മലയാള ചലച്ചിത്ര വ്യവസായത്തിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടിയാണ് ദിവ്യ ഗോപിനാഥ്. 2016ൽ കമ്മട്ടിപ്പാടത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചു.[1] നിരൂപക പ്രശംസ നേടിയ അയാൾ ശശി,ആഭാസം, വൈറസ്, അഞ്ചാം പാതിര, തുറമുഖം തുടങ്ങി മലയാള സിനിമകളിൽ ദിവ്യ പിന്നീട് ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.[2] [3]

ജീവിതരേഖ

തിരുത്തുക

എറണാകുളം ജില്ലയിലെ ഏലൂരിൽ കെ.എൻ.ഗോപിനാഥിൻ്റെയും, സി.പി.ഉഷാദേവിയുടെയും മകളായി ജനനം .എലൂരിലെ സ്കൂൾ പഠനത്തിന് ശേഷം സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് ബിരുദം നേടി തുടർന്ന് സെന്റ്. സേവിയർ കോളേജ് ഫോർ വിമൻ, ആലുവ കോളേജിൽ നിന്ന് മാസ്റ്റർ ഓഫ് കോമേഴ്‌സ് പൂർത്തിയാക്കി . നാടകത്തിലൂടെ സിനിമയിലെത്തിയ ദിവ്യ ഹ്രിസ്വ ചിത്രങ്ങളും അഭിനയിച്ചു.വിമൻ ഇൻ സിനിമ കളക്ടീവ് അംഗമാണ്. ദിവ്യയുടെ ഭർത്താവ് ജൂബിത് നമ്രടത്ത്. .[4] [5] [6]

  1. cris (2017-05-15). "Balancing cinema and theatre". www.deccanchronicle.com (in ഇംഗ്ലീഷ്). Retrieved 2024-09-15.
  2. "Trailer of Sreeenivasan's Ayaal Sassi goes viral; Over 4.5 lakh people watch trailer within 24 hours after uploading". The Times of India. 2017-05-11. ISSN 0971-8257. Retrieved 2024-09-15.
  3. "മുൾമുനയിൽ നിർത്തി അഞ്ചാം പാതിര: റിവ്യു". മുൾമുനയിൽ നിർത്തി അഞ്ചാം പാതിര: റിവ്യു. Retrieved 2024-09-15.
  4. TNIE, Team (2024-09-06). "Actor Divya Gopinath: WCC is not a collective to oppose men". Cinema Express (in ഇംഗ്ലീഷ്). Retrieved 2024-09-15.
  5. Daily, Keralakaumudi. "Director Jubith gets married to actor Divya Gopinath". Keralakaumudi Daily (in ഇംഗ്ലീഷ്). Retrieved 2024-09-15.
  6. "സ്വന്തം സിനിമയിലെ താരത്തെ ജീവിത സഖിയാക്കി സംവിധായകൻ; ജുബിതും ദിവ്യയും വിവാഹിതരായി". Samayam Malayalam. Retrieved 2024-09-15.

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ദിവ്യ_ഗോപിനാഥ്&oldid=4114142" എന്ന താളിൽനിന്ന് ശേഖരിച്ചത്