ഒരു മലയാളകവിയാണ് ദിവാകരൻ വിഷ്ണുമംഗലം.

ദിവാകരൻ വിഷ്ണുമംഗലം
ദിവാകരൻ വിഷ്ണുമംഗലം (ചിത്രീകരണം: വിനോദ് അമ്പലത്തറ)
ദിവാകരൻ വിഷ്ണുമംഗലം (ചിത്രീകരണം: വിനോദ് അമ്പലത്തറ)
തൊഴിൽജിയോളജിസ്റ്റ്, ഭൂശാസ്ത്രവകുപ്പ്
ദേശീയതഇന്ത്യൻ
വിദ്യാഭ്യാസംഎം.എസ്.സി (ജിയോളജി)
ശ്രദ്ധേയമായ രചന(കൾ)നിർവ്വചനം, പാഠാവലി, ജീവന്റെ ബട്ടൻ, രാവോർമ്മ, കൊയക്കട്ട
അവാർഡുകൾവി.ടി. കുമാരൻ സ്മാരക കവിതാ അവാർഡ്(1989) മഹാകവി കുട്ടമത്ത് അവാർഡ്(1995)

കേരള സാഹിത്യ അക്കാദമി കനകശ്രീ എൻഡോവ്‌മെന്റ് അവാർഡ് (1996) വൈലോപ്പിള്ളി അവാർഡ് (1997) ഇടശ്ശേരി അവാർഡ് (2005)[1] മുംബയ് ജ്വാലാ അവാർഡ് (2006) അബുദാബി ശക്തി അവാർഡ് (2007) മഹാത്മാഗാന്ധി സർവകലാശാല 'സംസ്കാര'യുടെ കവിതാപുരസ്കാരം (2015)

എൻ.വി.കൃഷ്ണവാരിയർ സ്മാരക കവിതാ അവാർഡ് (2015)
കയ്യൊപ്പ്

ജീവിതരേഖ

തിരുത്തുക

കാസർഗോഡ് ജില്ലയിലെ വിഷ്ണുമംഗലം ഗ്രാമത്തിൽ വി.കോരന്റെയും വി. സരോജിനിയുടേയും മകനായി 1965, മാർച്ച് 5 ന് ജനിച്ചു. കോഴിക്കോട് സർവ്വകലാശാലയിൽ നിന്നും റാങ്കോടെ ജിയോളജിയിൽ ബിരുദാനന്തരബിരുദം. കേരള ഭൂശാസ്ത്രവകുപ്പിൽ ജിയോളജിസ്റ്റ് ആയിരുന്നു. സഹധർമ്മിണി നിഷ. മകൾ ഹർഷ.

കാവ്യജീവിതം

തിരുത്തുക

നാട്ടുനന്മയും പച്ചപ്പും മൂല്യങ്ങളോടുള്ള പ്രതിപത്തിയും സ്‌നേഹം വറ്റുന്നതിലെ ആകുലതകളും ഗൃഹാതുരത്വവും ദിവാകരന്റെ കവിതകളുടെ പ്രത്യേകതയാണ്. കവിയരങ്ങുകളിൽ ഇദ്ദേഹത്തിന്റെ സജീവസാന്നിദ്ധ്യമുണ്ട്.[1] 2003 ൽ കേന്ദ്ര-കേരള സാഹിത്യ അക്കാദമികൾ സംയുക്തമായി സംഘടിപ്പിച്ച ദേശീയ യുവസാഹിത്യകാര സമ്മേളനത്തിൽ മലയാള കവിതയെ പ്രതിനിധീകരിച്ചു. 2010 ൽ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ആകാശവാണി ഗോഹട്ടിയിൽ വെച്ച് നടത്തിയദേശീയ സർവ്വഭാഷാ കവിസമ്മേളനത്തിൽ മലയാള കവിതയെ പ്രതിനിധീകരിച്ച് കവിത അവതരിപ്പിച്ചു.

കാവ്യസമാഹാരങ്ങൾ

തിരുത്തുക
  • നിർവ്വചനം
  • പാഠാവലി[2]
  • ജീവന്റെ ബട്ടൻ
  • ധമനികൾ[3]
  • രാവോർമ്മ
  • കൊയക്കട്ട[4], [5]
  • ഉറവിടം
  • ബാല കവിതകൾ-മുത്തശ്ശി കാത്തിരിക്കുന്നു[6]
  • ഉണ്ണിയാർച്ച (പുനരാഖ്യാനം)
  • പാലാട്ട് കോമൻ (പുനരാഖ്യാനം)

അവാർഡുകൾ

തിരുത്തുക

ചിത്രശാല

തിരുത്തുക
  1. http://www.kasargodvartha.com/2014/11/award-for-divakaran-vishnumangalam.html
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-09-24. Retrieved 2017-02-12.
  3. http://malayalambookreview.blogspot.in/2013/09/blog-post_21.html
  4. http://www.pusthakakada.com/dcbooks/2183_-[പ്രവർത്തിക്കാത്ത കണ്ണി]
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-09-23. Retrieved 2017-02-12.
  6. http://malayalambookstore.com/select-book.do?prodId=4834[പ്രവർത്തിക്കാത്ത കണ്ണി]
  7. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-09-23. Retrieved 2017-02-12.
  8. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-09-23. Retrieved 2017-02-12.
  9. [1]|manoramaonline.com
  10. [2]|mangalam.com
  11. [3] Archived 2020-09-26 at the Wayback Machine.|മൂടാടി ദാമോദരൻ സ്മാരക അവാർഡ് ദിവാകരൻ വിഷ്ണുമംഗലത്തിന്‌
  12. www.dcbooks.com (2024-05-14). "പി കവിതാപുരസ്‌കാരം ദിവാകരൻ വിഷ്ണുമംഗലത്തിന്" (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 2024-06-10.
"https://ml.wikipedia.org/w/index.php?title=ദിവാകരൻ_വിഷ്ണുമംഗലം&oldid=4119082" എന്ന താളിൽനിന്ന് ശേഖരിച്ചത്