ഇറ്റാലിയൻ-അമേരിക്കൻ കഥാകാരനും തിരക്കഥാകൃത്തുമാണ്‌ മരിയൊ പുസൊ (ജനനം:ഒക്‌ടോബർ 15 ,1920 മരണം:ജുലൈ 2,1999). രണ്ട് പ്രാവശ്യം അക്കാദമി അവാർഡ് പുസൊയെ തേടിയെത്തി. "ഗോഡ്‌ഫാദർ" (1969) എന്ന പ്രശസ്ത നോവലിലൂടെയാണ്‌ മരിയൊ പുസൊ അറിയപ്പെടുന്നത്.ഈ നോവൽ പിന്നീട് ഫ്രാൻസിസ് ഫോർഡ് കൊപ്പോള ചലച്ചിത്രമാക്കി.

മരിയൊ പുസൊ
Mario Puzo.jpg
Mario Puzo
ജനനം
Mario Gianluigi Puzo

(1920-10-15)ഒക്ടോബർ 15, 1920
മരണംജൂലൈ 2, 1999(1999-07-02) (പ്രായം 78)
ദേശീയതAmerican
തൊഴിൽnovelist, screenwriter
ജീവിത പങ്കാളി(കൾ)Lina Broske (1946-1978)
പുരസ്കാരങ്ങൾAcademy Award for Best Adapted Screenplay (Won, 1972 & 1974)
തൂലികാനാമംMario Cleri
രചനാകാലം1955 - 1999
രചനാ സങ്കേതംCrime fiction
വിഷയംMafia
പ്രധാന കൃതികൾThe Godfather (1969)
സ്വാധീനിച്ചവർHonoré de Balzac
Simone Weil
വെബ്സൈറ്റ്http://www.mariopuzo.com/

ജീവിത രേഖതിരുത്തുക

ന്യുയോർക്ക് സിറ്റിയിലെ ഒരു പാവപ്പെട്ട കുടുംബത്തിലാണ്‌ മരിയൊ പുസൊയുടെ ജനനം.പുസൊയുടെ മിക്കവാറും ഗ്രന്ഥങ്ങൾ ഈ പശ്ചാതലത്തിൽ നിന്നുകൊണ്ട് എഴുതപെട്ടിട്ടുള്ളതാണ്‌. ബിരുദ പഠനത്തിന്‌ ശേഷം മരിയൊ പുസൊ അമേരിക്കൻ എയർഫോർസിൽ ചേർന്നു. പുസോയുടെ ആദ്യ ചെറുകഥ 'ദ ലാസ്റ്റ് ക്രിസ്തുമസ്‌' 1950 ൽ അമേരിക്കൻ വാൻ‌ഗ്വാർഡിലാണ്‌ പ്രസിദ്ധീകരിക്കപ്പെട്ടത്.1955 ൽ അദ്ദേഹത്തിന്റെ ആദ്യ ഗ്രന്ഥം ' ദ ഡാർക്ക് അറീന' പുറത്തുവന്നു.

പുസൊയുടെ ഏറ്റവും പ്രസിദ്ധമായ നോവൽ 'ദ ഗോഡ്‌ഫാദർ' പുറത്തിറങ്ങുന്നത് 1969 ലാണ്‌. ചില മാഗസിനുകളിൽ പത്രപ്രവർത്തകനായി പുസൊ ജോലിചെയ്യുമ്പോൾ മാഫിയകളെകുറിച്ച് ലഭിച്ച ചില വിവരങ്ങളാണ്‌ ഈ നോവലിന് കാരണമായത്. ഈ നോവൽ പിന്നീട് സിനിമയായപ്പോൾ മൂന്ന് അക്കാദമി പുരസ്കാരം നേടുകയുണ്ടായി.'ദ ഗോഡ്‌ഫാദർ:പാർട്ട് ടു' വിന്റെ തിരക്കഥയും പുസൊ തന്നെ എഴുതി.

ഫ്രാൻസിസ് ഫോർഡ് കൊപ്പോളയുടെ തന്നെ മറ്റൊരു ചിത്രമായ 'ദ കോട്ടൺ ക്ലബ്ബ്' എന്ന ചിത്രത്തിന്റെയും കഥ പുസൊയാണ്‌ എഴുതിയത്. പുസൊയുടെ 'ഒമർട്ട' , 'ദ ഫാമിലി' എന്നീ ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചു കാണാൻ അദ്ദേഹത്തിന്‌ ആയുസ്സുണ്ടായില്ല.

മരണംതിരുത്തുക

1999 ജൂലൈ 2 ന്‌ ഹൃദയാഘാതംമൂലം അദ്ദേഹം മരണമടഞ്ഞു.

അവലംബംതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=മരിയൊ_പുസൊ&oldid=3090910" എന്ന താളിൽനിന്ന് ശേഖരിച്ചത്