1956-ൽ ഹോളിവുഡിൽ നിർമ്മിക്കപ്പെട്ട ഒരു ക്ലാസ്സിക് ചലച്ചിത്രമാണ് ദ് ടെൻ കമാന്റ്മെന്റ്സ്. പ്രസിദ്ധസംവിധായകനായ സെസിൽ ഡി മില്ലാണ് ഈ സിനിമയ്ക്ക് രൂപം നൽകിയത്. പ്രവാചകനായ മോസസിന്റെ ചരിത്രം വിവരിക്കുന്ന ബൈബിൾ കഥയാണ് ഇതിന്റെ പ്രമേയം. അക്കാലത്തെ ജനപ്രിയതാരമായിരുന്ന ചാൾട്ടൺ ഹെസ്റ്റണാണ് നായകവേഷത്തിൽ അഭിനയിച്ചത്. മൂന്നുമണിക്കൂറിലേറെ ദൈർഘ്യമുള്ള ഈ ചലച്ചിത്രത്തിൽ ആയിരക്കണക്കിനാളുകൾ പങ്കെടുത്തിരുന്നു.

ദ് ടെൻ കമാന്റ്മെന്റ്സ്
1956 original poster
സംവിധാനംCecil B. DeMille
നിർമ്മാണംCecil B. DeMille
Henry Wilcoxon
തിരക്കഥÆneas MacKenzie
Jesse L. Lasky, Jr.
Jack Gariss
Fredric M. Frank
ആസ്പദമാക്കിയത്Pillar of Fire
by Joseph Holt Ingraham
On Eagle's Wings
by A.E. Southon
Prince of Egypt
by Dorothy Clarke Wilson
അഭിനേതാക്കൾCharlton Heston
Yul Brynner
Anne Baxter
Edward G. Robinson
Yvonne De Carlo
Debra Paget
John Derek
സംഗീതംElmer Bernstein
ഛായാഗ്രഹണംLoyal Griggs
ചിത്രസംയോജനംAnne Bauchens
വിതരണംParamount Pictures
റിലീസിങ് തീയതി
  • ഒക്ടോബർ 5, 1956 (1956-10-05)
രാജ്യംഅമേരിക്ക
ഭാഷEnglish
ബജറ്റ്$13.5 million[1]
സമയദൈർഘ്യം219 minutes
ആകെ$80,000,000[1]

1923-ൽ ദ് ടെൻ കമാന്റ്മെന്റ്സ് എന്ന പേരിൽ സെസിൽ ഡിമിൽ ഒരു ചിത്രം സംവിധാനം ചെയ്തുവെങ്കിലും പിൽക്കാലത്ത് പല പരിഷ്ക്കാരങ്ങളും വരുത്തിയാണ് മില്യൺ ഡോളറിലേറെ ചെലവു വരുന്ന പുതിയ പതിപ്പിന് രൂപം നൽകിയത്. ഹോളിവുഡിലെ പ്രസിദ്ധ കമ്പനിയായ പാരമൗണ്ട് പിക്ചേഴ്സ് ഈ ചിത്രം റിലീസ് ചെയ്തു.

മോസസിന്റെ വേഷമണിഞ്ഞ ചാൾട്ടൺ ഹെസ്റ്റണു പുറമേ പ്രസിദ്ധ നടനായ യുൾ ബ്രിന്നറും ആൻ ബാക്സ്റ്റർ എന്ന നടിയും സുപ്രധാന വേഷങ്ങളിൽ അഭിനയിച്ചു. മോസസിനു വഴിയൊരുക്കുവാനായി സമുദ്രം രണ്ടായി വേർപിരിയുന്നതുപോലെയുള്ള പല രംഗങ്ങളും പ്രേക്ഷകരെ ഏറെ ആകർഷിച്ചു.

ഏഴ് അക്കാദമി അവാർഡുകൾ നേടിയ ടെൻ കമാന്റ്മെന്റ്സ് പിൽക്കാല ചലച്ചിത്രനിർമ്മാണത്തെ വളരെയേറെ സ്വാധീനിക്കുകയുണ്ടായി.

  1. 1.0 1.1 The Ten Commandments, Box Office Information. The Numbers. Retrieved April 14, 2012.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടെൻ കമാന്റ്മെന്റ്സ്, ദ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ദ്_ടെൻ_കമാന്റ്മെന്റ്സ്&oldid=2283602" എന്ന താളിൽനിന്ന് ശേഖരിച്ചത്