ദീപക് പറമ്പോൽ

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്

മലയാള ചലച്ചിത്രമേഖലയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ചലച്ചിത്ര നടനാണ് ദീപക് പറമ്പോൽ.

ദീപക് പറമ്പോൽ
ജനനം (1988-11-01) 1 നവംബർ 1988  (35 വയസ്സ്)
കണ്ണൂർ, ഇന്ത്യ
ദേശീയതഇന്ത്യൻ
പൗരത്വംഇന്ത്യൻ
തൊഴിൽനടൻ, മോഡൽ
സജീവ കാലം2010-മുതൽ
അറിയപ്പെടുന്ന കൃതി
തട്ടത്തിൻ മറയത്ത്
കുഞ്ഞിരാമായണം

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത മലർവാടി ആർട്സ് ക്ലബിലൂടെ (2010) ദീപക് പറമ്പോൽ അഭിനയരംഗത്തേക്ക് പ്രവേശിച്ചു. തട്ടത്തിൻ മറയത്ത് , തിര, ഡി കമ്പനി, കുഞ്ഞിരാമായണം, ഒരേ മുഖം, ദി ഗ്രേറ്റ് ഫാദർ, ഒറ്റമുറി വെളിച്ചം, രക്ഷാധികാരി ബൈജു, വിശ്വവിഖ്യാതരായ പയ്യന്മാർ, ക്യാപ്റ്റൻ, ബി.ടെക്ക്, ഓർമ്മയിൽ ഒരു ശിശിരം, ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ അദ്ദേഹം ശ്രദ്ധേയനാണ്. അവാർഡ് നേടിയ 'ചിത്രകഥ' എന്ന ഹ്രസ്വചിത്രത്തിലെ അഭിനയത്തിന് പ്രശംസയും ലഭിച്ചിട്ടുണ്ട്.[1]

ചലച്ചിത്രരംഗം

തിരുത്തുക

ഒരു പ്രാദേശിക പത്രത്തിലെ പരസ്യത്തോട് പ്രതികരിച്ചതിന് ശേഷം വിനീത് ശ്രീനിവാസന്റെ മലർവാടി ആർട്സ് ക്ലബ് (2010) എന്ന ചിത്രത്തിലൂടെയാണ് ദീപക് അരങ്ങേറ്റം കുറിച്ചത്. ഒരു ദശാബ്ദക്കാലം അദ്ദേഹം തന്റെ കരിയറിൽ ചെറിയതും, പ്രധാനപ്പെട്ടതുമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. ഓർമയിൽ ഒരു ശിശിരം സിനിമയുടെ ഒരു ഭാഗത്തിനായി പ്രധാന വേഷത്തിൽ, സ്കൂളിൽ പോകുന്ന കൗമാരക്കാരനെപ്പോലെ കാണുന്നതിന് 10 കിലോഗ്രാം നഷ്ടപ്പെടുത്തി.[2][3]

  1. "Part of the youth brigade". thehindu.com. Retrieved 6 September 2017.
  2. Shrijith, Sajin. "'Cinema happened because I missed my college bus one day'". Retrieved February 3, 2021.
  3. M, Athira. "I am bad at promoting myself: Deepak Parambol". The Hindu. Retrieved February 3, 2021.
"https://ml.wikipedia.org/w/index.php?title=ദീപക്_പറമ്പോൽ&oldid=4017751" എന്ന താളിൽനിന്ന് ശേഖരിച്ചത്