ദേശ്
(ദേശ് (രാഗം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ദേശ് | |
---|---|
ആരോഹണം | സ രി മ പ നി സ |
അവരോഹണം | സ നി ധ പ മ ഗ രി ഗ സ |
ജനകരാഗം | ഖമാജ് ഥാട്ട്, ഹരികാംബോജി |
കീർത്തനങ്ങൾ | നന്ദനന്ദനാ |
ഹിന്ദുസ്ഥാനി സംഗീതത്തിലെ ഖമാജ് ഥാട്ടിന്റെ ജന്യരാഗമാണ് ദേശ്. കർണാടക സംഗീതത്തിലും ഈ രാഗം പ്രശസ്തമാണ്. കർണാടക സംഗീതത്തിൽ ഹരികാംബോജിയുടെ ജന്യമാണ് ദേശ്.[1]
ഘടന
തിരുത്തുകആരോഹണം
തിരുത്തുകസ രി മ പ നി സ
അവരോഹണം
തിരുത്തുകസ നി ധ പ മ ഗ രി ഗ സ
ദേശ് ഒരു ഔഡവ - സമ്പൂർണ്ണ രാഗമാണ്. രവീന്ദ്രനാഥ് ടാഗോർ രചിച്ച ഗാനങ്ങൾ (രബീന്ദ്രസംഗീത്) പലതും ദേശ് രാഗത്തിൽ ചിട്ടപ്പെടുത്തിയിട്ടുള്ളതാണ്. [2]
പാടാനുള്ള സമയം
തിരുത്തുകസായാഹ്ന സമയങ്ങളിൽ (6pm മുതൽ 9pm വരെ) പാടാൻ അനുയോജ്യമായ ഒരു രാഗമാണ് ദേശ്.
കൃതികൾ
തിരുത്തുകകൃതി | കർത്താവ് |
---|---|
രാമനാമ മേതുദി മനമേ | പാപനാശം ശിവൻ |
നന്ദനന്ദനാ | ലളിതാദാസർ |
ഹേ ഗോവിന്ദ് ഹേ ഗോപാല (ഭജൻ) |
ചലച്ചിത്രഗാനങ്ങൾ
തിരുത്തുകഗാനം | ചിത്രം/ആൽബം |
---|---|
വന്ദേമാതരം | ഇന്ത്യയുടെ ദേശീയഗീതം |
ശംഖുപുഷ്പം കണ്ണെഴുതുമ്പോൾ | ശകുന്തള |
ഒരു പുഷ്പം മാത്രമെൻ[3] | പരീക്ഷ |
മയിലായ് പറന്നുവാ | മയിൽപ്പീലിക്കാവ് |
നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ | ചാമരം |
ആദിസ്വരൂപിണീ | ഭക്തിഗാനം |
അവലംബം
തിരുത്തുക- ↑ രാഗതരംഗിണി by പ്രൊഫ. എൻ. ലതിക, Pub. 2014, അധ്യാപക കലാസാഹിതി
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-12-31. Retrieved 2017-02-24.
- ↑ http://malayalasangeetham.info/displayProfile.php?artist=Desh&category=raga