ദി റാവിസ്

കൊല്ലം ജില്ലയിലെ പഞ്ചനക്ഷത്ര ഹോട്ടല്‍


ദക്ഷിണേന്ത്യൻ സംസ്ഥാനമായ കേരളത്തിലെ കൊല്ലം ജില്ലയിൽ അഷ്ടമുടിക്കായലിൻറെ തീരത്ത് സ്ഥിതിചെയ്യുന്ന പഞ്ചനക്ഷത്ര ഹോട്ടലാണ് ദി റാവിസ് കൊല്ലം, ദി റാവിസ് അഷ്ടമുടി എന്ന പേരിലും ഇത് അറിയപ്പെടുന്നു. കൊല്ലം സ്വദേശിയായ ഡോ. ബി. രവി പിള്ളയുടെ റാവിസ് ഹോട്ടൽസ്‌ & റിസോർട്ട്സ് കമ്പനിയുടേതാണ് ഈ ഹോട്ടൽ. കൊല്ലം സ്വദേശിയായ ആർക്കിടെക്റ്റ് യൂജിൻ പണ്ടാലയാണ് 2009-ൽ ഈ ഹോട്ടൽ രൂപകൽപന ചെയ്തത്. 1990 കാലത്ത് തന്നെ ഹോട്ടലിൻറെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. തിരുവിതാംകൂർ ശൈലിയും കോളോണിയൽ കാലത്തെ ശൈലിയും ഇടചെർന്നതാണ് ഹോട്ടലിൻറെ രൂപകൽപന. മുറികൾ, സ്യൂട്ട് മുറികൾ, കോട്ടേജുകൾ, സ്വകാര്യ നീന്തൽകുളത്തോടുകൂടിയുള്ള വില്ലകൾ, ആയുർവേദ സ്പാ, ഭക്ഷണശാലകൾ എന്നിവ ഹോട്ടലിൽ ഉണ്ട്. [1] [2] ബോളിവുഡ് നടൻ ഷാരൂഖ്‌ ഖാനും മലയാള നടൻ മോഹൻലാലും ചേർന്നാണ് 2011 ഓഗസ്റ്റ്‌ 19-നു ഹോട്ടൽ ഉദ്ഘാടനം ചെയ്തത്.[3]

ദ റാവിസ് ഹോട്ടൽ

കേരളത്തിലെ തെക്കുഭാഗത്തുള്ള ജില്ലയാണ് കൊല്ലം. ആംഗലേയ ഭാഷയിൽ മുൻപ് ക്വയിലോൺ എന്നു വിളിച്ചുവന്നിരുന്നെങ്കിലും സർക്കാർ ഉത്തരവു പ്രകാരം ഇപ്പോൾ ആംഗലേയത്തിലും കൊല്ലം എന്ന് തന്നെ വിളിയ്ക്കുന്നു. തെക്ക് തിരുവനന്തപുരവും, വടക്ക് പത്തനംതിട്ടയും ആലപ്പുഴയും, കിഴക്ക് തമിഴ് നാടും, പടിഞ്ഞാറ് അറബിക്കടലും ആണ്‌ കൊല്ലത്തിൻറെ അതിരുകൾ. കശുവണ്ടി സംസ്കരണവും കയർ നിർമ്മാണവും ആണ് ജില്ലയിലെ പ്രധാന വ്യവസായങ്ങൾ.

ദി റാവിസ് അഷ്ടമുടി ഒരു ഡീലക്സ് ആഡംബര ഹോട്ടലാണ്. കൊല്ലം നഗരത്തിലുള്ള രണ്ട് പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ഒന്നാണ് ദി റാവിസ് അഷ്ടമുടി ഹോട്ടൽ. 90 മുറികൾ, 9 സ്യൂട്ടുകൾ, കോട്ടേജുകൾ, നീന്തൽകുളം ഉള്ള വില്ലകൾ, ബാറുകൾ, ഒഴുകുന്ന ഭക്ഷണശാലയും ഗ്രീക്ക് ഭക്ഷണശാലയും ഉൾപ്പെടെ 4 ഭക്ഷണശാലകൾ എന്നിവയാണ് ഹോട്ടലിൽ ഉള്ളത്. [4][5] [6]

ഏടാകൂടം

തിരുത്തുക

ലോകത്തിലെ ഏറ്റവും വലിയ ഏടാകൂടം 2017 ഡിസംബറിൽ റാവിസ് ഹോട്ടലിനു മുമ്പിൽ സ്ഥാപിച്ചു.[7] ഇരുമ്പ് ചട്ടക്കൂടിൽ തടി കൊണ്ട് നിർമ്മിച്ച ഈ ഏടാകൂടത്തിന് ആകെ 24 അടി നീളമുള്ള ആറു കാലുകളാണുള്ളത്. ഓരോ കാലിനും 2 അടി വീതിയുണ്ട്. സിനിമാ കലാസംവിധായകനായ മാർത്താണ്ഡം രാജശേഖരൻ എന്ന രാജശേഖരൻ പരമേശ്വരനാണ് രണ്ടു ടൺ ഭാരമുള്ള ഈ ഏടാകൂടത്തിന്റെ ശിൽപി.[8] ഗിന്നസ് റെക്കോർഡ് നേടുക എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം ഇതുനിർമ്മിച്ചത്.[7] ഇതിനുമുമ്പ് സ്വിറ്റ്സർലാന്റിലെ വൽച്ചാവയിലെ ഫോഫാ കോൺറാഡ് എന്ന സ്ഥാപനം നിർമ്മിച്ച ഏടാകൂടത്തിനായിരുന്നു 'ലോകത്തിലെ ഏറ്റവും വലിയ ഏടാകൂടം' എന്ന ഗിന്നസ് റെക്കോർഡുണ്ടായിരുന്നത്. 19 അടി 8 ഇഞ്ച് ഉയരവും ഒരടി മൂന്നിഞ്ച് വീതിയും ഇതിനുണ്ടായിരുന്നു.[8]

  1. "Welcome Hotel Raviz Ashtamudi". ITC Hotels. Retrieved 19 April 2016.
  2. "The Raviz Resort and Spa". cleartrip.com. Retrieved 19 April 2016.
  3. "Sharukh Khan to open new five-star hotel in Kollam". Business Line. 4 August 2011. Retrieved 19 April 2016.
  4. "Shahrukh visits Gods Own Country". India Glitz. Retrieved 19 April 2016.
  5. "SRK & Mohanlal takes Kollam by storm". India Glitz. 20 Aug 2011. Retrieved 19 April 2016.
  6. "Kerala's non-resident tycoons investing in massive projects back home". Economic Times. 20 Aug 2011. Archived from the original on 2016-04-23. Retrieved 19 April 2016.
  7. 7.0 7.1 രാജ്കുമാർ (2017-12-21). "ലോകത്തെ ഏറ്റവും വലിയ ഏടാകൂടം കൊല്ലത്ത് വരുന്നു". കൈരളി ടി.വി. Archived from the original on 2017-12-24. Retrieved 2017-12-23.{{cite web}}: CS1 maint: bot: original URL status unknown (link)
  8. 8.0 8.1 "കൊല്ലത്ത് ദേ, വലിയ ഏടാകൂടം". മലയാള മനോരമ. 2017-12-22. Archived from the original on 2017-12-25. Retrieved 2017-12-23.{{cite web}}: CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=ദി_റാവിസ്&oldid=4136469" എന്ന താളിൽനിന്ന് ശേഖരിച്ചത്