ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം

2024-ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം

എ.ജി.എസ് എന്റർടൈൻമെന്റ് നിർമ്മിച്ച് വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത ദളപതി വിജയ് നായകനായി 2024-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ തമിഴ് ഭാഷാ സയൻസ് ഫിക്ഷൻ ചിത്രമാണ് ( ഗോട്ട് എന്നും മാർക്കറ്റ് ചെയ്യപ്പെടുന്നു.) ജയറാം, പ്രശാന്ത്, പ്രഭുദേവ , സ്നേഹ , ലൈല ,മീനാക്ഷി ചൗധരി , മോഹൻ , അജ്മൽ അമീർ , യോഗി ബാബു , വിടിവി ഗണേഷ് , വൈഭവ് , പ്രേംഗി അമരൻ,അരവിന്ദ് രാജ്,ആകാശ് ,അജയ് രാജ് എന്നിവരാണ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത്.

ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം
സംവിധാനംവെങ്കട്ട് പ്രഭു
നിർമ്മാണം
  • കല്പത്തി എസ് . ആഘോരം
  • കല്പത്തി എസ് . ഗണേഷ്
  • കല്പത്തി എസ് . സുരേഷ്
രചനവെങ്കട്ട് പ്രഭു
Viji
തിരക്കഥകെ . ചന്ദ്രു
എഴുലരസു ഗുണശേകാരൻ
അഭിനേതാക്കൾ
സംഗീതംയുവാൻ ശങ്കർ രാജ
ഛായാഗ്രഹണംസിദ്ധാർത്ത ന്യൂണി
ചിത്രസംയോജനംവെങ്കട്ട് രാജേൻ
സ്റ്റുഡിയോഎജി എസ് എന്റർടൈൻമെന്റ്
റിലീസിങ് തീയതി
  • 5 സെപ്റ്റംബർ 2024 (2024-09-05)
രാജ്യംഇന്ത്യ
ഭാഷതമിഴ്

ആദ്യം അറ്റ്‌ലി പ്രൊജക്റ്റ് സംവിധാനം ചെയ്യുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ പിന്നീട് പ്രഭുവിനെ ബോർഡിൽ കൊണ്ടുവന്നു. വിജയ് യുടെ 68-ാമത്തെ പ്രധാന കഥാപാത്രമായ ചലച്ചിത്രമായതിനാൽ 2023 മെയ് മാസത്തിൽ ദളപതി 68 എന്ന താൽക്കാലിക തലക്കെട്ടിൽ ചിത്രം പ്രഖ്യാപിച്ചു. 2023 ഡിസംബറിൽ ഔദ്യോഗിക പേര് പ്രഖ്യാപിച്ചു. പ്രിൻസിപ്പൽ ഫോട്ടോഗ്രാഫി 2023 ഒക്ടോബറിൽ ചെന്നൈയിൽ ആരംഭിച്ചു. തുടർന്ന് തായ്‌ലൻഡിൽ ഒരു ഷെഡ്യൂളും . കൂടെ ഹൈദരാബാദിൽ മറ്റൊന്ന് എന്നിങ്ങനെ പല ഷെഡ്യൂളുകളും തീരുമാനിച്ചു. യുവൻ ശങ്കർ രാജ യാണ് സംഗീതം ഒരുക്കുന്നത്. ഛായാഗ്രഹണവും എഡിറ്റിംഗും യഥാക്രമം സിദ്ധാർത്ഥ നുനിയും വെങ്കട്ട് രാജനും നിർവഹിക്കും.

കാസ്റ്റ്

തിരുത്തുക

പുതിയ ഗീതയ്ക്ക് എന്ന ചലച്ചിത്രത്തിനു ശേഷം വിജയ്ക്കൊപ്പമുള്ള രണ്ടാമത്തെ സഹകരണത്തിലും പ്രഭുവിനൊപ്പമുള്ള പത്താമത് ചിത്രത്തിലും യുവൻ ശങ്കർ രാജയാണ് ഈ ചിത്രത്തിൻ്റെ സൗണ്ട് ട്രാക്കും ഫിലിം സ്കോറും ഒരുക്കുന്നത് .[1] വാരിസുവിന് ശേഷം ഒരു വിജയ് ചിത്രത്തിന് വേണ്ടി അവരുടെ രണ്ടാമത്തെ സഹകരണത്തോടെ ടി-സീരീസ് ആണ് ഓഡിയോ അവകാശം വാങ്ങിയത് .[2] ആദ്യ സിംഗിൾ ഒരു ഡപ്പൻകുത്ത് നമ്പറായിരിക്കുമെന്ന് യുവൻ പറഞ്ഞു.[3] പ്രഭുവിന്റെ അച്ഛൻ ഗംഗൈ അമരൻ,മദൻ കാർക്കി,കബിലൻ വൈരമുത്തു എന്നിവരോടൊപ്പം സിനിമകളുടെ ട്രാക്കിന് വരികൾ എഴുതുമെന്ന് വെളിപ്പെടുത്തി.[4]

പ്രകാശനം

തിരുത്തുക

ഈ ചലച്ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം നെറ്റ്ഫ്ലിക്സ് 125 കോടി രൂപയ്ക്ക് (16 മില്യൺ യു.എസ് ഡോളർ) സ്വന്തമാക്കിയതായി റിപ്പോർട്ടുണ്ട്. [5]

തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ഈ ചലച്ചിത്രം പുറത്തിറങ്ങുന്നത്.[6][https://web.archive.org/web/20240921123803/https://currentserial.net/vijay-thalapathys-goat-movie-advance-booking/ Archived 2024-09-21 at the Wayback Machine. [7]]

ബാഹ്യ ലിങ്കുകൾ

തിരുത്തുക
  1. "Thalapathy 68 composer Yuvan Shankar Raja's last album for Vijay was in 2003!". OTTPlay. 5 June 2023. Archived from the original on 9 June 2023. Retrieved 9 June 2023.
  2. AGS Entertainment [Ags_production]. "We are super happy to be announce that @TSeries has accquired the Audio Rights for #Thalapathy68 for all Indian Languages 🔥🙌🏼🙌🏼 #BhushanKumar Sir @Ags_production" (Tweet). Retrieved 24 October 2023 – via Twitter. {{cite web}}: Cite has empty unknown parameter: |dead-url= (help) Missing or empty |date= (help)
  3. "Thalapathy 68 first single to be a Kuthu song, reveals film's composer". Moviecrow. 7 September 2023. Archived from the original on 10 September 2023. Retrieved 10 September 2023.
  4. "Thalapathy 68 First Look: Thalapathy Vijay's next film titled The Greatest of All Time: A Venkat Prabhu Hero". Pinkvilla. 31 December 2023. Archived from the original on 1 January 2024. Retrieved 1 January 2024.
  5. "Trending: Thalapathy68 sets streaming world ablaze! This OTT giant snatches the rights!". The New Stuff. 15 September 2023. Archived from the original on 19 September 2023. Retrieved 15 September 2023.
  6. Kalpathi, Archana [archanakalpathi]. "Meet the #GOATsquad 🔥🔥 They are already to set the box office on fire 🔥 One action entertainer loading #TheGreatestOfAllTime" (Tweet). Retrieved 15 January 2024 – via Twitter. {{cite web}}: Cite has empty unknown parameter: |dead-url= (help) Missing or empty |date= (help)