ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം
എ.ജി.എസ് എന്റർടൈൻമെന്റ് നിർമ്മിച്ച് വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത ദളപതി വിജയ് നായകനായി 2024-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ തമിഴ് ഭാഷാ സയൻസ് ഫിക്ഷൻ ചിത്രമാണ് ( ഗോട്ട് എന്നും മാർക്കറ്റ് ചെയ്യപ്പെടുന്നു.) ജയറാം, പ്രശാന്ത്, പ്രഭുദേവ , സ്നേഹ , ലൈല ,മീനാക്ഷി ചൗധരി , മോഹൻ , അജ്മൽ അമീർ , യോഗി ബാബു , വിടിവി ഗണേഷ് , വൈഭവ് , പ്രേംഗി അമരൻ,അരവിന്ദ് രാജ്,ആകാശ് ,അജയ് രാജ് എന്നിവരാണ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത്.
ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം | |
---|---|
സംവിധാനം | വെങ്കട്ട് പ്രഭു |
നിർമ്മാണം |
|
രചന | വെങ്കട്ട് പ്രഭു Viji |
തിരക്കഥ | കെ . ചന്ദ്രു എഴുലരസു ഗുണശേകാരൻ |
അഭിനേതാക്കൾ | |
സംഗീതം | യുവാൻ ശങ്കർ രാജ |
ഛായാഗ്രഹണം | സിദ്ധാർത്ത ന്യൂണി |
ചിത്രസംയോജനം | വെങ്കട്ട് രാജേൻ |
സ്റ്റുഡിയോ | എജി എസ് എന്റർടൈൻമെന്റ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | തമിഴ് |
ആദ്യം അറ്റ്‌ലി പ്രൊജക്റ്റ് സംവിധാനം ചെയ്യുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ പിന്നീട് പ്രഭുവിനെ ബോർഡിൽ കൊണ്ടുവന്നു. വിജയ് യുടെ 68-ാമത്തെ പ്രധാന കഥാപാത്രമായ ചലച്ചിത്രമായതിനാൽ 2023 മെയ് മാസത്തിൽ ദളപതി 68 എന്ന താൽക്കാലിക തലക്കെട്ടിൽ ചിത്രം പ്രഖ്യാപിച്ചു. 2023 ഡിസംബറിൽ ഔദ്യോഗിക പേര് പ്രഖ്യാപിച്ചു. പ്രിൻസിപ്പൽ ഫോട്ടോഗ്രാഫി 2023 ഒക്ടോബറിൽ ചെന്നൈയിൽ ആരംഭിച്ചു. തുടർന്ന് തായ്‌ലൻഡിൽ ഒരു ഷെഡ്യൂളും . കൂടെ ഹൈദരാബാദിൽ മറ്റൊന്ന് എന്നിങ്ങനെ പല ഷെഡ്യൂളുകളും തീരുമാനിച്ചു. യുവൻ ശങ്കർ രാജ യാണ് സംഗീതം ഒരുക്കുന്നത്. ഛായാഗ്രഹണവും എഡിറ്റിംഗും യഥാക്രമം സിദ്ധാർത്ഥ നുനിയും വെങ്കട്ട് രാജനും നിർവഹിക്കും.
കാസ്റ്റ്
തിരുത്തുക- വിജയ് - ഗാന്ധി, ജീവൻ / സഞ്ജയ് (ഇരട്ടവേഷത്തിൽ)
- ജയറാം - നസീർ
- പ്രഭുദേവ - കല്യാൺ
- സ്നേഹ - അനുരാധ
- ലൈല - രാധിക
- മീനാക്ഷി ചൗധരി - ശ്രീനിധി
- മോഹൻ - രാജീവ് മേനോൻ
- പ്രശാന്ത് - സുനിൽ
- അജ്മൽ അമീർ- അജയ്
- യോഗി ബാബു - ഡയമണ്ട് ബാബു
- വിടിവി ഗണേഷ് - മഹേഷ്
- വൈഭവ് - രാകേഷ്
- പ്രേംഗി അമരൻ - സീനു
- അരവിന്ദ് ആകാശ് - കാർത്തിക്
- അജയ് രാജ് - രാജ്കുമാർ
- തൃഷ - ധനലക്ഷ്മി (അതിഥി വേഷം)
- ശിവകാർത്തികേയൻ - ശിവ (അതിഥി വേഷം)
സംഗീതം
തിരുത്തുകപുതിയ ഗീതയ്ക്ക് എന്ന ചലച്ചിത്രത്തിനു ശേഷം വിജയ്ക്കൊപ്പമുള്ള രണ്ടാമത്തെ സഹകരണത്തിലും പ്രഭുവിനൊപ്പമുള്ള പത്താമത് ചിത്രത്തിലും യുവൻ ശങ്കർ രാജയാണ് ഈ ചിത്രത്തിൻ്റെ സൗണ്ട് ട്രാക്കും ഫിലിം സ്കോറും ഒരുക്കുന്നത് .[1] വാരിസുവിന് ശേഷം ഒരു വിജയ് ചിത്രത്തിന് വേണ്ടി അവരുടെ രണ്ടാമത്തെ സഹകരണത്തോടെ ടി-സീരീസ് ആണ് ഓഡിയോ അവകാശം വാങ്ങിയത് .[2] ആദ്യ സിംഗിൾ ഒരു ഡപ്പൻകുത്ത് നമ്പറായിരിക്കുമെന്ന് യുവൻ പറഞ്ഞു.[3] പ്രഭുവിന്റെ അച്ഛൻ ഗംഗൈ അമരൻ,മദൻ കാർക്കി,കബിലൻ വൈരമുത്തു എന്നിവരോടൊപ്പം സിനിമകളുടെ ട്രാക്കിന് വരികൾ എഴുതുമെന്ന് വെളിപ്പെടുത്തി.[4]
പ്രകാശനം
തിരുത്തുകഈ ചലച്ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം നെറ്റ്ഫ്ലിക്സ് 125 കോടി രൂപയ്ക്ക് (16 മില്യൺ യു.എസ് ഡോളർ) സ്വന്തമാക്കിയതായി റിപ്പോർട്ടുണ്ട്. [5]
തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ഈ ചലച്ചിത്രം പുറത്തിറങ്ങുന്നത്.[6][https://web.archive.org/web/20240921123803/https://currentserial.net/vijay-thalapathys-goat-movie-advance-booking/ Archived 2024-09-21 at the Wayback Machine. [7]]
ബാഹ്യ ലിങ്കുകൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Thalapathy 68 composer Yuvan Shankar Raja's last album for Vijay was in 2003!". OTTPlay. 5 June 2023. Archived from the original on 9 June 2023. Retrieved 9 June 2023.
- ↑ AGS Entertainment [Ags_production]. "We are super happy to be announce that @TSeries has accquired the Audio Rights for #Thalapathy68 for all Indian Languages 🔥🙌🏼🙌🏼 #BhushanKumar Sir @Ags_production" (Tweet). Retrieved 24 October 2023 – via Twitter.
{{cite web}}
: Cite has empty unknown parameter:|dead-url=
(help) Missing or empty |date= (help) - ↑ "Thalapathy 68 first single to be a Kuthu song, reveals film's composer". Moviecrow. 7 September 2023. Archived from the original on 10 September 2023. Retrieved 10 September 2023.
- ↑ "Thalapathy 68 First Look: Thalapathy Vijay's next film titled The Greatest of All Time: A Venkat Prabhu Hero". Pinkvilla. 31 December 2023. Archived from the original on 1 January 2024. Retrieved 1 January 2024.
- ↑ "Trending: Thalapathy68 sets streaming world ablaze! This OTT giant snatches the rights!". The New Stuff. 15 September 2023. Archived from the original on 19 September 2023. Retrieved 15 September 2023.
- ↑ Kalpathi, Archana [archanakalpathi]. "Meet the #GOATsquad 🔥🔥 They are already to set the box office on fire 🔥 One action entertainer loading #TheGreatestOfAllTime" (Tweet). Retrieved 15 January 2024 – via Twitter.
{{cite web}}
: Cite has empty unknown parameter:|dead-url=
(help) Missing or empty |date= (help)