ദേശീയപാത 85 (ഇന്ത്യ)

(ദേശീയ പാത 49 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ദേശീയപാത85 (പഴയ ദേശീയപാത 49)[1][2], കേരളത്തിലെ കൊച്ചിക്കും തമിഴ്‌നാട്ടിലെ രാമേശ്വരത്തിനും ഇടയിലുള്ള ഈ ദേശീയപാതയുടെ 168 കിലോമീറ്റർ കേരളത്തിലാണ്. കൊച്ചിയിലെ കുണ്ടന്നൂർ നിന്നാരംഭിക്കുന്ന ഈ പാത കേരളത്തിലെ തൃപ്പൂണിത്തുറ, മുവാറ്റുപുഴ, കോതമംഗലം, പള്ളിവാസൽ, ദേവികുളം, മൂന്നാർ എന്നീ സ്ഥലങ്ങളിലൂടെ കടന്ന് തമിഴ്‌നാട്ടിലെ ബോഡിനായ്‌ക്കന്നൂരിൽ‌ പ്രവേശിക്കുന്നു അവിടെ നിന്നും തേനി, ആണ്ടിപ്പട്ടി, ഉസലാമ്പട്ടി മുതലായ സ്ഥലങ്ങളിലൂടെ മധുരയിലെത്തുന്നു. മധുരയിൽ നിന്നും മാനമധുര, പരമക്കുടി,രാമനാഥപുരം വഴി ഈ പാത രാമേശ്വരത്തെത്തി അവസാനിക്കുന്നു. ഈ പാത പ്രകൃതി രമണീയമായ മൂന്നാർ മേഖലയിലൂടെ കടന്നു പോകുന്നു. രാമേശ്വരത്ത് പ്രസിദ്ധമായ പാമ്പൻ പാലം ഈ പാതയിലാണ് സ്ഥിതി ചെയ്യുന്നത്. ഈ പാലം രാമേശ്വരം ദ്വീപിനെ വൻ‌കരയുമായി ബന്ധിപ്പിക്കുന്നു. ഈ പാലം പാക്ക് കടലിടുക്കിലാണ് സ്ഥിതി ചെയ്യുന്നത്.

ഇന്ത്യ ദേശീയ പാത 49
Road map of India with National Highway 49 highlighted in solid red color
നീളം440 km
തുടക്കംCochin, Kerala
പ്രധാന ഉദ്ദിഷ്ടസ്ഥാനംCochin - Munnar - Theni - Usilampatti-Madurai -Ramanathapuram - Rameswaram
അവസാനംRameswaram, Tamil Nadu
സംസ്ഥാനംTamil Nadu: 290 km
Kerala: 150 km
NH - List - NHAI - NHDP
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-08-16. Retrieved 2012-02-15.
  2. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2011-04-29. Retrieved 2012-02-15.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=ദേശീയപാത_85_(ഇന്ത്യ)&oldid=4069420" എന്ന താളിൽനിന്ന് ശേഖരിച്ചത്