ദ ഗോഡ്‌ഫാദർ

(ദ ഗോഡ്ഫാദർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1972ൽ ഹോളിവുഡിൽ പുറത്തിറങ്ങിയ ഒരു ക്രൈം ഡ്രാമ സിനിമയാണ് ദ ഗോഡ്‌ഫാദർ. ഇതേപേരിൽ 1969ൽ മരിയോ പുസോ രചിച്ച നോവലിനെ അടിസ്ഥാനമാക്കിയുള്ളതാണ് സിനിമ. ഫ്രാൻസിസ് ഫോർഡ് കൊപ്പോള ആണ് ഈ സിനിമയുടെ സംവിധായകൻ. മാർലൻ ബ്രാണ്ടോ, അൽ പച്ചീനോ, ജെയിംസ് കാൻ, റിച്ചാർഡ് എസ്. കാസ്റ്റെലാനോ, റോബർട്ട് ഡുവൽ, സ്റ്റെർലിങ്ങ് ഹെയ്ഡൻ, ജോൺ മാർലി, Richard Conte, ഡയാന കെയ്റ്റൺ എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചത്.

ദ ഗോഡ്‌ഫാദർ
തിയേറ്റർ പോസ്റ്റർ
സംവിധാനംഫ്രാൻസിസ് ഫോർഡ് കൊപ്പോള
നിർമ്മാണംആൽബർട്ട് എസ്. റഡ്ഡി
രചനനോവൽ:
മരിയോ പുസോ
തിരക്കഥ:
മരിയോ പുസോ
ഫ്രാൻസിസ് ഫോർഡ് കൊപ്പോള
Robert Towne
(uncredited)
അഭിനേതാക്കൾമാർലൻ ബ്രാണ്ടോ
അൽ പച്ചീനോ
ജെയിംസ് കാൻ
റിച്ചാർഡ് എസ്. കാസ്റ്റെലാനോ
റോബർട്ട് ഡുവൽ
സ്റ്റെർലിങ്ങ് ഹെയ്ഡൻ
ജോൺ മാർലി
Richard Conte
ഡയാന കെയ്റ്റൺ
സംഗീതംNino Rota
Carmine Coppola
ഛായാഗ്രഹണംGordon Willis
ചിത്രസംയോജനംWilliam H. Reynolds
Peter Zinner
Marc Laub[1]
Murray Solomon[1]
വിതരണംപാരമൗണ്ട് പിക്ചേഴ്സ്
റിലീസിങ് തീയതി1972 മാർച്ച് 15 (യു.എസ്.)
രാജ്യംഅമേരിക്ക
ഭാഷഇംഗ്ലീഷ്
സിസിലിയൻ
ബജറ്റ്$6,500,000[2]
സമയദൈർഘ്യം175 മിനിറ്റ്
ആകെ$245,066,411 (worldwide)

മികച്ച ചിത്രം, മികച്ച നടൻ, മികച്ച അഡാപ്റ്റഡ് സ്ക്രീൻപ്ലേ എന്നീ വിഭാഗങ്ങളിൽ ഈ സിനിമ അക്കാദമി അവാർഡുകൾ കരസ്ഥമാക്കി. സിനിമാ ചരിത്രത്തിൽ ഏറ്റവും മികച്ച സിനിമകളുടെ കൂട്ടത്തിലാണ് ദ ഗോഡ്ഫാദർ എണ്ണപ്പെടുന്നത്. അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ "100 വർഷങ്ങൾ...100 ചലച്ചിത്രങ്ങൾ..." എന്ന പട്ടികയുടെ 10-ആം വാർഷികപ്പതിപ്പിൽ മികച്ച ചിത്രങ്ങളിൽ രണ്ടാമതായാണ് ഈ ചലച്ചിത്രം‌ സ്ഥാനംപിടിച്ചിരിക്കുന്നത്.[3]

രണ്ട് തുടർചിത്രങ്ങൾ പിന്നീട് നിർമ്മിക്കപ്പെട്ടു. ദ ഗോഡ്ഫാദർ പാർട്ട് II 1974ലും ദ ഗോഡ്ഫാദർ പാർട്ട് III 1990ലും.

ഇതിവൃത്തം

തിരുത്തുക
 
മാർലൻ ബ്രാണ്ടോ ഡോൺ വിറ്റോ കോർലിയോൺ ആയി.

ഒരു സാങ്കൽപ്പിക മാഫിയകുടുംബമായ കോർലിയോൺ കുടുംബത്തിന്റെ കഥയാണ് ഈ ചലചിത്രം പറയുന്നത്. ഇറ്റാലിയൻ-അമേരിക്കൻ ആണ് ഇവർ. 1945 മുതൽ 1955 വരെയുള്ള ഒരു ദശകം ഇതിൽ പ്രതിപാദിച്ചിരിക്കുന്നു.ഗോഡ്ഫാദർ എന്ന് അറിയപ്പെടുന്ന ഡോൺ വിറ്റോ കോർലിയോൺ എന്ന മാഫിയാ തലവനെയാണ് മാർലൻ ബ്രാണ്ടോ അവതരിപ്പിക്കുന്നത്. ഇയാളുടെ മകനായ മൈക്കൾ കോർലിയോണിയെ അൽ പച്ചീനോയും അവതരിപ്പിക്കുന്നു. തുടക്കത്തിൽ കുടുംബത്തിന്റെ മാഫിയാ ബിസിനസിൽ താത്പര്യമില്ലാതിരുന്ന മൈക്കൽ പല സാഹചര്യങ്ങൾ മൂലം‌ കഠിനഹൃദയനായ മാഫിയാ നേതാവായി പരിണമിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം.

നിരൂപകപ്രശംസ

തിരുത്തുക

ലോകവ്യാപകമായിത്തന്നെ ഈ സിനിമ പ്രശം‌സ പിടിച്ചു പറ്റി. ഇന്നുവരെ ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച സിനിമയായി ഇത് കണക്കാക്കപ്പെടുന്നു. [4]പ്രമുഖ സിനിമാനിരൂപക വെബ്സൈറ്റുകളായ റോട്ടൻ ടോമാറ്റോസിലും [5] മെറ്റാക്രിട്ടിക്കിലും[6] ഈ സിനിമ ഉയർന്ന സ്കോർ കരസ്ഥമാക്കി.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലിറങ്ങിയ പല ചലച്ചിത്രങ്ങൾക്കും ചലച്ചിത്രപ്രവർത്തകർക്കും ഈ സിനിമ പ്രചോദനമായിട്ടുണ്ട്[7][8]. ഉദാ: മണിരത്നത്തിന്റെ നായകൻ, രാം ഗോപാൽ വർമ്മയുടെ സർക്കാർ. പല സിനിമകളിലും ഈ സിനിമയെപ്പറ്റിയുള്ള സൂചനകൾ കാണാം. ഉദാ: ഗ്യാങ്സ്റ്റർ, സാഗർ ഏലിയാസ് ജാക്കി റീലോഡഡ്, ഷാർക്ക് ടേൽ.

അവാർഡുകൾ

തിരുത്തുക

മികച്ച നടൻ (മാർലോൺ ബ്രാന്റോ),മികച്ച സിനിമ (Albert S. Ruddy - നിർമ്മാതാവ്), മികച്ച അഡാപ്റ്റഡ് സ്ക്രീൻപ്ലേ എന്നീ വിഭാഗങ്ങളിൽ ദ ഗോഡ്‌ഫാദർ അക്കാദമി അവാർഡ് കരസ്ഥമാക്കി.[9]സഹനടൻ (Al Pacino, James Caan, Robert Duvall എന്നിവർക്ക്), സംവിധാനം, വസ്ത്രാലങ്കാരം, എഡിറ്റിങ്ങ്, സൗണ്ട് എഡിറ്റിങ്ങ് എന്നീ വിഭാഗങ്ങളിലും അക്കാദമി അവാർഡിനായി നിർദ്ദേശിക്കപ്പെട്ടിരുന്നു.മികച്ച ഒറിജിനൽ സ്കോർ വിഭാഗത്തിൽ Nino Rota-ക്ക് നാമനിർദ്ദേശമുണ്ടായിരുന്നെങ്കിലും ഈ സംഗീതത്തിൽ മറ്റൊരു സ്കോർ ഉപയോഗിച്ചെന്ന് കണ്ടെത്തിയതിനാൽ ഒഴിവാക്കപ്പട്ടു.[10]

അഞ്ച് ഗോൾഡൻ ഗ്ലോബ് അവാർഡ്, ഒരു ഗ്രാമ്മി അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ ഈ സിനിമ സ്വന്തമാക്കുകയുണ്ടായി.

അക്കാദമി അവാർഡുകൾ
1. മികച്ച നടൻ, മാർലോൺ ബ്രാന്റോ
2. മികച്ച സിനിമ, Albert S. Ruddy
3. മികച്ച അഡാപ്റ്റഡ് സ്ക്രീൻപ്ലേ, Mario Puzo, Francis Ford Coppola
ഗോൾഡൻ ഗ്ലോബ് അവാർഡ്
1. മികച്ച സിനിമ — ഡ്രാമ
2. മികച്ച സംവിധായകൻ, Francis Ford Coppola
3. മികച്ച നടൻ — ഡ്രാമ, Marlon Brando
4. മികച്ച ഒറിജിനൽ സ്കോർ, Nino Rota
5. മികച്ച തിരക്കഥ, Mario Puzo, Francis Ford Coppola
BAFTA അവാർഡ്
1. മികച്ച Music, Nino Rota

പതിപ്പുകൾ

തിരുത്തുക
  • ദ ഗോഡ്ഫാദർ സാഗ

ദ ഗോഡ്ഫാദർ പാർട്ട് I, ദ ഗോഡ്ഫാദർ പാർട്ട് II എന്നീ സിനിമകൾ എഡിറ്റു ചെയ്ത് കഥ നടന്ന സമയക്രമത്തിൽ രൂപപ്പെടുത്തിയതാണ് ദ ഗോഡ്ഫാദർ സാഗ.1975ൽ ടി.വി. സംപ്രേഷണത്തിനായാണ് ഇത് പുറത്തിറങ്ങിയത്.സിനിമയിലുണ്ടായിരുന്ന ലൈംഗികപ്രസരമുള്ള സീനുകളും അക്രമം, അശ്ലീലത തുടങ്ങിയവയും മയപ്പെടുത്തിയിരുന്നെങ്കിലും സിനിമയിൽ ഇല്ലാതിരുന്ന പല സീനുകളും ഇതിൽ ഉൾപ്പെടുത്തിയിരുന്നു.

  • ഗോഡ്ഫാദർ എപിക്

1981ൽ പാരമൗണ്ട് പിക്ചേഴ്സ് ഗോഡ്ഫാദർ എപിക് ബൊക്സ് സെറ്റ് പുറത്തിറക്കി.ദ ഗോഡ്ഫാദർ പാർട്ട് I, ദ ഗോഡ്ഫാദർ പാർട്ട് II എന്നീ സിനിമകൾ സമയക്രമത്തിൽ ക്രമീകരിച്ചതായിരുന്നു. ഇതും. എങ്കിലും മുമ്പ് മറ്റൊന്നിലും ഉൾപ്പെടുത്താതിരുന്ന പല സീനുകളൂം എപികിൽ ഉണ്ടായിരുന്നു.

  • ദ ഗോഡ്ഫാദർ ട്രിലോജി

ദ ഗോഡ്ഫാദർ പാർട്ട് I, ദ ഗോഡ്ഫാദർ പാർട്ട് II,ദ ഗോഡ്ഫാദർ പാർട്ട് III എന്നീ മൂന്ന് സിനിമകൾ വീണ്ടും എഡിറ്റ് ചെയ്ത് സമയക്രമത്തിൽ ഉൾപ്പെടുത്തിയതാണ് ട്രിലോജി.1993ൽ ഇത് പുറത്തിറങ്ങി.ദ ഗോഡ്ഫാദർ ഫാമിലി: എ ലുക് ഇൻസൈഡ് എന്ന ഒരു ഡോക്യുമെന്ററിയും ഇതിൽ ഉൾപ്പെടുത്തിയിരുന്നു.

  • ദ ഗോഡ്ഫാദർ ഡിവിഡി കലക്ഷൻ

ദ ഗോഡ്ഫാദർ ഡിവിഡി കലക്ഷൻ 2001 ഒക്ടോബർ 1-ന് പുറത്തിറങ്ങി.സംവിധായകന്റെ കമന്ററിയോടു കൂടി മൂന്ന് ചലച്ചിത്രങ്ങളും കൂടാതെ 'ദ ഗോഡ്ഫാദർ ഫാമിലി: എ ലുക് ഇൻസൈഡ്' എന്ന ഡോക്യുമെന്ററി,1971ലെ മറ്റൊരു ഡോക്യുമെന്ററി, മുറിച്ചുമാറ്റപ്പെട്ട പല സീനുകൾ, കോർലിയോൺ ഫാമിലി ട്രീ തുടങ്ങി പലതും ഈ കലക്ഷനിൽ ഉൾപ്പെടുത്തിയിരുന്നു.

  • ദ കൊപ്പോള റിസ്റ്റോറേഷൻ

2008 സെപ്റ്റംബർ 23നാണ് 'ദ ഗോഡ്ഫാദർ: ദ കൊപ്പോള റിസ്റ്റോറേഷൻ' പുറത്തിറങ്ങിയത്.പഴക്കം ചെന്നിരുന്ന ഗോഡ്ഫാദർ സിനിമകൾ ഹൈ ഡെഫിനിഷൻ(HD) രൂപത്തിലാക്കി ഡിവിഡി, ബ്ലു-റേ എന്നീ മാദ്ധ്യമങ്ങളിലാണ് ഇത് പുറത്തിറക്കിയത്. സിനിമകൾക്കു പുറമെ നിരവധി വിഡിയോകളും ഡൊക്യുമെന്ററികളും മറ്റും ഇതിൽ ഉൾപ്പെടുന്നു.

  1. 1.0 1.1 Allmovie Production credits Archived 2006-04-26 at the Wayback Machine.
  2. Francis Ford Coppola's commentary on the 2008 DVD edition "The Godfather—The Coppola Restoration"
  3. American Film Institute"Citizen Kane Stands the test of Time"
  4. "Best-Reviewed Movies". Metacritic. CNET Networks. Archived from the original on 2008-06-09. Retrieved 2009-01-11. {{cite web}}: Italic or bold markup not allowed in: |publisher= (help)
  5. "The Godfather Movie Reviews, Pictures". Rotten Tomatoes. IGN Entertainment. Archived from the original on 2008-12-16. Retrieved 2009-01-11. {{cite web}}: Italic or bold markup not allowed in: |publisher= (help)
  6. "Godfather, The (1972): Reviews". Metacritic. CNET Networks. Archived from the original on 2009-02-04. Retrieved 2009-01-11. {{cite web}}: Italic or bold markup not allowed in: |publisher= (help)
  7. http://www.allmovie.com/work/the-godfather-20076
  8. http://www.cnn.com/2008/SHOWBIZ/Movies/09/23/the.godfather/index.html
  9. The New York Times: Best Pictures
  10. "Jonny Greenwood's 'Blood' score disqualified by AMPAS". Archived from the original on 2012-09-15. Retrieved 2012-09-15.

കൂടുതൽ വായനയ്ക്ക്ക്ക്

തിരുത്തുക
  • Burr, T, The 100 Greatest Movies of All Time, New York: Time-Life Books ISBN 1-883013-68-2. Lists The Godfather as "the greatest film of all time. "
  • Cowie, Peter, The Godfather Book, London: Faber and Faber, 1997
  • Nourmand, Tony, The Godfather in Pictures, London: Boxtree, 2007 ISBN 978-0-7522-2637-8

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ദ_ഗോഡ്‌ഫാദർ&oldid=3977097" എന്ന താളിൽനിന്ന് ശേഖരിച്ചത്