നം ബൻചോക്
അരി കൊണ്ടുണ്ടാക്കി ചെറുതായി പുളിപ്പിച്ചെടുത്ത ഒരിനം നൂഡിൽസ് വിഭവവും അതുപോലെ കംബോഡിയയിലെ ഒരു പ്രഭാതകാല ഭക്ഷ്യ വിഭവവുമാണ് നം ബൻചോക് (ഖ്മേർ: នំបញ្ចុក).[2] ബൻചോക് എന്ന പദത്തിന് ഖ്മെർ ഭാഷയിൽ "ഭക്ഷണം കൊടുക്കുക" എന്നാണ് അർത്ഥം.
Alternative names | നം ബൻ ചോക്, കംബോഡിയൻ റൈസ് നൂഡിൽസ്,[1] ഖമർ നൂഡിൽസ്, നൊം പൻചോക്, നൊം പചൊക്, നൊം ബൻചോക്, നം പൻചോക്, നം പചൊക്[2] |
---|---|
Course | പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം |
Place of origin | കംബോഡിയ |
Region or state | തെക്കുകിഴക്കൻ ഏഷ്യ |
Associated cuisine | കംബോഡിയൻ, ചാം [3] |
Serving temperature | ചൂടോടെ[2] |
Main ingredients | അരി ; പ്രൊഹോക് (ប្រហុក) |
Similar dishes | ഖാനൊം ചിൻ, ബുൺ, മിക്സിയൻ നൂഡിൽ |
ഉണ്ടാക്കുന്ന വിധം
തിരുത്തുകഏകദേശം രണ്ടു മുതൽ നാലുവരെ മണിക്കൂർ വെള്ളത്തിൽ കുതിർത്തുവച്ച അരി പിന്നീട് ദ്രവരൂപത്തിലുള്ള മാവാക്കി അരച്ച് എടുക്കുന്നു. ഈ മാവ് വൃത്താകൃതിയിൽ അമർത്തി കാലിക്കോ (തുണി) സഞ്ചികൾക്കുള്ളിൽ വച്ച് ഉണക്കിയെടുക്കുന്നു. ശേഷം അത് നേർമ്മയായി പൊടിച്ചെടുത്ത് കട്ടിയുള്ള പേസ്റ്റ് രൂപത്തിലേയ്ക്ക് മാറ്റുന്നു. ഇത് നൂഡിൽസിന്റെ രൂപത്തിൽ തിളച്ച വെള്ളത്തിലേക്ക് പിഴിഞ്ഞ് ഒഴിക്കുന്നു. ഏകദേശം മൂന്നോ നാലോ മിനിറ്റ് സമയം തിളപ്പിച്ച വെള്ളത്തിൽ വേവിച്ച ശേഷം ഇത് തണുത്ത ജലത്തിലേക്ക് മാറ്റുന്നു.[4]
നാടോടിക്കഥയിൽ
തിരുത്തുകകംബോഡിയയിൽ പ്രചാരത്തിലുള്ള ഒരു ജനപ്രിയ നാടോടിക്കഥയിൽ നൊം ബൻചോക് എന്ന ഭഷ്യ വിഭവത്തെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. ഖമർ രാജാവ് ചൈനയിലേക്ക് നാടുകടത്തിയെ ഒരു വിപ്ലവകാരിയും പണ്ഡിതനുമായ തോൺ ചെയെക്കുറിച്ച് പ്രചരിച്ചിട്ടുള്ള ഒരു കഥയാണിത്. ഈ ഇതിഹാസത്തിൽ ചൈനയിൽ അഭയാർത്ഥിയായി എത്തിയ തോൺ ചെയ്, നം ബൻചോക് എന്ന ഭക്ഷ്യ വിഭവം ചൈനാക്കാർക്ക് ഉണ്ടാക്കി വിൽക്കുവാൻ തുടങ്ങി. ഈ വിഭവം ചൈനക്കാർക്കിടയിൽ ദ്രുതഗതിയിൽ ജനപ്രീതി നേടുകയും ഒടുവിൽ ചൈനീസ് ചക്രവർത്തിയുടെ പോലും ശ്രദ്ധ ഇതിലേയ്ക്ക് ആകർഷിക്കുകയും ചെയ്തു. തൻ്റെ കൊട്ടാരത്തിൽ നം ബൻചോക് എന്ന വിഭവം ഉണ്ടാക്കാനായി ചക്രവർത്തി തോൺ ചെയെ കൊട്ടാരത്തിലേയ്ക്ക് ക്ഷണിച്ചു വരുത്തി. ചക്രവർത്തിയുടെ ആജ്ഞയനുസരിച്ച് തോൺ ചെ കൊട്ടാരത്തിലെത്തുകയും നം ബൻചോക് ഉണ്ടാക്കി അദ്ദേഹത്തിനു വിളമ്പുകയും ചെയ്തു. ചൈനീസ് ചക്രവർത്തി ഈ വിഭവം രുചിച്ചുകൊണ്ടിരുന്നപ്പോൾ തോൺ ചെയ്‌ക്ക് ചക്രവർത്തിയുടെ മുഖം കാണാൻ കഴിഞ്ഞു. അദ്ദേഹം ചൈനീസ് ചക്രവർത്തിയുടെ മുഖത്തെ ഒരു നായയുമായും തൻറെ രാജ്യത്തെ ഖമർ രാജാവിൻ്റെ മുഖത്തെ ശോഭയുള്ള പൗർണ്ണമിയുമായും താരതമ്യപ്പെടുത്തി. ഇതിൽ കുപിതനായ ചക്രവർത്തി തോൺ ചെയെ ഉടനടി ജയിലിലടച്ചു. താമസിയാതെ തോൺ ചെയ് തടവിൽ നിന്നും മോചിതനാകുകയും ഒടുവിൽ ഖമർ സാമ്രാജ്യത്തിലേക്ക് മടങ്ങിപ്പോകുകയും ചെയ്തു.[5][6]
രാഷ്ട്രീയത്തിൽ
തിരുത്തുക2019 മെയ് മാസത്തിൽ, പിരിച്ചുവിടപ്പെട്ട കംബോഡിയൻ നാഷണൽ റെസ്‌ക്യൂ പാർട്ടിയുടെ (സിഎൻആർപി) മുൻ അംഗങ്ങളെയും അനുഭാവികളെയും രാഷ്ട്രീയ ഒത്തുചേരലുകളായി കണക്കാക്കപ്പെട്ട ഇത്തരം നൂഡിൽസ് വിരുന്നുകളിൽ പങ്കെടുത്തതിൻറെ പേരിൽ കംബോഡിയൻ ദേശീയ പോലീസ് കസ്റ്റഡിയിലെടുക്കാൻ തുടങ്ങി.[7] ഈ നടപടിയോടുള്ള പ്രതികരണമായി, CNRP യുടെ സഹസ്ഥാപകനായിരുന്ന സാം റെയിൻസി എല്ലാ കംബോഡിയക്കാരോടും ജൂൺ 9 ന് ഒരു പാത്രം നം ബൻചോക്ക് രുചിക്കുവാനായി ഒത്തുകൂടാൻ ആഹ്വാനം ചെയ്തു. ഈ നൂഡിൽസ് ആഘോഷത്തിന്റെ ലക്ഷ്യത്തെ "വിശാല കംബോഡിയൻ കുടുംബത്തിൻ്റെ സൗഹൃദത്തിനായി..." എന്നാണ് സാം റെയിൻസി വിശേഷിപ്പിച്ചത്.[8]
അദ്ദേഹത്തിൻ്റെ ആഹ്വാനത്തെ തുടർന്ന് പ്രധാനമന്ത്രി ഹുൻ സെൻ തൻ്റെ കംബോഡിയൻ പീപ്പിൾസ് പാർട്ടിയിലെ അംഗങ്ങളോടൊപ്പം അതേ ദിവസം ഒത്തുകൂടുകയും "ഐക്യത്തിൻ്റെയും ഐക്യദാർഢ്യത്തിൻ്റെയും ഖമർ നൂഡിൽസ്" കഴിക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തു[9]. എന്നാൽ ഇത് പ്രതിപക്ഷവുമായുള്ള ചർച്ചകളിലേക്കുള്ള ഒരു ചുവടുവെപ്പാണെന്ന നിരീക്ഷണത്തെ അദ്ദേഹം നിഷേധിക്കുകയും ചെയ്തു.[10] ജൂൺ 9 ന് നം ബൻചോക് കഴിക്കുന്നതിൽ 7 മുതൽ 8 ദശലക്ഷം ആളുകൾ വരെ പങ്കെടുക്കുമെന്ന് സെൻ കണക്കാക്കിയിരുന്നു.[11]
കംബോഡിയൻ ഭക്ഷണത്തിനും സംസ്‌കാരത്തിനുമായി ഒരു പ്രചാരണ പ്രവർത്തനം ആരംഭിക്കാനും സെൻ നിർദ്ദേശിച്ചു, രണ്ട് മാസത്തിന് ശേഷം വിനോദസഞ്ചാര മന്ത്രാലയവും സാംസ്‌കാരിക ലളിതകലാ മന്ത്രാലയവും യുനെസ്‌കോയുടെ അമൂർത്ത സാംസ്‌കാരിക പൈതൃക പട്ടികയിൽ നം ബാൻചോക്ക് എന്ന വിഭവത്തെ ഉൾപ്പെടുത്തുന്നതിനുള്ള അപേക്ഷ തയ്യാറാക്കാൻ തുടങ്ങി.[12]
അവലംബം
തിരുത്തുക- ↑ Sopheak, Sao, ed. (2020). The Taste of Angkor. Ministry of Foreign Affairs and International Cooperation of Cambodia. p. 32. ISBN 978-9924-9486-0-5.
- ↑ 2.0 2.1 2.2 Dunston, Lara (7 February 2020). "Nom Banh Chok Fermented Rice Noodles Are Cambodia in a Bowl". Grantourismo Travels. Retrieved 7 January 2021.
- ↑ Nakamura, Rie (6 May 2020). "Food and Ethnic identity in the Cham Refugee Community in Malaysia". Journal of the Malaysian Branch of the Royal Asiatic Society. 93 (2): 153–164. doi:10.1353/ras.2020.0024. S2CID 235029137.
A majority of the Cham refugees in Malaysia came from Cambodia, and most 'Cham' dishes found in Malaysia originate from Cambodia, including leas hal (a salty/spicy sun-dried shellfish), banh chok (rice vermicelli noodle soup), and nom kong (a kind of donut). The Muslim Cham from the Mekong Delta region in Vietnam are familiar with Cambodian food since many of them routinely moved back and forth across the border with Cambodia in the past for business or to visit relatives.
- ↑ Khat, Leakhena (4 November 2017). "Num Banh Chok: More Than Just Rice Noodles to Khmer (video)". AEC News Today. Retrieved 14 November 2020.
- ↑ Gall, Darren (16 November 2021). "Num Banh Chok". Vindochine. Retrieved 7 January 2021.
- ↑ Goldberg, Lina (5 March 2013). "Khmer noodles: The story of num banh chok". Move to Cambodia. Retrieved 7 January 2021.
- ↑ "Cambodia Cracking Down on Noodle Dinners Attended by Opposition Supporters". Radio Free Asia. 23 May 2019. Retrieved 14 November 2020.
- ↑ Sopheng, Cheang (10 June 2019). "Near-erasure of Cambodian opposition makes noodles a target". Associated Press. Retrieved 14 November 2020.
- ↑ Chheng, Niem (4 June 2019). "Eat 'Khmer noodles of solidarity', PM urges". The Phnom Penh Post. Retrieved 14 November 2020.
- ↑ Savi, Khorn (7 June 2019). "Khmer noodle movement not for CNRP talks, says PM". The Phnom Penh Post. Retrieved 14 November 2020.
- ↑ Sophirom, Khan (6 June 2019). "7-8 Million People Expected To Eat Num Banh Chok This Weekend". Agence Kampuchea Press. Retrieved 14 November 2020.
- ↑ Chakrya, Khouth Sophak (22 August 2019). "Ministries seeking heritage status for Num Banh Chok". The Phnom Penh Post. Retrieved 14 November 2020.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- മായി, ജെറി (4 February 2021). ഫിഷ് കറി വെർമിസെല്ലി നൂഡിൽ സൂപ്പ് (നം ബൻചോക്). ഏഷ്യാ അപ്ഡേറ്റഡ്, SBS
- റോണി, ടയ്ലർ (23 January 2019). [https://www.remotelands.com/travelogues/siem-reap-making-num-banh-chok-with-park-hyatts-executive-chef/ സിയെം റീപ്: മേക്കിങ്ങ് നം ബൻചോക് വിത്ത് പാർക്ക് ഹയാട്ട്സ് എക്സിക്യൂട്ടീവ് ഷെഫ്. റിമോട്ട് ലാൻഡ്സ്.
- കാംപോട്ട് കോൾഡ് നൂഡിൽസ്. ഫുഡ് ആൻഡ് ട്രാവൽ മാഗസിൻ
- ദി ഹിസ്റ്ററി ഓഫ് നം ബൻചോക് (കംബോഡിയൻ റൈസ് നൂഡിൽസ്)