കുമെന്ന് പാസ്കിവിച്ച് പേർഷ്യയെ ഭീഷണിപ്പെടുത്തിയിരുന്നു.[3]
ഈ ഉടമ്പടിയും 1813-ലെ ഗുലിസ്ഥാൻ ഉടമ്പടിയേയും പിന്തുടർന്ന്, റഷ്യ ഇന്നത്തെ ദാഗസ്താൻ, കിഴക്കൻ ജോർജിയ, അസർബൈജാൻ, അർമേനിയ എന്നിങ്ങനെയുള്ള എല്ലാ കോക്കസസ് പ്രദേശങ്ങളും ഖ്വജർ ഇറാനിൽ നിന്ന് പിടിച്ചെടുക്കുകയും അവയെല്ലാം നൂറ്റാണ്ടുകളായി റഷ്യയുടെ ഭാഗമായി തുടരുകയും ചെയ്തു.[4] ഇന്നത്തെ രാജ്യങ്ങളായ ജോർജിയ, അസർബൈജാൻ, അർമേനിയ, നോർത്ത് കൊക്കേഷ്യൻ റിപ്പബ്ലിക് ഓഫ് ദാഗിസ്താൻ എന്നിവയുടെ പ്രദേശങ്ങൾ ഉൾപ്പെടെ അറാസ് നദിയുടെ വടക്ക് ഭാഗത്തെ പ്രദേശങ്ങൾ 19- നൂറ്റാണ്ടിൽ റഷ്യയുടെ അധീനതയിലാകുന്നതുവരെയുള്ള കാലത്ത് ഇറാനിയൻ പ്രദേശങ്ങൾ ആയിരുന്നു.[5][6][7][8][9][10]
ഈ രണ്ട് ഉടമ്പടികളേത്തുടർന്ന്, മുൻകാല ഇറാനിയൻ പ്രദേശങ്ങൾ ആദ്യം റഷ്യൻ സാമ്രാജ്യത്തിന്റെ വരുതിയിലും പിന്നീട് ഏകദേശം 180 വർഷത്തോളം സോവിയറ്റ് നിയന്ത്രണത്തിലും വരുകയും ദാഗസ്താൻ ഇന്നും റഷ്യൻ ഫെഡറേഷനിൽത്തന്നെ ഒരു ഘടക റിപ്പബ്ലിക്കായി തുടരുകയും ചെയ്യുന്നു. ഗുലിസ്ഥാൻ, തുർക്ക്മെൻചായ് ഉടമ്പടികൾ പ്രകാരം റഷ്യയിലേയ്ക്ക് വന്നുചേർന്ന ഭൂരിഭാഗം പ്രദേശങ്ങളും ഉൾക്കൊള്ളുന്ന മൂന്ന് വ്യത്യസ്ത രാജ്യങ്ങളായ ജോർജിയ, അസർബൈജാൻ, അർമേനിയ എന്നിവ പിന്നീട് 1991-ൽ സോവിയറ്റ് യൂണിയന്റെ പിരിച്ചുവിടലിനെത്തുടർന്ന് സ്വാതന്ത്ര്യം നേടി.
റഷ്യൻ എംബസിയിലെ കൂട്ടക്കൊല
തിരുത്തുകയുദ്ധാനന്തരം തുർക്ക്മെൻചായ് ഉടമ്പടി ഒപ്പുവച്ചതിനുശേഷം പേർഷ്യയിൽ റഷ്യൻ വിരുദ്ധ വികാരം ശക്തമായിരുന്നു. 1829 ഫെബ്രുവരി 11 ന്, പ്രകോപിതരായ ഒരുകൂട്ടം ജനങ്ങൾ ടെഹ്‌റാനിലെ റഷ്യൻ എംബസിയിൽ അതിക്രമിച്ചുകയറുകയും അതിനകത്തുള്ള മിക്കവാറും എല്ലാവരെയും കൂട്ടക്കൊല നടത്തുകയും ചെയ്തു. കൂട്ടക്കൊലയിൽ കൊല്ലപ്പെട്ടവരിൽ പേർഷ്യയിൽ പുതുതായി നിയമിതനായ അംബാസഡറും പ്രശസ്ത റഷ്യൻ നാടകകൃത്തുമായിരുന്ന അലക്സാണ്ടർ ഗ്രിബോയ്ഡോവും ഉൾപ്പെടുന്നു. ഉടമ്പടിയുടെ നിബന്ധനകൾ ചർച്ച ചെയ്യുന്നതിൽ ഗ്രിബോഡോവ് ഒരു സജീവ പങ്ക് വഹിച്ചിരുന്നു.[11]
അവലംബം
തിരുത്തുക- ↑ Baddeley, John (1908). The Russian Conquest of the Caucasus. London: Longman, Green and Co. p. 90.
- ↑ Adle, Chahryar (2005). History of Civilizations of Central Asia: Towards the contemporary period: from the mid-nineteenth to the end of the twentieth century. UNESCO. pp. 470–477.
- ↑ Zirisnky, M. “Reza Shah’s abrogation of capitulation, 1927-1928” in The Making of Modern Iran: State and Society Under Riza Shah 1921-1941. Stephanie Cronin (ed.) London: Routledge, 2003, p. 81: “The context of this regime capitulations, of course, is that by the end of the reign of Fath Ali Shah (1798-1834), Iran could no longer defend its independence against the west.... For Iran this was a time of weakness, humiliation and soul-searching as Iranians sought to assert their dignity against overwhelming pressure from the expansionist west".
- ↑ Fisher et al. 1991, പുറങ്ങൾ. 329–330.
- ↑ Swietochowski, Tadeusz (1995). Russia and Azerbaijan: A Borderland in Transition. Columbia University Press. pp. 69, 133. ISBN 978-0-231-07068-3.
- ↑ L. Batalden, Sandra (1997). The newly independent states of Eurasia: handbook of former Soviet republics. Greenwood Publishing Group. p. 98. ISBN 978-0-89774-940-4.
- ↑ E. Ebel, Robert, Menon, Rajan (2000). Energy and conflict in Central Asia and the Caucasus. Rowman & Littlefield. p. 181. ISBN 978-0-7425-0063-1.
{{cite book}}
: CS1 maint: multiple names: authors list (link) - ↑ Andreeva, Elena (2010). Russia and Iran in the great game: travelogues and orientalism (reprint ed.). Taylor & Francis. p. 6. ISBN 978-0-415-78153-4.
- ↑ Çiçek, Kemal, Kuran, Ercüment (2000). The Great Ottoman-Turkish Civilisation. University of Michigan. ISBN 978-975-6782-18-7.
{{cite book}}
: CS1 maint: multiple names: authors list (link) - ↑ Ernest Meyer, Karl, Blair Brysac, Shareen (2006). Tournament of Shadows: The Great Game and the Race for Empire in Central Asia. Basic Books. p. 66. ISBN 978-0-465-04576-1.
{{cite book}}
: CS1 maint: multiple names: authors list (link)[പ്രവർത്തിക്കാത്ത കണ്ണി] - ↑ Hopkirk, Peter (1991). "9: The Barometer Falls". The Great Game: On Secret Service in High Asia (Paperback ed.). Oxford: Oxford University Press. pp. 112–113. ISBN 0192827995.