പ്രാതൽ
(പ്രഭാതഭക്ഷണം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
രാത്രിയുറക്കമുണർന്നതിന് ശേഷം ദിവസത്തിന്റെ ആദ്യത്തിൽ കഴിക്കുന്ന ഭക്ഷണത്തെയാണ് പ്രാതൽ (Breakfast) അഥവാ പ്രഭാത ഭക്ഷണം. എന്ന് വിളിക്കുന്നത്. വിവിധ നാടുകളിൽ വ്യത്യസ്തമായ പ്രാതൽ വിഭവങ്ങളാണുള്ളത്. പ്രധാനമായും അന്നജം, പ്രോട്ടീൻ എന്നിവയാണ് പ്രാതലിൽ ഉൾപ്പെടുത്താരുള്ളത്.
ആരോഗ്യ ശാസ്ത്രപരമായും പ്രാതലിന് വളരെയധികം പ്രാധാന്യമുണ്ട്. തുടർച്ചയായി പ്രാതൽ കഴിക്കാത്തവർക്ക് അമിതവണ്ണം, പ്രമേഹം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്[1]
കേരളത്തിലെ പ്രാതൽ വിഭവങ്ങൾ
- ഇഡ്ഢലി,ദോശ : സാമ്പാർ / ചട്നി
- അപ്പം : മുട്ടക്കറി/ സ്റ്റ്‌റ്റ്യൂ /കിഴങ്ങ് കറി
- പുട്ട് : കടലക്കറി
- പൂരി : കിഴങ്ങ് കറി
- ചപ്പാത്തി : പരിപ്പ് കറി, മീൻ കറി
- ഇടിയപ്പം : കടല, മുട്ട, വെജിറ്റബിൾകുറുമ
- ഉപ്പുമാവ് : പഴം, പപ്പടം[2]
ചിത്രശാല
തിരുത്തുക-
ചൂടപ്പം
-
നാനും മട്ടൺസൂപ്പും
-
മോഹിങ്ഗയും ഫ്രിട്ടെർസും
-
ഇഡലിയും സാംബാറും - ദക്ഷിണ ഭാരതത്തിലെ പ്രാതൽ
-
തമിഴ് പ്രാതൽ