ദേശീയപാത85 (പഴയ ദേശീയപാത 49)[1][2], കേരളത്തിലെ കൊച്ചിക്കും തമിഴ്‌നാട്ടിലെ രാമേശ്വരത്തിനും ഇടയിലുള്ള ഈ ദേശീയപാതയുടെ 168 കിലോമീറ്റർ കേരളത്തിലാണ്. കൊച്ചിയിലെ കുണ്ടന്നൂർ നിന്നാരംഭിക്കുന്ന ഈ പാത കേരളത്തിലെ തൃപ്പൂണിത്തുറ, മുവാറ്റുപുഴ, കോതമംഗലം, പള്ളിവാസൽ, ദേവികുളം, മൂന്നാർ എന്നീ സ്ഥലങ്ങളിലൂടെ കടന്ന് തമിഴ്‌നാട്ടിലെ ബോഡിനായ്‌ക്കന്നൂരിൽ‌ പ്രവേശിക്കുന്നു അവിടെ നിന്നും തേനി, ആണ്ടിപ്പട്ടി, ഉസലാമ്പട്ടി മുതലായ സ്ഥലങ്ങളിലൂടെ മധുരയിലെത്തുന്നു. മധുരയിൽ നിന്നും മാനമധുര, പരമക്കുടി,രാമനാഥപുരം വഴി ഈ പാത രാമേശ്വരത്തെത്തി അവസാനിക്കുന്നു. ഈ പാത പ്രകൃതി രമണീയമായ മൂന്നാർ മേഖലയിലൂടെ കടന്നു പോകുന്നു. രാമേശ്വരത്ത് പ്രസിദ്ധമായ പാമ്പൻ പാലം ഈ പാതയിലാണ് സ്ഥിതി ചെയ്യുന്നത്. ഈ പാലം രാമേശ്വരം ദ്വീപിനെ വൻ‌കരയുമായി ബന്ധിപ്പിക്കുന്നു. ഈ പാലം പാക്ക് കടലിടുക്കിലാണ് സ്ഥിതി ചെയ്യുന്നത്.

ഇന്ത്യ ദേശീയ പാത 49 National Highway India.JPG
Road map of India with National Highway 49 highlighted in solid red color
നീളം440 km
തുടക്കംCochin, Kerala
പ്രധാന ഉദ്ദിഷ്ടസ്ഥാനംCochin - Munnar - Theni - Madurai - Ramanathapuram - Rameswaram
അവസാനംRameswaram, Tamil Nadu
സംസ്ഥാനംTamil Nadu: 290 km
Kerala: 150 km
NH - List - NHAI - NHDP

അവലംബംതിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2016-08-16-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-02-15.
  2. "ആർക്കൈവ് പകർപ്പ്" (PDF). മൂലതാളിൽ (PDF) നിന്നും 2011-04-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-02-15.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക


"https://ml.wikipedia.org/w/index.php?title=ദേശീയപാത_85_(ഇന്ത്യ)&oldid=3750851" എന്ന താളിൽനിന്ന് ശേഖരിച്ചത്