ഇംഗ്ലീഷ് ഭാഷയിലുള്ള ഒരു ഇന്ത്യൻ ദിനപത്രമാണ് ഇന്ത്യൻ എക്സ്പ്രസ് . ഇന്ത്യൻ എക്സ്പ്രസ് ഗ്രൂപ്പാണ് ഇത് മുംബൈയിൽ നിന്ന് പ്രസിദ്ധീകരിക്കുന്നത്. 1991-ൽ ഗ്രൂപ്പിന്റെ സ്ഥാപകൻ രാംനാഥ് ഗോയങ്കയുടെ [2] മരിച്ച് എട്ട് വർഷങ്ങൾക്ക് ശേഷം 1999-ൽ, ഗ്രൂപ്പ് കുടുംബാംഗങ്ങൾക്കിടയിൽ രണ്ടായി പിരിഞ്ഞു. ദക്ഷിണേന്ത്യൻ പതിപ്പുകൾക്ക് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് എന്ന പേര് ലഭിച്ചു , അതേസമയം മുംബൈ ആസ്ഥാനമായുള്ള ഉത്തരേന്ത്യൻ പതിപ്പുകൾ തലക്കെട്ടിന് മുൻപിൽ "ദ" കൂടി ചേർത്ത് ഇന്ത്യൻ എക്സ്പ്രസ് നാമം നിലനിർത്തി. [3]

The Indian Express
Journalism of Courage
The publication's 4 August 2009 front page
Type Daily newspaper
Format Broadsheet
Owner(s) Indian Express Group
Publisher Indian Express Group
Editor-in-chief Raj Kamal Jha[1]
Founded 1932; 89 years ago (1932)
Language English
Headquarters B1/B, Express Building, Sector 10, Noida, Uttar Pradesh, India
Sister newspapers The Financial Express

Loksatta

Jansatta
OCLC number 70274541
Website indianexpress.com

ചരിത്രം തിരുത്തുക

1932-ൽ, ചെന്നൈയിൽ നിന്നുള്ള പി. വരദരാജുലു നായിഡു എന്ന ആയുർവേദ ഡോക്ടറാണ് ഇന്ത്യൻ എക്സ്പ്രസ് ആരംഭിച്ചത്. അദ്ദേഹത്തിന്റെ "തമിഴ്നാട്" പ്രസ്സ് ആണ് പത്രം പ്രസിദ്ധീകരിച്ചിരുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം, അദ്ദേഹം പത്രം ദേശീയ വാർത്താ ഏജൻസിയായ ദി ഫ്രീ പ്രസ് ജേണലിന്റെ സ്ഥാപകനായ സ്വാമിനാഥൻ സദാനന്ദിന് വിറ്റു.  1933-ൽ ഇന്ത്യൻ എക്‌സ്പ്രസ് അതിന്റെ രണ്ടാമത്തെ ഓഫീസ് മധുരയിൽ തുറന്നു, ഒപ്പം തമിഴ് പതിപ്പായ ദിനമണി പുറത്തിറക്കി. സദാനന്ദൻ നിരവധി പുതുമകൾ അവതരിപ്പിക്കുകയും പത്രത്തിന്റെ വില കുറയ്ക്കുകയും ചെയ്തു. സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ട അദ്ദേഹം തന്റെ ഓഹരിയുടെ ഒരു ഭാഗം രാമനാഥ് ഗോയങ്കയ്ക്ക് കൺവെർട്ടബിൾ ഡിബഞ്ചറുകളായി വിറ്റു. 1935-ൽ, ദ ഫ്രീ പ്രസ് ജേർണൽ തകരുകയും ഗോയങ്കയുമായുള്ള ദീർഘകാലം തുടർന്ന നിയമയുദ്ധത്തിനൊടുവിൽ സദാനന്ദിന് ഇന്ത്യൻ എക്സ്പ്രസിന്റെ ഉടമസ്ഥാവകാശം നഷ്ടമാവുകയും ചെയ്തു. [4] 1939-ൽ ഗോയങ്ക മറ്റൊരു പ്രമുഖ തെലുങ്ക് ദിനപത്രമായ ആന്ധ്രപ്രഭ വാങ്ങി. ഇന്ത്യൻ എക്‌സ്‌പ്രസ്, ദിനമണി, ആന്ധ്ര പ്രഭ എന്നീ മൂന്ന് ദിനപത്രങ്ങളെ വിശേഷിപ്പിക്കാൻ പലപ്പോഴും ത്രീ മസ്കറ്റിയേഴ്‌സ് എന്ന പേര് ഉപയോഗിച്ചിരുന്നു.

1940-ൽ സ്ഥാപനവും പരിസരവും മുഴുവനായി അഗ്നിക്കിരയായി. അന്നത്തെ അവരുടെ മുഖ്യ എതിരാളിയായ ദ ഹിന്ദു, പത്രം ഇന്ത്യൻ എക്സ്പ്രസ് പുനരാരംഭിക്കുന്നതിൽ കാര്യമായി സഹായിച്ചു, പത്രം അവരുടെ ഒരു സ്വദേശിമിത്രന്റെ പ്രസ്സിൽ താൽകാലികമായി അച്ചടിക്കുകയും പിന്നീട് 2, മൗണ്ട് റോഡിൽ അടുത്തിടെ ഒഴിഞ്ഞ സ്ഥലം ഗോയങ്കയ്ക്ക് വാടകയ്ക്ക് നൽകുകയും ചെയ്തു, അത് പിന്നീട് എക്സ്പ്രസ് എസ്റ്റേറ്റുകൾ ആയി മാറി.[5] ഈ സ്ഥലംമാറ്റം എക്സ്പ്രസിന് മികച്ച അതിവേഗ പ്രിന്റിംഗ് മെഷീനുകൾ ലഭിക്കുന്നതിനും സഹായിച്ചു. ഒരു ഷോർട്ട് സർക്യൂട്ടോ സിഗരറ്റ് കുറ്റിയോ ആയിരിക്കാം തീ പടരാൻ കാരണമെന്ന് തീപിടുത്തത്തെക്കുറിച്ച് അന്വേഷിച്ച ജില്ലാ ജഡ്ജി നിഗമനം ചെയ്തു. വളരുന്ന നഗരത്തിന് അഗ്നി നിയന്ത്രണ സംവിധാനങ്ങൾ അപര്യാപ്തമാണെന്നും പറഞ്ഞു. 1952-ൽ പത്രത്തിന് 44,469 കോപ്പി പ്രചാരം ഉണ്ടായിരുന്നു.[6]

1991-ൽ രാംനാഥ് ഗോയങ്കയുടെ മരണശേഷം രണ്ട് പേരക്കുട്ടികളായ മനോജ് കുമാർ സോന്താലിയയും വിവേക് ഗോയങ്കയും ഗ്രൂപ്പ് രണ്ടായി പിളർത്തി. ഇന്ത്യൻ എക്‌സ്‌പ്രസ് മുംബൈയും എല്ലാ ഉത്തരേന്ത്യൻ പതിപ്പുകളുംവിവേക് ഗോയങ്കയ്ക്കും, ചെന്നൈ ആസ്ഥാനമാക്കി മധുരൈ ലിമിറ്റഡ് എക്‌സ്‌പ്രസ് പബ്ലിക്കേഷൻസ് എന്ന പുരതിയ ഗ്രൂപ്പും എല്ലാ ദക്ഷിണേന്ത്യൻ പതിപ്പുകളും എംകെ സോന്താലിയയ്‌ക്കും ലഭിച്ചു. [7] [8] ഇന്ത്യൻ എക്സ്പ്രസ് 1996 ജൂലൈ 8 ന് ഇന്റർനെറ്റിൽ ദിനപ്പത്രം പ്രസിദ്ധീകരിക്കാൻ തുടങ്ങി. അഞ്ച് മാസങ്ങൾക്ക് ശേഷം, expressindia.com എന്ന വെബ്‌സൈറ്റിന് "വാരാന്ത്യങ്ങളിലൊഴികെ ഓരോ ദിവസവും 700,000 ഹിറ്റുകൾ ഉണ്ടായിരുന്നു". [9]

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. "Express Group Editorial". The Indian Express. Retrieved 21 September 2020.
  2. "Ramnath Goenka". The Indian Express (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2020-07-06.
  3. March 31, ARUN KATIYAR; March 31, 1995 ISSUE DATE; June 20, 1995UPDATED; Ist, 2013 10:46. "Rs 220 crore Indian Express group of late media baron Ramnath Goenka splits". India Today (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2020-12-18.{{cite web}}: CS1 maint: numeric names: authors list (link)
  4. Kaminsky, Arnold (30 September 2011). India Today- an encyclopedia of life in the republic. പുറം. 340. ISBN 9780313374623.
  5. madrasminutes (2017-11-06). "1940 – The year of Fires". Madras Minutes. മൂലതാളിൽ നിന്നും 2020-08-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2020-04-10.
  6. Mani, A. D. (2 July 1952). "The Indian Press Today". Far Eastern Survey. Institute of Pacific Relations. 21 (11): 109–113. doi:10.2307/3023864. ISSN 0362-8949. JSTOR 3023864.
  7. "Manoj Kumar Sonthalia vs Vivek Goenka And Ors. on 9 March, 1995". indiankanoon.org. ശേഖരിച്ചത് 2020-04-10.
  8. "Manoj Kumar Sonthalia v Vivek Goenka and Others on 09 March 1995 - Judgement - LawyerServices". www.lawyerservices.in. ശേഖരിച്ചത് 2020-04-10.
  9. "Indian Express - Awards". The Indian Express. മൂലതാളിൽ നിന്നും 15 April 1997-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 18 October 2018.

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ദ_ഇന്ത്യൻ_എക്സ്പ്രസ്&oldid=3700126" എന്ന താളിൽനിന്ന് ശേഖരിച്ചത്